AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: ഒപ്റ്റയുടെ പ്രവചനം വിജയിക്കുമോ? സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം; ചുവപ്പൻ പടയെ വിറപ്പിക്കുമോ ‘ബ്ലൂ ഷാർക്സ്’?

Spain vs Cape Verde Match Preview: ഫിഫ ലോകകപ്പ് 2026-ല്‍ സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം. ആദ്യമായി ലോകകപ്പിന് എത്തുന്ന കാംബോ വെര്‍ദെയാണ് എതിരാളി. ഇന്ത്യന്‍ സമയപ്രകാരം രാത്രി 9.30-നാണ് മത്സരം. ഇത്തവണ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിൻ.

FIFA World Cup 2026: ഒപ്റ്റയുടെ പ്രവചനം വിജയിക്കുമോ? സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം; ചുവപ്പൻ പടയെ വിറപ്പിക്കുമോ ‘ബ്ലൂ ഷാർക്സ്’?
Spanish Football Team File PicImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Jun 2026 | 03:43 PM

ഫിഫ ലോകകപ്പ് 2026-ല്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം. ആദ്യമായി ലോകകപ്പിന് എത്തുന്ന കാംബോ വെര്‍ദെയാണ് (Cape Verde) എതിരാളി. ഇന്ത്യന്‍ സമയപ്രകാരം രാത്രി 9.30-നാണ് മത്സരം. ലുയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന സ്പെയിൻ, ഇത്തവണ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ്. സ്‌പെയിനാണ് ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീം എന്നായിരുന്നു ഒപ്റ്റ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം.

വിങ്ങുകളിൽ ലാമിൻ യമാലിന്റെ സാന്നിധ്യമാണ് സ്‌പെയിനിന്റെ കരുത്ത്. നിക്കോ വില്യംസ്, ഫെറാൻ ടോറസ് തുടങ്ങിയവരും സ്‌പെയിനിന്റെ മുന്നേറ്റത്തിന് കരുത്ത് പകരും. റോഡ്രിഗോ ഹെർണാണ്ടസ്, പെഡ്രി ഗോൺസാലസ് തുടങ്ങിയവര്‍ സ്പാനിഷ് പടയുടെ മധ്യനിരയിലെ പോരാട്ടത്തിന് നേതൃത്വം നല്‍കും.

‘കൗണ്ടർ-പ്രെസ്സിങ് ശൈലി’യാണ് സ്പാനിഷ് ടീമിന്റെ മുഖമുദ്ര. പന്ത് നഷ്ടപ്പെട്ട ഉടൻ തന്നെ തിരിച്ചുപിടിക്കാനുള്ള ഇവരുടെ മികവിന് മുന്നില്‍ പുതുമുഖങ്ങളായ കാംബോ വെര്‍ദ എത്രമാത്രം പിടിച്ചുനില്‍ക്കുമെന്നത് ആശ്രയിച്ചാകും മത്സരഫലം. വേഗതയേറിയ കൗണ്ടർ അറ്റാക്കുകളെ തടയുന്നതിൽ സെന്റർ ബാക്കുകൾ വരുത്തുന്ന പിഴവുകളാണ് ദൗര്‍ബല്യം.

Also Read: ഐവറി കോസ്റ്റ് അ‌ട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ

വിറപ്പിക്കുമോ ‘ബ്ലൂ ഷാർക്സ്’?

ആഫ്രിക്കൻ ഫുട്ബോളിലെ കറുത്ത കുതിരകളാണ്‌ കാംബോ വെര്‍ദെ (‘ബ്ലൂ ഷാർക്സ്’). കാമറൂൺ അടക്കമുള്ള വമ്പന്മാരെ മറികടന്നാണ് ബ്ലൂ ഷാര്‍ക്‌സ് ലോകകപ്പ് ടിക്കറ്റെടുത്തത്. കോച്ച് ബുബിസ്റ്റയാണ് കളിതന്ത്രങ്ങള്‍ മെനയുന്നത്. പ്രതിരോധ താരം ലോഗൻ കോസ്റ്റ, മുന്നേറ്റ താരം റയാൻ മെൻഡിസ് എന്നിവരുടെ മികവിലാണ് പ്രതീക്ഷ.

