Actress Suparna Anand : വൈശാലിയും ഭാമയും ഇന്നും മലയാളി മനസ്സിൽ, നടി സുപർണ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
Vaishali Fame Suparna Anand’s Latest Pictures : ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന സുപർണ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമയായിരുന്നു വൈശാലി. അതിനുശേഷം ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ചെയ്തു. മലയാളത്തിൽ വൈശാലിക്കും ഞാൻ ഗന്ധർവ്വനും പുറമെ വിറ്റ്‌നസ്സ്, ഉത്തരം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം തുടങ്ങിയ ചിത്രങ്ങളിലും സുപർണ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
രണ്ടേ രണ്ട് സിനിമകളുടെ പേര് പറഞ്ഞാൽ മതി, മലയാളി മനസ്സിൽ ഇന്നും കൊത്തിവച്ച ശിലപോലെ ആ രൂപം തെളിഞ്ഞു വരും. മലയാള സിനിമയിലെ സൗന്ദര്യത്തിന്റെ പൂർണ്ണരൂപം എന്ന് ആരാധകർ വിശേഷിപ്പിച്ച വൈശാലിയിലെ നായിക സുപർണ ആനന്ദിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലെ വൈശാലിയായും, പത്മരാജന്റെ വിസ്മയ ചിത്രം ഞാൻ ഗന്ധർവ്വനിലെ ഭാമയായും എത്തി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച നടിയാണ് സുപർണ.
പ്രായത്തിന്റേതായ ചില ശാരീരിക മാറ്റങ്ങൾ മാറ്റിനിർത്തിയാൽ, ഇന്നും അവരുടെ സൗന്ദര്യത്തിന് യാതൊരു കുറവുമില്ലെന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. ആരെയും ആകർഷിക്കുന്ന ആ കാന്തികക്കണ്ണുകൾ തന്നെയാണ് പുതിയ ചിത്രങ്ങളിലെയും പ്രധാന ആകർഷണം. നമ്മുടെ വൈശാലി എന്ന് പറഞ്ഞുകൊണ്ട് നിരവധി സ്നേഹം നിറഞ്ഞ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.
Also Read: Rashmika Mandanna: കാട്, മലനിര, വെള്ളച്ചാട്ടം…; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല
ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന സുപർണ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമയായിരുന്നു വൈശാലി. അതിനുശേഷം ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ചെയ്തു. മലയാളത്തിൽ വൈശാലിക്കും ഞാൻ ഗന്ധർവ്വനും പുറമെ വിറ്റ്‌നസ്സ്, ഉത്തരം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം തുടങ്ങിയ ചിത്രങ്ങളിലും സുപർണ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് അഭിനയം നിർത്തി? ഇപ്പോൾ എവിടെയാണ്?
ആരാധകരിൽ പലർക്കും ഉണ്ടായിരുന്ന ചോദ്യമായിരുന്നു സുപർണ എവിടെയാണെന്നത്. വർഷങ്ങൾക്ക് മുൻപ് റിമി ടോമി അവതരിപ്പിച്ച ‘ഒന്നും ഒന്നും മൂന്ന്’ (സീസൺ 3) എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലാണ് സുപർണയെ മലയാളി പ്രേക്ഷകർ അവസാനമായി കണ്ടത്. വൈശാലിയിൽ ഋഷ്യശൃംഗനായി എത്തിയ നടനും സുപർണയുടെ മുൻഭർത്താവുമായ സഞ്ജയ് മിത്രയും അന്ന് ആ ഷോയിൽ പങ്കെടുത്തിരുന്നു.
1997-ൽ സഞ്ജയ് മിത്രയുമായുള്ള വിവാഹശേഷമാണ് സുപർണ അഭിനയരംഗത്തുനിന്ന് പൂർണ്ണമായി വിട്ടുനിന്നത്. പിന്നീട് രണ്ട് മക്കളുടെ അമ്മയായി അവർ കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. എന്നാൽ, 2008-ൽ പരസ്പരം ഒത്തുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും നിയമപരമായി വിവാഹബന്ധം വേർപെടുത്തി. എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു. പിന്നീട് രണ്ടുപേരും മറ്റ് വിവാഹ ജീവിതങ്ങളിലേക്ക് കടന്നു.
2010-ൽ ഡൽഹി സ്വദേശിയായ ബിസിനസ്സുകാരൻ രാജേഷ് സൽവാനിയെ സുപർണ വിവാഹം കഴിച്ചു. ആദ്യ ബന്ധത്തിലെ രണ്ട് മക്കളും ഇപ്പോൾ സുപർണയ്ക്കൊപ്പമാണ്. നിലവിൽ ഡൽഹിയിൽ കുടുംബജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട നായിക.
English Summary
Latest pictures of actress Suparna Anand, who won Malayalam hearts as the iconic heroine in Vaishali and Njan Gandharvan, have gone viral on social media, with fans praising her timeless beauty and expressive eyes. After leaving the film industry post-marriage in 1997, Suparna went through a divorce with co-star Sanjay Mitra and is now happily settled in Delhi with her second husband, businessman Rajesh Salvani, and her two children.