ചരിത്ര നേട്ടം; പാകിസ്ഥാനെ അടിച്ചുതകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനായി കാഴ്ചവെച്ചത്. 150 പന്തില്‍ പുറത്താവാതെ 140 റണ്‍സാണ് ഹെയ്‌ലി നേടിയത്. 15 ഫോറും ഒരു സിക്‌സുമാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്

ചരിത്ര നേട്ടം; പാകിസ്ഥാനെ അടിച്ചുതകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്
Published: 

19 Apr 2024 16:33 PM

വെസ്റ്റ് ഇന്‍ഡീസ് വിമന്‍സും പാകിസ്ഥാന്‍ വിമന്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച് വിന്‍ഡീസ്. പാകിസ്ഥാനെ 113 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്.

പാകിസ്ഥാന്റെ തട്ടകമായ കറാച്ചി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35.5 ഓവറില്‍ 156 റണ്‍സിന് പുറത്താകുകയായിരുന്നു.

ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനായി കാഴ്ചവെച്ചത്. 150 പന്തില്‍ പുറത്താവാതെ 140 റണ്‍സാണ് ഹെയ്‌ലി നേടിയത്. 15 ഫോറും ഒരു സിക്‌സുമാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. ബൗളിങിലും തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ഹെയ്‌ലി നടത്തിയത്. ആറ് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഒരു റിട്ടേണ്‍ ക്യാച്ചു ഹെയ്‌ലി നേടിയിരുന്നു.

 

ഇതോടെ ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറിയും 3 പ്ലസ് വിക്കറ്റും ഒരു ക്യാച്ചും നേടുന്ന ആദ്യ വനിത താരമെന്ന നേട്ടമാണ് ഹെയ്‌ലി സ്വന്തമാക്കിയത്. ഹെയ്‌ലിയ്ക്ക് പുറമേ വിന്‍ഡീസ് ബാറ്റിങില്‍ ഷെര്‍മെയിന്‍ കാംബെല്ല 71 പന്തില്‍ 45 റണ്‍സ് നേടി.

ബൗളിങില്‍ ക്യാപ്റ്റന് പുറമെ സെയ്താ ജയിംസ്, അസി ഫലക്ചര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഷാമില കൊന്നല്‍, ചിന്നലെ ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വിജയമുറപ്പാക്കുകയായിരുന്നു. ഏപ്രില്‍ 21നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും വേദി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