Anushka Sharma and Virat Kohli: കോലിയും അനുഷ്കയും രാജ്യം വിടാനുള്ള കാരണം ഇതോ?വെളിപ്പെടുത്തി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്

Dr. Sriram Nene reveals why Virat Kohli moved to London: ജീവിതം ആസ്വാദിക്കുന്നതിനും കുട്ടികളെ സാധാരണ രീതിയിൽ വളർത്തുന്നതിനുമാണ് ഇരുവരും രാജ്യം വിടുന്നതെന്നാണ് ശ്രീറാം പറയുന്നത്. ഇക്കാര്യത്തിൽ അനുഷ്ക ശർമയുമായി ഒരുപാടു സംസാരിച്ചിട്ടുണ്ടെന്നും ശ്രീറാം യുട്യൂബ് വി‍ഡിയോയിൽ വ്യക്തമാക്കി.

Anushka Sharma and Virat Kohli: കോലിയും അനുഷ്കയും രാജ്യം വിടാനുള്ള കാരണം ഇതോ?വെളിപ്പെടുത്തി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്

Anushka Sharma And Virat Kohli

Published: 

27 Apr 2025 11:28 AM

നിരവധി ആരാധകരുള്ള പ്രിയ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഇന്ത്യ വിടാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചരിച്ചിരുന്നു. ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന ഊഹാപോഹങ്ങളും ശക്തമായിരുന്നു. പിന്നാലെ പലതവണ ഇവർ ലണ്ടനില്‍ യാത്ര നടത്തിയിരുന്നു. താരദമ്പതിമാര്‍ യുകെയിലേക്ക് താമസം മാറിയെന്ന് ചില റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ വിരുഷ്‌ക എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരദമ്പതിമാർ ഇന്ത്യ വിടാനൊരുങ്ങുന്നതിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവ് ശ്രീറാം നെനെ രം​ഗത്ത് എത്തിയിരിക്കുകയാണ്. ജീവിതം ആസ്വാദിക്കുന്നതിനും കുട്ടികളെ സാധാരണ രീതിയിൽ വളർത്തുന്നതിനുമാണ് ഇരുവരും രാജ്യം വിടുന്നതെന്നാണ് ശ്രീറാം പറയുന്നത്. ഇക്കാര്യത്തിൽ അനുഷ്ക ശർമയുമായി ഒരുപാടു സംസാരിച്ചിട്ടുണ്ടെന്നും ശ്രീറാം യുട്യൂബ് വി‍ഡിയോയിൽ വ്യക്തമാക്കി.

Also Read:‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്

താൻ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് വിരാട് കോലിയെന്നും തങ്ങൾ പല തവണ കണ്ടിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. രാജ്യം വിടാൻ ഒരുങ്ങുന്ന കാര്യത്തെ കുറിച്ച് താൻ ഒരു ദിവസം അനുഷ്ക ശർമയുമായി സംസാരിച്ചിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. ഇവിടെ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ല. അവർ എന്ത് ചെയ്താലും ശ്രദ്ധ ആകർഷിക്കപ്പെടുന്നു. കുഞ്ഞുങ്ങളെ സാധാരണ രീതിയിൽ മാത്രം വളർത്തിയെടുക്കാനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നതെന്നും ശ്രീറാം വ്യക്തമാക്കി.എന്നും ആളുകൾ വന്ന് അവർക്കൊപ്പം സെൽഫിയെടുക്കും. അത് ചില സമയങ്ങളിൽ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ടീം ക്യാംപിലാണ് കോലി ഇപ്പോഴുള്ളത്. മത്സരത്തിന് കോലിയെ പ്രോത്സാഹിപ്പിക്കാൻ അനുഷ്ക അനുഷ്ക എത്താറുണ്ട്. ക്രിക്കറ്റ് മത്സരങ്ങളിലെ ചില സന്തോഷനിമഷങ്ങളിൽ ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടവേളകളിൽ ഇരുവരും യുകെയിലാണു താമസം.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം