AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ലിയോയ്ക്ക് റോണോ ആശംസ നേർന്നു; പക്ഷേ യാത്രയയപ്പ് കിട്ടാൻ പോർചുഗൽ ഇതിഹാസത്തിന് രക്ഷ ആർട്ടിക്കിൾ 244

Cristiano Ronaldo extends wishes to Lionel Messi: മെസിക്ക് യാത്രയയപ്പ് നേരാൻ റൊണാൾഡോയ്ക്ക് മാത്രമല്ല, അ‌ർജന്റീന എന്ന രാജ്യത്തിനും അ‌വിടുത്തെ ഫുട്ബോൾ ആരാധകർക്കും അ‌വസരം ലഭിച്ചു. സ്വന്തം രാജ്യത്തിന്റെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ട നിരവധിപേരുടെയും സ്നേഹവും ആദരവും ഏറ്റുവാങ്ങി ഏറ്റവും തലയെടുപ്പോടെ വിരമിക്കാൻ ലയണൽ മെസിക്ക് അ‌വസരം ലഭിച്ചു. എന്നാൽ മറുഭാഗത്ത് ഇതുപോലൊരു യാത്രയയപ്പ് റൊണാൾഡോയ്ക്ക് ലഭിക്കാൻ അ‌വസരം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ലിയോയ്ക്ക് റോണോ ആശംസ നേർന്നു; പക്ഷേ യാത്രയയപ്പ് കിട്ടാൻ പോർചുഗൽ ഇതിഹാസത്തിന് രക്ഷ ആർട്ടിക്കിൾ 244
Cristiano Ronaldo, Lionel MessiImage Credit source: Marcelo Endelli/Getty Images, Valter Gouveia/Sports Press Photo/Getty Images)
Prasanth Kumar
Prasanth Kumar | Published: 08 Oct 2026 | 05:26 PM

അ‌ർജന്റീനയുടെ നീലയും വെള്ളയും നിറഞ്ഞ കുപ്പായം അ‌ഴിച്ചുവച്ച ലയണൽ മെസിക്ക് ആദരമർപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അ‌ർജന്റീന മെസിക്ക് ഒരുക്കിയ യാത്രയയപ്പ് മത്സരത്തിന് പിന്നാലെ മെസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ആശംസാ കമന്റുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തുകയായിരുന്നു. ഫുട്ബോളിൽ ഏതാണ്ട് ​ഒരേ കാലയളവിൽ കളിച്ച് ജനപ്രീതിയും നിരവധി നേട്ടങ്ങളും കീഴടക്കിയവരാണ് പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അ‌ർജന്റീന ലോകത്തിന് സമ്മാനിച്ച ഇതിഹാസ താരം ലയണൽ മെസിയും. പല കാര്യങ്ങളിലും ഇവർ തമ്മിൽ താരതമ്യം ചെയ്യപ്പെട്ടു. ആരാണ് ഏറ്റവും മികച്ചത് എന്ന തർക്കവുമായി ഇവരുടെ ഫാൻസ് തന്നെയാണ് താരതമ്യങ്ങളുമായി മുന്നിട്ട് നിന്നത്. ഇപ്പോൾ ഇതിൽ ഒരാൾ ത​ന്റെ ദേശീയ ടീമിലെ കരിയർ അ‌വസാനിപ്പിച്ചിരിക്കുന്നു, മറ്റൊരാളാകട്ടെ ടീമിന് അ‌കത്തേക്കോ പുറത്തേക്കോ എന്ന നിലയിൽ ഒരു പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ട് പോകുന്നു.

മെസിക്ക് യാത്രയയപ്പ് നേരാൻ റൊണാൾഡോയ്ക്ക് മാത്രമല്ല, അ‌ർജന്റീന എന്ന രാജ്യത്തിനും അ‌വിടുത്തെ ഫുട്ബോൾ ആരാധകർക്കും അ‌വസരം ലഭിച്ചു. സ്വന്തം രാജ്യത്തിന്റെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ട നിരവധിപേരുടെയും സ്നേഹവും ആദരവും ഏറ്റുവാങ്ങി ഏറ്റവും തലയെടുപ്പോടെ വിരമിക്കാൻ ലയണൽ മെസിക്ക് അ‌വസരം ലഭിച്ചു. എന്നാൽ മറുഭാഗത്ത് ഇതുപോലൊരു യാത്രയയപ്പ് റൊണാൾഡോയ്ക്ക് ലഭിക്കാൻ അ‌വസരം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Also Read: റൊണാൾഡോയെ ഒഴിവാക്കിയതിൽ ജീസസിന് പിഴച്ചോ; തർക്കത്തിൽ തുറന്നടിച്ച് താരം

‘ലിയോ, ഇത്രയും വർഷം നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിച്ചു. എന്നെന്നും നിലനിൽക്കുന്ന ഒരു ചരിത്രവും സൃഷ്ടിച്ചു. അർജന്റീനയ്‌ക്കൊപ്പം നിങ്ങൾ നേടിയ എല്ലാ നേട്ടങ്ങൾക്കും എന്റെ എല്ലാവിധ ആദരവും. ഒപ്പം ഒരു ആലിംഗനവും’- എന്നായിരുന്നു മെസിക്കുള്ള റൊണാൾഡോയുടെ ആശംസ. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റൽ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ 85,000-ത്തിലധികം ആരാധകരുടെ ഹർഷാരവങ്ങൾക്കിടയിലാണ് സകല ആദരവും സ്നേഹവും ഏറ്റുവാങ്ങി മെസി വിരമിച്ചത്.

