AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cristiano Ronaldo: റൊണാൾഡോയെ ഒഴിവാക്കിയതിൽ ജീസസിന് പിഴച്ചോ; തർക്കത്തിൽ തുറന്നടിച്ച് താരം

Jorge Jesus Promised This About Ronaldo But Never Said It: ആദ്യം നോർവേയ്‌ക്കെതിരായ മത്സരത്തിൽ കളിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ശാരീരിക ക്ഷമത പരിഗണിച്ച് നോർവേയിലും ഡെൻമാർക്കിനെതിരായ മത്സരത്തിലും തന്നെ കളിപ്പിക്കാതിരിക്കാനുള്ള പദ്ധതി ജീസസുമായി നേരത്തെ സംസാരിച്ചിരുന്നതായി റൊണാൾഡോ പറഞ്ഞു. എന്നാൽ നോർവേ മത്സരദിവസം കാര്യങ്ങൾ മാറി.

Cristiano Ronaldo: റൊണാൾഡോയെ ഒഴിവാക്കിയതിൽ ജീസസിന് പിഴച്ചോ; തർക്കത്തിൽ തുറന്നടിച്ച് താരം
ക്രിസ്റ്റ്യാനോ റൊണാൾഡോImage Credit source: PTI
Shiji M K
Shiji M K | Published: 07 Oct 2026 | 09:18 AM

പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസുമായുള്ള തർക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. നോർവേയ്‌ക്കെതിരായ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും തുടർന്ന് ദേശീയ ടീം ക്യാംപ് വിട്ടതിന്റെ കാരണങ്ങളും വിശദീകരിച്ചുകൊണ്ടുള്ള നീണ്ട കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ജീസസ് പരസ്യമായി പറയാമെന്ന് സമ്മതിച്ചിരുന്ന എട്ട് കാര്യങ്ങളടങ്ങിയ രേഖയും റൊണാൾഡോ പുറത്തുവിട്ടു.

ആദ്യം നോർവേയ്‌ക്കെതിരായ മത്സരത്തിൽ കളിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ശാരീരിക ക്ഷമത പരിഗണിച്ച് നോർവേയിലും ഡെൻമാർക്കിനെതിരായ മത്സരത്തിലും തന്നെ കളിപ്പിക്കാതിരിക്കാനുള്ള പദ്ധതി ജീസസുമായി നേരത്തെ സംസാരിച്ചിരുന്നതായി റൊണാൾഡോ പറഞ്ഞു. എന്നാൽ നോർവേ മത്സരദിവസം കാര്യങ്ങൾ മാറി. ഏകദേശം 30 മിനിറ്റ് കളിപ്പിക്കാമെന്ന് ജീസസ് അറിയിച്ചതോടെ റൊണാൾഡോ സമ്മതിച്ചു. രണ്ടാം പകുതിയിൽ താരം സന്നാഹം നടത്തുകയും ചെയ്തു. പക്ഷേ, അവസാനം കളത്തിലിറക്കിയില്ല.

റൊണാള്‍ഡോയുടെ പോസ്റ്റ്‌

 

View this post on Instagram

 

A post shared by Cristiano Ronaldo (@cristiano)

ഇതോടെ പരിശീലകൻ നൽകിയ വാക്ക് ആദ്യമായി തെറ്റിച്ചുവെന്നാണ് റൊണാൾഡോയുടെ ആരോപണം. സംഭവത്തിന് പിന്നാലെ ജീസസുമായും അൽ നസ്ർ സ്പോർട്സ് ഡയറക്ടർ സിമാവോ കുടീഞ്ഞോയുമായും താരം ചർച്ച നടത്തി. തുടർന്ന് അടുത്ത വാർത്താസമ്മേളനത്തിൽ സംഭവിച്ചത് വിശദീകരിക്കാമെന്ന് ജീസസ് സമ്മതിച്ചതായും റൊണാൾഡോ പറയുന്നു.

എട്ട് കാര്യങ്ങളടങ്ങിയ രേഖ

വാർത്താസമ്മേളനത്തിൽ ജീസസ് പറയാമെന്ന് സമ്മതിച്ച എട്ട് കാര്യങ്ങളടങ്ങിയ രേഖ റൊണാൾഡോ പുറത്തുവിട്ടു. തനിക്ക് കളിക്കാൻ സമയം ആവശ്യപ്പെട്ടിട്ടില്ലെന്നും പരിശീലകന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും ജീസസ് വ്യക്തമാക്കണമെന്നായിരുന്നു അതിലൊന്ന്.

റൊണാൾഡോയെ പെലെയുടെയും ഡീഗോ മറഡോണയുടെയും നിലവാരത്തിലുള്ള താരമായി വിശേഷിപ്പിക്കണമെന്നും സന്നാഹത്തിനിറക്കിയ ശേഷം കളിപ്പിക്കാതിരുന്നത് തന്റെ തെറ്റാണെന്ന് സമ്മതിക്കണമെന്നും രേഖയിൽ ഉൾപ്പെട്ടിരുന്നതായി താരം പറഞ്ഞു. ദേശീയ ടീമിൽ റൊണാൾഡോയെ തനിക്ക് ആവശ്യമാണെന്നും ജീസസ് പറയേണ്ടിയിരുന്നു.

Also Read: Sanju Samson: പെട്ടെന്നൊരു മാറ്റം വരുത്താന്‍ കഴിയില്ല, ഓപ്പണിങ്ങിൽ സഞ്ജു തന്നെ; പിന്തുണച്ച്‌ പൂജാര

ആരാധകരുടെ വിഷയത്തിലും വിശദീകരണം

നോർവേ മത്സരത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതിരുന്നതിലും റൊണാൾഡോയ്ക്ക് അനുകൂലമായ വിശദീകരണം നൽകാനായിരുന്നു ധാരണ. പോർച്ചുഗലിനായി നിരവധി വർഷങ്ങളായി കളിക്കുന്ന താരത്തിന് രാജ്യത്തോടുള്ള സ്നേഹം ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു പറയേണ്ടിയിരുന്നത്.

എന്നാൽ വാർത്താസമ്മേളനത്തിൽ ജീസസ് ഈ കാര്യങ്ങൾ പറഞ്ഞില്ലെന്നാണ് റൊണാൾഡോയുടെ ആരോപണം. സ്വകാര്യ ചർച്ചയിൽ ഉറപ്പുനൽകിയ കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് പരസ്യമായി സ്വീകരിച്ചതെന്നും താരം പറഞ്ഞു.

ദേശീയ ടീമിലേക്ക് മടങ്ങും

സംഭവത്തിന് പിന്നാലെ ദേശീയ ടീം ക്യാംപ് വിട്ട റൊണാൾഡോ, പോർച്ചുഗലിനായി കളിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ക്യാംപ് വിട്ടതിൽ ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച താരം, ഫെഡറേഷൻ ഏർപ്പെടുത്തുന്ന ശിക്ഷ സ്വീകരിക്കുമെന്നും അറിയിച്ചു. ശിക്ഷ പൂർത്തിയായ ശേഷം ടീമിലേക്ക് മടങ്ങാൻ തയ്യാറാണെന്നും റൊണാൾഡോ വ്യക്തമാക്കി.

English Summary

Cristiano Ronaldo has revealed eight statements that Jorge Jesus allegedly promised to make following their dispute over his playing time. Ronaldo said Jesus failed to keep his word, including a planned comparison of him with football legends Pele and Diego Maradona.

Follow Us