FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
FIFA World Cup 2026 Spain vs Cabo Verde Key Highlights : കാബോ വെർഡിയുടെ ആദ്യ ഫിഫ ലോകകപ്പ് ടൂർണമെൻ്റാണ് ഇത്. മത്സരത്തിൻ്റെ 76 ശതമാനം പൊസ്സെഷൻ സ്പെയിൻ്റെ പക്കലായിരുന്നു. എന്നിരുന്നാലും കാബോ വെർഡിയുടെ 40കാരൻ ഗോൾകീപ്പർ വോഴിനയെ മറികടക്കാൻ കറ്റാലന്മാരുടെ ഷോട്ടുകൾക്ക് സാധിച്ചില്ല.

Spain Vs Cabo Verde
ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്‍മാരായ സ്പെയിനെ സമനിലയിൽ തളച്ച് കാബോ വെർഡി. മത്സരത്തിൻ്റെ നിശ്ചിത സമയത്തിനുള്ള ഇരു ടീമുകൾക്കും ഒരു ഗോൾ പോലും കണ്ടെത്താനായില്ല. ആഫ്രിക്കൻ രാജ്യമായ കാബോ വെർഡി ഇതാദ്യമായിട്ടാണ് ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആഫ്രിക്കൻ രാജ്യത്തിന് യൂറോപ്യൻ വമ്പന്മാർക്ക് സമനില പൂട്ട് ഇടാൻ സാധിച്ചു.
മത്സരത്തിൽ ഒന്നടങ്കം സ്പെയിൻ പന്ത് കൈയ്യടക്കി കാബോ വെർഡിയുടെ ബോക്സിനുള്ളിൽ ആക്രമണത്തിന് വഴി ഒരുക്കുകയായിരുന്നു. 23 ഷോട്ടുകളും എട്ടോളം ഓൺ ടാർഗെറ്റ് ഷോട്ടുകൾ കറ്റാലന്മാർ തുടത്തെങ്കിലും അത് കാബോ വെർഡിയുടെ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. ഇനി ആ പ്രതിരോധം മറികടന്ന് പന്തുകൾ 40കാരനായ ഗോൾകീപ്പർ വോഴിന തട്ടി അകറ്റി.
70 മിനിറ്റിൽ ബാഴ്സലോണയുടെ കൗമാരതാരം ലമീൻ യമലെത്തിയെങ്കിലും ആഫ്രിക്കൻ രാജ്യത്തിൻ്റെ വല കുലുക്കാനായില്ല. യമൽ അവസാന നിമിഷങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും കാബോ വെർഡിയുടെ ഗോൾവലയത്തിലേക്കെത്തിയില്ല. ബോക്സിനുള്ള കൂട്ടപൊരിച്ചിലുകൾ നടത്തിയെങ്കിലും മൂന്ന് പോയിൻ്റ് നേടാൻ ശ്രമിച്ചെങ്കിലും അതും കറ്റാലന്മാർക്ക് നേടിയെടുക്കാൻ സാധിച്ചില്ല. ബസ് പാർക്കിങ് മാതൃകയിലുള്ള പ്രതിരോധത്തിലൂന്നിയായിരുന്നു ആഫ്രിക്കൻ രാജ്യം കളിച്ചത്. ലഭിച്ച കൗണ്ടർ അറ്റാക്കിങ് അവസരങ്ങൾ സ്പാനിഷ് ഗോൾമുഖത്തേക്ക് പന്ത് എത്തിച്ചെങ്കിലും അത് ചരിത്രമാക്കാൻ വേർഡിയുടെ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല.
അതേസമയം ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വെയ് സൗദി അറേബ്യയെ നേരിടും. ഇന്ന് പുലർച്ചെ 3.30നാണ് മത്സരം. ഗ്രൂപ്പ് ജിയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബെൽജിയം ഈജിപ്റ്റിനെയും നേരിടും അർധരാത്രി 12.30നാണ് മത്സരം. നാളെ രാവിലെ 6.30ന് നടക്കുന്ന മത്സരത്തി ഗ്രൂപ്പ് ജി ടീമുകളായ ഇറാനും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും.
English Summary
FIFA World Cup 2026 Match Day 5, Spain vs Cabo Verde Match Ends in Deadlock. Both Team Failed to Score Goal. This is Cabo Verde’s First Every FIFA World Cup Tournament