AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിനായക ചതുര്‍ത്ഥിയാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റ് താരങ്ങളും; ആശംസകള്‍ നേര്‍ന്ന് കോലിയും രഹാനെയും

Indian Cricket Stars Wish Citizens a Blessed Ganesh Chaturthi: വിനായക ചതുര്‍ത്ഥിയാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരങ്ങള്‍. വിരാട് കോലിയും, മുന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ആശംസകൾ പങ്കുവെച്ചത്.

വിനായക ചതുര്‍ത്ഥിയാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റ് താരങ്ങളും; ആശംസകള്‍ നേര്‍ന്ന് കോലിയും രഹാനെയും
Ganesh Chaturthi 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Sep 2026 | 09:51 PM

വിനായക ചതുര്‍ത്ഥിയാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരങ്ങള്‍. വിരാട് കോലിയും, മുന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് താരങ്ങള്‍ ആശംസകൾ പങ്കുവെച്ചത്. ഗണപതി ഭഗവാന്റെ ചിത്രമടങ്ങുന്ന കാര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് കോലി ആശംകള്‍ നേര്‍ന്നത്. പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനുള്ള കരുത്ത് എല്ലാവര്‍ക്കും ലഭിക്കട്ടേയെന്ന് ധവാന്‍ പറഞ്ഞു. എല്ലാവര്‍ക്കും സമാധാനവും, ആരോഗ്യവും, അഭിവൃദ്ധിയും ലഭിക്കാന്‍ ഗണപതി ഭഗവാന്‍ അനുഗ്രഹിക്കട്ടേയെന്നായിരുന്നു രഹാനെയുടെ ആശംസ.

എല്ലാവരുടെയും ഭവനങ്ങളില്‍ സന്തോഷവും, സമാധാനവും, അഭിവൃദ്ധിയും നിറയട്ടേയെന്ന് പൂജാരയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. പ്രിയതാരങ്ങള്‍ക്ക് ആരാധകരും ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളം നിരവധി ഭക്തരാണ് വിനായക ചതുര്‍ത്ഥിയാഘോഷങ്ങളുടെ ഭാഗമായത്. ഗണപതി ക്ഷേത്രങ്ങളില്‍ നിരവധി ഭക്തരെത്തി.

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

‘വിഘ്നഹർത്താവ്’ (വിഘ്നങ്ങൾ അകറ്റുന്നവൻ) എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉന്മേഷവും നിറയ്ക്കട്ടെയെന്നും രാജ്യത്തെ തുടർച്ചയായ വളർച്ചയിലേക്ക് നയിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

“പൗരന്മാർക്ക് ഹൃദയം നിറഞ്ഞ ഗണേശ് ചതുർത്ഥി ആശംസകൾ. വിഘ്നനിവാരകന്റെ ദർശനത്തിന്റെയും ആരാധനയുടെയും ഈ പവിത്രമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും നിറയ്ക്കട്ടെ. അവിടുത്തെ ദിവ്യാനുഗ്രഹത്താൽ എല്ലാം വിജയകരമാകട്ടെ, രാജ്യം നിരന്തരമായ പുരോഗതിയുടെ പാതയിൽ മുന്നേറുന്നത് തുടരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഗണപതി ബപ്പാ മോറിയ!” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഗണേശ പഞ്ചരത്നം സ്തോത്രത്തിലെ ശ്ലോകങ്ങളും പ്രധാനമന്ത്രി ഇതോടൊപ്പം പങ്കുവെച്ചു.

Also Read: Vinayaka Chaturthi 2026: അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ‌ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം

രാഷ്ട്രപതി ദ്രൗപദി മുർമുവും പൗരന്മാർക്ക് വിനായക ചതുര്‍ത്ഥി ആശംസകൾ നേർന്നു. ഈ പവിത്രമായ ഉത്സവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാഷ്ട്രനിർമ്മാണത്തിനായി സ്വയം സമർപ്പിക്കാൻ എല്ലാ ഇന്ത്യക്കാരോടും രാഷ്ട്രപതി അഭ്യർത്ഥിച്ചു.

ഗണപതി ഭഗവാൻ ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും മംഗളകരമായ തുടക്കങ്ങളുടെയും പ്രതീകമാണെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങളിലേക്കും പുരോഗതിയിലേക്കും നീങ്ങാൻ ഇത് സമൂഹത്തിന് പ്രചോദനം നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

“ഗണപതി ഭഗവാൻ ജ്ഞാനത്തെയും ഐശ്വര്യത്തെയും മംഗളകരമായ തുടക്കങ്ങളെയും പ്രതിനിധീകരിക്കുന്നു. ഗണേശ് ചതുർത്ഥി ഉത്സവം നമ്മുടെ ജീവിതത്തിലേക്ക് ഊർജ്ജവും അറിവും പോസിറ്റിവിറ്റിയും കൊണ്ടുവരുന്നു. ജീവിതത്തിൽ പുതിയ തീരുമാനങ്ങളോടെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ഈ പവിത്രമായ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു. ഗണപതി ഭഗവാൻ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം,” രാഷ്ട്രപതി പറഞ്ഞു.

English Summary

Indian cricketers Virat Kohli, Shikhar Dhawan, Ajinkya Rahane, and Cheteshwar Pujara extended warm Ganesh Chaturthi wishes on social media. The nationwide festival is being celebrated with immense religious devotion and grand community gatherings.

Follow Us