AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി

Belgium vs Egypt and Saudi Arabia vs Uruguay both end in draw: ഫിഫ ലോകകപ്പില്‍ തിങ്കളാഴ്ച അര്‍ധരാത്രിയും, ചൊവ്വാഴ്ച പുലര്‍ച്ചെയും നടന്ന മത്സരങ്ങളില്‍ ടീമുകള്‍ക്ക് 'സമനിലപ്പൂട്ട്'. അര്‍ധരാത്രി 12.30-ന് ആരംഭിച്ച ബെല്‍ജിയം-ഈജിപ്ത് പോരാട്ടം സമനിലയില്‍ കലാശിച്ചു. പുലര്‍ച്ചെ 3.30-ന് തുടങ്ങിയ സൗദി അറേബ്യ-ഉറുഗ്വേ പോരാട്ടവും സമനിലയിലാണ് അവസാനിച്ചത്.

FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി
Saudi Arabia Football TeamImage Credit source: x.com/SaudiNT_EN
Jayadevan AM
Jayadevan AM | Updated On: 16 Jun 2026 | 06:38 AM

മിയാമി: ഫിഫ ലോകകപ്പില്‍ തിങ്കളാഴ്ച അര്‍ധരാത്രിയും, ചൊവ്വാഴ്ച പുലര്‍ച്ചെയും നടന്ന മത്സരങ്ങളില്‍ ടീമുകള്‍ക്ക് ‘സമനിലപ്പൂട്ട്’. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30-ന് ആരംഭിച്ച ബെല്‍ജിയം-ഈജിപ്ത് പോരാട്ടം സമനിലയില്‍ കലാശിച്ചു. പുലര്‍ച്ചെ 3.30-ന് തുടങ്ങിയ സൗദി അറേബ്യ-ഉറുഗ്വേ പോരാട്ടവും സമനിലയിലാണ് അവസാനിച്ചത്. ആദ്യം നടന്ന ബെല്‍ജിയം-ഈജിപ്ത് പോരാട്ടത്തിന് ആവേശം ഒട്ടും കുറവുണ്ടായിരുന്നില്ല. 19-ാം മിനിറ്റില്‍ ഇമാം അഷൂര്‍ നേടിയ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ പാസാണ് ഗോളവസരം ഒരുക്കിയത്.

കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ബെല്‍ജിയം പരിശീലകന്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെ പകരക്കാരനായി ഇറക്കിയത് വഴിത്തിരിവായി. ലുകാകു കളത്തിലിറങ്ങി തൊട്ടുപിന്നാലെ ബെല്‍ജിയം സമനില ഗോള്‍ പിടിച്ചു. 66-ാം മിനിറ്റില്‍ ഈജിപ്ത് ഡിഫന്‍ഡര്‍ മുഹമ്മദ് ഹാനിയുടെ ഓണ്‍ ഗോളാണ് ബെല്‍ജിയത്തിന് സമനില സമ്മാനിച്ചത്.

ബെല്‍ജിയത്തിന്റെ കോസ് തടയാനുള്ള ഹാനിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ലുകാകുവിന്റെ ശ്രമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. ലുകാകുവിനും, കെവിന്‍ ഡി ബ്രൂയ്‌നെക്കും പിന്നീട് അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് ഗോളാക്കാനായില്ല. ഈജിപ്തിന്റെ ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈറിന്റെ മികച്ച സേവുകളും ബെല്‍ജിയത്തിന് വിലങ്ങുതടിയായി.

Also Read: FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി

സലായടക്കമുള്ള താരങ്ങള്‍ ബെല്‍ജിയം ബോക്‌സിലും നിരന്തരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്നാല്‍ കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ ഈജിപ്തിനും സാധിച്ചില്ല. ഫിനിഷിങിലെ പോരായ്മകളാണ് ഇരുടീമുകള്‍ക്കും വിനയായത്.

തിരിച്ചടിച്ച് ഉറുഗ്വേ

80-ാം മിനിറ്റില്‍ തിരിച്ചടിച്ച ഗോളിലൂടെ സൗദി അറേബ്യയ്‌ക്കെതിരെ ഉറുഗ്വേ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ സൗദിയുടെ മുന്നേറ്റമാണ് കാണാനായത്. 41-ാം മിനിറ്റില്‍ അബ്ദുല്ലെല്ല അല്‍ അമ്രിയാണ് സൗദിക്ക് ലീഡ് സമ്മാനിച്ചത്. ഹസ്സന്‍ അല്‍ തംബക്തിയുടെ ഹെഡ്ഡര്‍ ഉറുഗ്വേ കീപ്പര്‍ തടഞ്ഞെങ്കിലും, റീബൗണ്ടിലൂടെ അല്‍ അമ്രി അത് ഗോളാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ പിന്നിലായതിന്റെ ക്ഷീണം ഉറുഗ്വേ രണ്ടാം പകുതിയില്‍ തീര്‍ത്തു. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചതിന്റെ ഫലം കണ്ടു. 80-ാം മിനിറ്റില്‍ മാക്‌സി അറൗഹോയാണ് സമനില ഗോളടിച്ചത്. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മാസ്മരിക പ്രകടനമാണ് ഉറുഗ്വെയുടെ വിജയപ്രതീക്ഷകള്‍ നശിപ്പിച്ചത്. നിരവധി സേവുകള്‍ നടത്തിയാണ് അല്‍ ഒവൈസ് സൗദിയുടെ രക്ഷകനായത്.

മത്സരം ആരംഭിച്ചതുമുതല്‍ ഉറുഗ്വേയുടെ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് സൗദി കളം നിറയുകയായിരുന്നു. ഫെഡറിക്കോ വിനാസ്, മാക്‌സി അറൗഹോ തുടങ്ങിയ താരങ്ങള്‍ സൗദി ബോക്‌സില്‍ പലതവണ അപകടം വിതച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 18-ാം മിനിറ്റില്‍ സൗദിയുടെ സലിം അല്‍ദസാരിയും ലക്ഷ്യത്തിനടുത്ത് എത്തിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. താരങ്ങള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ നിരവധി ഫൗളുകളുമുണ്ടായി. ഒടുവില്‍ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ്പ് എച്ചില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

English Summary

Belgium vs Egypt and Uruguay vs Saudi Arabia matches ended in draws. Belgium and Egypt drew 1-1 after Egypt’s opening goal was canceled out by an own goal. Uruguay fought back in the second half to secure a 1-1 draw against Saudi Arabia. Excellent saves by both goalkeepers prevented either team from securing a victory.

Follow Us