ലോകകപ്പിന് തൊട്ടുമുമ്പ് സെർബിയയെ 3-0 ന് തകർത്തത് കാംബോ വെര്‍ദെയുടെ ആത്മവിശ്വാസം ശക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് വേദിയിലെ പരിചയക്കുറവാണ് പ്രതിസന്ധി. സ്‌പെയിനിനെ പോലെ കരുത്തരായ ടീമുകളെ നേരിടേണ്ടി വരുന്നത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കാം. സമനില നേടിയാല്‍ പോലും കാംബോ വെര്‍ദെയ്ക്ക് അത് വലിയ നേട്ടമാണ്.

സ്‌പെയിന്‍ സ്‌ക്വാഡ്‌

ഗോൾകീപ്പർമാർ: ഉനായ് സൈമൺ, ഡേവിഡ് റായ, ജോവാൻ ഗാർസിയ

ഡിഫൻഡർമാർ: പെഡ്രോ പോറോ, മാർക്കോസ് ലോറെൻ്റെ, അയ്മെറിക് ലാപോർട്ടെ, പൗ കുബാർസി, മാർക്ക് പബിൽ, എറിക് ഗാർഷ്യ, മാർക്ക് കുക്കുറെല്ല, അലജാൻഡ്രോ ഗ്രിമാൽഡോ

മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഹെർണാണ്ടസ്, മാർട്ടിൻ സുബിമെണ്ടി, പെഡ്രി ഗോൺസാലസ്, ഫാബിയൻ റൂയിസ്, മൈക്കൽ മെറിനോ, പാബ്ലോ പേസ് ‘ഗവി’, അലക്സ് ബെയ്ന

ഫോര്‍വേര്‍ഡ്‌സ്: മൈക്കൽ ഒയാർസബൽ, ലാമിൻ യമാൽ, ഫെറാൻ ടോറസ്, ബോർജ ഇഗ്ലേഷ്യസ്, ഡാനി ഓൾമോ, വിക്ടർ മുനോസ്, നിക്കോ വില്യംസ്, യെറെമി പിനോ

കാംബോ വെര്‍ദെ സ്‌ക്വാഡ്‌

ഗോൾകീപ്പർമാർ: വോസിൻഹ, മാർസിയോ റോസ, സിജെ ഡോസ് സാൻ്റോസ്

ഡിഫൻഡർമാർ: ഡൈനി ബോർജെസ്, സിഡ്നി കബ്രാൾ, ലോഗൻ കോസ്റ്റ, സ്റ്റീവൻ മൊറേറ, വാഗ്നർ പിന, ജോവോ പോളോ ഫെർണാണ്ടസ്, റോബർട്ടോ ‘പിക്കോ’ ലോപ്സ്, കെൽവിൻ പിയേഴ്സ്, ഇയാനിക് ‘സ്റ്റോപ്പിറ’ തവാരസ്

മിഡ്ഫീൽഡർമാർ: ടെൽമോ അർക്കൻജോ, ലാറോസ് ഡ്വാർട്ടെ, ഡെറോയ് ഡ്വാർട്ടെ, ജാമിറോ മോണ്ടെറോ, കെവിൻ പിന, യാനിക്ക് സെമെഡോ

ഫോര്‍വേര്‍ഡ്‌സ്: ഗിൽസൺ ബെഞ്ചിമോൾ, ജോവൻ കബ്രാൾ, നുനോ ഡാ കോസ്റ്റ, ഡെയിലൺ ലിവ്രമെൻ്റോ, റയാൻ മെൻഡസ്, ഗാരി റോഡ്രിഗസ്, വില്ലി സെമെഡോ, ഹീലിയോ വരേല

English Summary

Spain faces debutants Cape Verde in the 2026 World Cup. The European champions enter the match on a 30-game unbeaten streak.Cape Verde relies on a disciplined defense and quick counter-attacks. Spain is heavily expected to secure a comfortable victory tonight.

Follow Us