AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നേരേ പോസ്റ്റിലേക്ക് പോയ ബോൾ ഗോളാക്കി റോണോ ‘മാജിക്’; 1000 ഗോൾ എന്ന സ്വപ്ന നേട്ടത്തിന് ഇനി 22 ഗോൾ കൂടി

Cristiano scores as Al Nasr beats Al Taawoun 2-1: അൽ താവൂനെതിരായ മത്സരത്തിൽ നേടിയ ഗോളോടെ സൗദി പ്രോ ലീഗിൽ അൽ നസറിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ എന്ന ചരിത്ര റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. ഈ വിജയത്തോടെ ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റോടെ അൽ നസർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നേരേ പോസ്റ്റിലേക്ക് പോയ ബോൾ ഗോളാക്കി റോണോ ‘മാജിക്’; 1000 ഗോൾ എന്ന സ്വപ്ന നേട്ടത്തിന് ഇനി 22 ഗോൾ കൂടി
Cristiano Scores As Al Nasr Beats Al Taawoun 2 1Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 29 Aug 2026 | 03:03 PM

സൗദി: 1000 ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മാജിക് ടച്ചിൽ’ ജയിച്ചുകയറി അ‌ൽ നസർ. സൗദി പ്രോ ലീഗിൽ അൽ-താവൂണിനെതിരെയുള്ള മത്സരത്തിൽ 2-1 ന് ആണ് അൽ-നസർ വിജയിച്ചത്. കരിയറിലെ തന്റെ 978-ാം ഗോൾ ആണ് ​റോണോ ഈ മത്സരത്തിൽ കുറിച്ചത്. അൽ താവൂനെതിരായ മത്സരത്തിൽ നേടിയ ഗോളോടെ സൗദി പ്രോ ലീഗിൽ അൽ നസറിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ എന്ന ചരിത്ര റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. ഈ വിജയത്തോടെ ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റോടെ അൽ നസർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അ‌ൽ നസർ- അ‌ൽ താവൂൺ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് അ‌ൽ താവൂൺ ആയിരുന്നു. മത്സരത്തിന്റെ 11-ാം മിനിറ്റിൽ മുഹമ്മദ് ബസ്സാം അൽ ഹുറൈജിയിലൂടെ അൽ-താവൂൺ ആദ്യ ഗോൾ നേടി അൽ-നാസറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5′) സാമു കോസ്റ്റയിലൂടെ അൽ-നാസർ സമനില പിടിച്ചു (1-1).

Also Read: റണ്ണടിച്ചുകൂട്ടി അസ്ഹറുദ്ദീൻ ബഹുദൂരം മുന്നിൽ; വിക്കറ്റ് വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

പോസ്റ്റിലേക്ക് പോയ ബോൾ ഗോളാക്കിയ റോണോ മാജിക്

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ (50-ാം മിനിറ്റ്) ആണ് അ‌ൽ നസറിനെ വിജയത്തിലേക്ക് നയിച്ച റൊണാൾഡോയുടെ ഗോൾ പിറക്കുന്നത്. ജൊവാവോ ഫെലിക്സ് ബോക്സിലേക്ക് നൽകിയ പന്ത് മുഹമ്മദ് സിമാകാൻ ഗോൾപോസ്റ്റിലേക്ക് അടിച്ചു. പന്ത് നേരേ പോസ്റ്റിലേക്ക് തന്നെയാണ് പോയത് എങ്കിലും പോസ്റ്റിന് മുൻപിലുണ്ടായിരുന്ന റൊണാൾഡോ തന്റെ മുന്നിലേക്ക് കിട്ടിയ പന്ത് ഗോൾ എന്ന് ഉറപ്പിക്കാവുന്ന വിധത്തിൽ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

1000 ഗോൾ എന്ന സ്വപ്നവുമായി പുതിയ സീസണ് ഇറങ്ങിയിരിക്കുന്ന റോണോയുടെ 978-ാം ഗോൾ ആയി ഈ ഗോൾ കുറിക്കപ്പെട്ടു. ഇനി 22 ഗോൾ കൂടി നേടിയാൽ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു പുതിയ റെക്കോഡ് റോണോയുടെ സ്വന്തമാകും. ഈ ഗോളോടെ സൗദി പ്രോ ലീഗിൽ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.

അ‌ൽ നസറിനായി റോണോയുടെ 104-ാം ഗോൾ ആയിരുന്നു ഇത്. ഈ ഗോൾ നേട്ടത്തോടെ 103 ഗോളുകൾ നേടിയ മുഹമ്മദ് അൽ സഹ്ലാവിയുടെ റെക്കോർഡ് മറികടന്നാണ് റോണോ അ‌ൽ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന ചരിത്രം കുറിച്ചത്. അൽ സഹ്ലാവി 103 ഗോളുകൾ നേടാൻ 205 മത്സരങ്ങൾ എടുത്തപ്പോൾ, വെറും 110 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 104 ഗോളുകൾ നേടി റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്.

സൗദി പ്രോ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങുകയോ അല്ലെങ്കിൽ നേരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയോ ചെയ്തിരുന്ന റൊണാൾഡോ ഈ സീസണിൽ 90 മിനിറ്റും കളിച്ച ആദ്യ മത്സരം എന്ന പ്രത്യേകതയും അ‌ൽ നസർ- അ‌ൽ താവൂ​ൺ പോരാട്ടത്തിന് ഉണ്ട്.

English Summary

Cristiano Ronaldo scored a crucial goal as Al Nasr beat Al-Taawoun 2-1 in the Saudi Pro League. Ronaldo scored his 978th ​​career goal in the match, taking him 22 goals away from reaching the 1,000-goal mark. With his goal against Al-Taawoun, Ronaldo also became Al Nasr’s all-time leading goalscorer, surpassing Mohammed Al-Sahlawi’s record of 103 goals.

Follow Us