മറുഭാഗത്ത് റൊണാൾഡോയാകട്ടെ ടീമുമായി പിണങ്ങിപ്പിരിഞ്ഞ് ആകെ പ്രതിസന്ധിയിലും. പുതിയ പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള തെറ്റലോടെയാണ് അ‌പ്രതീക്ഷിതമായി റൊണാൾഡോയുടെ നിലനിൽപ്പ് പ്രതിസന്ധിയിലായത്. ഡെൻമാർക്കിനെതിരായ മത്സരത്തിൽ വാം-അപ്പ് ചെയ്തുനിന്ന തന്നെ, മുഴുവൻ സമയവും കോച്ച് ബെഞ്ചിലിരുത്തി എന്ന് ആരോപിച്ച് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ (FPF) അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 160 അനുസരിച്ച്, വ്യക്തമായ കാരണമില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിലോ മത്സരങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാമ്പ് വിട്ടുപോവുകയോ ചെയ്യുന്ന കളിക്കാർക്ക് 1 മാസം മുതൽ 6 മാസം വരെ വിലക്കും പിഴയും നേരിടേണ്ടി വരും. ഇതാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ള നിയമക്കുരുക്ക്.

റൊണാൾഡോയ്ക്ക് എതിരേ നിയമ നടപടിക്ക് പോർചുഗൽ ടീം അ‌ധികൃതർക്ക് താൽപര്യമുണ്ടാകില്ല. എങ്കിലും ദേശീയ ടീം ക്യാമ്പ് വിട്ട നിമിഷം തന്നെ റൊണാൾഡോയുടെ സസ്പെൻഷൻ ഫലത്തിൽ ആരംഭിച്ചതായി, പോർച്ചുഗീസ് മാധ്യമമായ ‘എ ബോള’യിലെ (A Bola) നിയമവിദഗ്ധനായ ഗോൺസാലോ അൽമേഡ അ‌ഭിപ്രായപ്പെട്ടു. നടപടികൾ അനിവാര്യമാണെന്ന് തോന്നുന്നുണ്ടെങ്കിലും, പല ഘടകങ്ങളും റൊണാൾഡോയ്ക്ക് അനുകൂലമായേക്കാമെന്ന് അൽമേഡ പറഞ്ഞു.

ദേശീയ ടീം ക്യാമ്പ് വിട്ട നിമിഷം തന്നെ റൊണാൾഡോയുടെ സസ്പെൻഷൻ പ്രാബല്യത്തിൽ വന്നു എന്ന് പറയുന്ന,
ഫിഫ ജഡ്ജി കൂടിയായ അൽമേഡ, റോണോയ്ക്ക് രക്ഷപ്പെടാനുള്ള പഴുത് ഉള്ളതായും വ്യക്തമാക്കുന്നുണ്ട്. FPF ചട്ടങ്ങളിലെ 244-ാം അനുച്ഛേദമാണ് ​റോണോയുടെ രക്ഷയ്ക്കുള്ള പഴുതായി അ‌ൽമേഡ ചൂണ്ടിക്കാട്ടുന്നത്.

കുറ്റസമ്മതം രക്ഷയാകും

ഒരു കളിക്കാരൻ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പൂർണ്ണമായി അംഗീകരിക്കുകയും (Admit the facts) തെറ്റ് സമ്മതിക്കുകയും ചെയ്താൽ, അയാൾക്ക് ലഭിക്കാവുന്ന പരമാവധി, കുറഞ്ഞ ശിക്ഷകളുടെ കാലാവധി പകുതിയായി കുറയ്ക്കാം. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ച റൊണാൾഡോ ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുകയും തനിക്ക് പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

റൊണാൾഡോ പരസ്യമായി മാപ്പുപറയുകയും തന്റെ ഭാഗത്തുനിന്നുള്ള വീഴ്ച സമ്മതിക്കുകയും ചെയ്തതിനാൽ ഈ ഇളവിന് അർഹനായേക്കും. അതുകൊണ്ടുതന്നെ റൊണാൾഡോയുടെ വിലക്കിന്റെ കാലാവധി ഗണ്യമായി കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അ‌തേസമയം, റോണോ വിട്ടുപോയതിൽ പോർചുഗൽ ടീമിൽ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താരങ്ങളെല്ലാം കോച്ചിന്റെ നിലപാടിനൊപ്പമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വിവാദത്തിൽ തന്റെ ഭാഗം വ്യക്തമാക്കി റൊണാൾഡോ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് 1.8 കോടിയിലധികം (18 Million) ലൈക്കുകൾ ലഭിച്ചെങ്കിലും, പോർച്ചുഗീസ് ടീമിലെ ഒരു സഹതാരം പോലും ആ പോസ്റ്റ് ലൈക്ക് ചെയ്യാനോ പരസ്യമായി പിന്തുണയ്ക്കാനോ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇത് റൊണാൾഡോ ടീമിൽ ഒറ്റപ്പെട്ടു എന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇനി വിലക്ക് ഒഴിവാക്കി ടീമിലേക്ക് തിരിച്ചെത്തിയാലും റോണോയ്ക്ക് എത്രത്തോളം മുന്നോട്ട് പോകാനാകും എന്നത് കണ്ടറിയണം.

English Summary

Cristiano Ronaldo has paid tribute to Lionel Messi following the latter’s decision to hang up his Argentina jersey. Ronaldo posted a message of appreciation in the comments section of a social media post shared by Messi after the farewell match organized for him by Argentina. Meanwhile, there is speculation that Article 244 of the FPF disciplinary code could work in Ronaldo’s favor as he faces the threat of disciplinary action for leaving the Portugal team camp.

Follow Us