Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Ballon d’Or 2026 full list of award winners: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍. അലക്‌സിയ പുട്ടെയാസാണ് വനിതാ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലാമിന്‍ യമാലും, വനിതാ യുവതാരത്തിനുള്ള അവാര്‍ഡ് വിക്കി ലോപ്പസും കരസ്ഥമാക്കി. സ്‌പെയിനിന്റെ ഉനായ് സൈമണാണ് മികച്ച ഗോള്‍കീപ്പര്‍.
ലണ്ടന്‍: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍. ലണ്ടനിൽ നടന്ന ചടങ്ങിൽ കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവരെ പിന്തള്ളിക്കൊണ്ട് ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരം കെയ്ന്‍ സ്വന്തമാക്കിയത്. 2001-ൽ മൈക്കൽ ഒവൻ ഈ പുരസ്കാരം നേടിയ ശേഷം ബാലൺ ഡി ഓർ കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഇതോടെ കെയ്ന്‍ മാറി. ഫൈനല്‍ റാങ്കിങില്‍ എംബാപ്പെ രണ്ടാമതും, യമാല്‍ മൂന്നാമതുമെത്തി.
അലക്‌സിയ പുട്ടെയാസാണ് വനിതാ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലാമിന്‍ യമാലും, വനിതാ യുവതാരത്തിനുള്ള അവാര്‍ഡ് വിക്കി ലോപ്പസും കരസ്ഥമാക്കി. സ്‌പെയിനിന്റെ ഉനായ് സൈമണാണ് മികച്ച ഗോള്‍കീപ്പര്‍.
വിജയികളുടെ സമ്പൂർണ്ണ പട്ടിക
- പുരുഷന്മാരുടെ ബാലൺ ഡി ഓർ: ഹാരി കെയ്ന്‍ (ബയേൺ മ്യൂണിക്, ഇംഗ്ലണ്ട്)
- വനിതകളുടെ ബാലൺ ഡി ഓർ: അലെക്സിയ പുട്ടെയാസ് (ബാഴ്സലോണ, സ്പെയിൻ; നിലവിൽ ലണ്ടൻ സിറ്റി ലയണസസ്)
- പുരുഷന്മാരുടെ മികച്ച യുവതാരം: ലാമിൻ യമാൽ (ബാഴ്സലോണ, സ്പെയിൻ)
- വനിതകളുടെ മികച്ച യുവതാരം: വിക്കി ലോപ്പസ് (ബാഴ്സലോണ, സ്പെയിൻ)
- മികച്ച പുരുഷ ഗോൾകീപ്പർ: ഉനായ് സിമോൺ (അത്ലറ്റിക് ക്ലബ്, സ്പെയിൻ)
- മികച്ച വനിത ഗോൾകീപ്പർ: കാറ്റാ കോൾ (ബാഴ്സലോണ, സ്പെയിൻ)
- മികച്ച പുരുഷടീം കോച്ച്: ലൂയിസ് ഡി ലാ ഫുവാന്തെ (സ്പെയിൻ)
- മികച്ച വനിതാടീം കോച്ച്: പെറെ റോമിയു (ബാഴ്സലോണ, സ്പെയിൻ)
- ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബ്: പാരീസ് സെന്റ്-ജർമൻ (ഫ്രാൻസ്)
- ഈ വർഷത്തെ മികച്ച വനിതാ ക്ലബ്ബ്: ബാഴ്സലോണ (സ്പെയിൻ)
- ഈ വർഷത്തെ മികച്ച പുരുഷ സ്ട്രൈക്കർ: ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട്)
- ഈ വർഷത്തെ മികച്ച വനിതാ സ്ട്രൈക്കർ: ചാർലിൻ കൊറാൽ (സിഎഫ് പാചുക, മെക്സിക്കോ)
- സോക്രട്ടീസ് അവാർഡ്: ബുക്കായോ സാക്ക (ആഴ്സണൽ, ഇംഗ്ലണ്ട്)
സർ സ്റ്റാൻലി മാത്യൂസ്, സർ ബോബി ചാൾട്ടൺ, കെവിൻ കീഗൻ, മൈക്കൽ ഒവൻ എന്നിവർക്ക് ശേഷം ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ൻ. ഫൈനല്‍ റാങ്കിങില്‍ ലയണല്‍ മെസി അഞ്ചാമതായിരുന്നു.
ബാലൺ ഡി ഓർ അന്തിമ റാങ്കിങ്:
- ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട്)
- കിലിയൻ എംബാപ്പെ (റയൽ മാഡ്രിഡ്, ഫ്രാൻസ്)
- ലാമിൻ യമാൽ (ബാഴ്സലോണ, സ്‌പെയിൻ)
- റോഡ്രി (മാൻ സിറ്റി/ബാഴ്‌സലോണ, സ്‌പെയിൻ)
- ലയണൽ മെസി (ഇന്റർ മിയാമി, അർജന്റീന)
- ഖ്വിച ക്വാററ്റ്‌സ്‌ഖേലിയ (പിഎസ്‌ജി, ജോർജിയ)
- ഔസ്‌മാൻ ഡെംബെലെ (പിഎസ്‌ജി, ഫ്രാൻസ്)
- എർലിംഗ് ഹാലാൻഡ് (മാൻ സിറ്റി, നോർവേ)
- മൈക്കൽ ഒലിസ് (ബയേൺ മ്യൂണിക്ക്, ഫ്രാൻസ്)
- ഫാബിയൻ റൂയിസ് (പിഎസ്‌ജി, സ്പെയിൻ)
2025-26 സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച 65 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളാണ് കെയ്ന്‍ നേടിയത്. യൂറോപ്പിലെ ആഭ്യന്തര ലീഗുകളിലെ മുൻനിര സ്കോററായി മാറിയതോടെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരവും ഈ 33കാരന്‍ സ്വന്തമാക്കിയിരുന്നു. ചടങ്ങിന് മുമ്പ് അല്‍പം ആശങ്കയുണ്ടായിരുന്നുവെന്ന് കെയ്ന്‍ വ്യക്തമാക്കി. പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്നും, കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം ഈ നേട്ടം ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Harry Kane won the 2026 Men’s Ballon d’Or after scoring 73 goals for club and country. He became the first Englishman to win the award since Michael Owen in 2001. Alexia Putellas claimed her third Women’s Ballon d’Or after leading Barcelona to four trophies. Barcelona’s Lamine Yamal and Vicky Lopez were named the top young talents of the year.