ചില കണക്ക് വീട്ടലുകൾ കാണാം! ഹോക്കി ലോകകപ്പ്: ഇന്ത്യ- പാക് പോരാട്ടം ലൈവ് കാണാനുള്ള വഴികളും സമയവും
India vs Pakistan FIH Men’s Hockey World Cup 2026: നെതർലാൻഡ്‌സിലെ ആംസ്റ്റൽവീനിൽ നടക്കുന്ന 2026 എഫ്.ഐ.എച്ച് (FIH) പുരുഷ ഹോക്കി ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ ഇരു ടീമുകൾക്കും ഈ പൂൾ-ഡി മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് 3 പോയിന്റോടെ പൂളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

India Vs Pakistan Hockey World Cup 2026
ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്ന ഏത് മത്സരവും സ്പോർട്സ് പ്രേമികൾ അല്ലാത്തവർ പോലും ഒന്ന് ശ്രദ്ധിച്ചുപോകും. ആ മത്സരങ്ങളിലെ വീറും വാശിയുമാണ് അതിന് കാരണം. ഇന്ന് ലോകകപ്പ് ഹോക്കിയിൽ വീണ്ടും ഒരു ഇന്ത്യ- പാക് പോരാട്ടത്തിന് അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്. നെതർലാൻഡ്‌സിലെ ആംസ്റ്റൽവീനിൽ നടക്കുന്ന 2026 എഫ്.ഐ.എച്ച് (FIH) പുരുഷ ഹോക്കി ലോകകപ്പിലെ നിർണായക മത്സരത്തിൽ ആണ് ഇന്ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ ഇരു ടീമുകൾക്കും ഈ പൂൾ-ഡി മത്സരത്തിൽ വിജയം അനിവാര്യമാണ്. അതിനാൽത്തന്നെ ഇന്ത്യക്കും പാകിസ്താനും ഇന്ന് ജീവൻമരണ പോരാട്ടമാണ്. ഇന്ത്യയിൽ ഈ മത്സരം ലൈവ് കാണാൻ അവസരമുണ്ട്.
എങ്ങനെ കാണാം
10,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വാഗനർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ആവേശപ്പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റുതീർന്നു കഴിഞ്ഞു. ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 3:00 PM) ആണ് മത്സരം. ഇന്ത്യയിലുള്ളവർക്ക് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ ഈ മത്സരം ലൈവ് ആയി കാണാം. ഇത് കൂടാതെ ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്.
Also Read: കെസിഎൽ വിജയികൾക്ക് സമ്മാനമായി എത്ര രൂപ ലഭിക്കും? തുക കേട്ട് ഞെട്ടരുത്
ഇന്ത്യ- പാക് പോയന്റ് നില
രണ്ടു മത്സരങ്ങളിൽ നിന്ന് 3 പോയിന്റോടെ പൂളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തിൽ വെയിൽസിനെ 3-1 ന് തോൽപ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 2-4 ന് പരാജയപ്പെട്ടിരുന്നു. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് ഇന്ന് സമനില എങ്കിലും ആവശ്യമാണ്.
പാക്സിതാന് രണ്ടു മത്സരങ്ങളിൽ നിന്ന് 1 പോയിന്റ് മാത്രമാണ് സമ്പാദ്യം. വെയിൽസിനോട് സമനില വഴങ്ങിയ അവർ ഇംഗ്ലണ്ടിനോട് 1-4 ന് പരാജയപ്പെട്ടു. ലോകകപ്പ് സ്വപ്നങ്ങൾ നിലനിർത്താൻ പാകിസ്താന് ഇന്ന് വിജയം അനിവാര്യമാണ്. രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ഇതിനോടകം തന്നെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
നേർക്കുനേർ പോരാട്ട ചരിത്രം
16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഏറ്റവുമൊടുവിൽ 2010 മാർച്ച് 4-ന് ന്യൂഡൽഹിയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 4-1 ന് പാകിസ്താനെ തകർത്തിരുന്നു. 2016 മുതൽ പാകിസ്താനെതിരെ തുടർച്ചയായ 19 മത്സരങ്ങളിൽ ഇന്ത്യ തോറ്റിട്ടില്ല (17 ജയം, 2 സമനില). എന്ന പ്രത്യേകതയും ഉണ്ട്.
കിരീട നേട്ടത്തിൽ മുന്നിൽ പാകിസ്താൻ
പാകിസ്താൻ 4 തവണ ഹോക്കി ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. അതേസമയം ഇന്ത്യ 1975-ൽ ഒരു തവണ മാത്രമാണ് ചാമ്പ്യന്മാരായിട്ടുള്ളത്. ഇരു ടീമുകളും തമ്മിലുള്ള ഹോക്കി പോരാട്ട ചരിത്രത്തിമെടുത്താൽ പാകിസ്താനാണ് മുൻതൂക്കം. ഇതുവരെ 183 തവണ നേർക്കുനേർ മത്സരിച്ചതിൽ 82 എണ്ണം പാകിസ്താൻ വിജയിച്ചു. ഇന്ത്യ 69 വിജയങ്ങളാണ് നേടിയിട്ടുള്ളത്. 32 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
തോൽവി പഴങ്കഥ
ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളതിൽ കൂടുതൽ വിജയം പാകിസ്താന് ആണെങ്കിലും ഇന്ത്യൻ തോൽവികൾ ഏതാനും വർഷങ്ങളായി പഴങ്കഥയാണ്. 2020-ന് ശേഷം നടന്ന എട്ട് മത്സരങ്ങളിൽ ഏഴ് തവണയും ഇന്ത്യ വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. 2016-ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമുകളും ഇതുവരെ അഞ്ച് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ മൂന്ന് തവണ ഇന്ത്യയും രണ്ട് തവണ പാകിസ്താനും വിജയിച്ചു.
ഇന്ത്യൻ ടീം
ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), മൊഹിത് എച്ച്.എസ്, സൂരജ് കർക്കര, ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജുഗ്‌രാജ് സിംഗ്, സഞ്ജയ്, സുമിത്, യഷ്ദീപ് സിവാച്ച്, രാജീന്ദർ സിംഗ്, ആദിത്യ അർജുൻ ലാലഗെ, ഹാർദിക് സിംഗ്, മൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ, വിവേക് സാഗർ പ്രസാദ്.
പാകിസ്താൻ ടീം
അബു ബക്കർ മഹ്മൂദ് (ക്യാപ്റ്റൻ), വഖാർ, മുഹമ്മദ് അബ്ദുള്ള, മുഹമ്മദ് സുഫിയാൻ ഖാൻ, മൊഈൻ ഷക്കീൽ, അബ്ദുൾ വഹീദ് അഷ്റഫ് റാണ, അബ്ദുൾ ഹനാൻ ഷാഹിദ്, സക്കറിയ ഹയാത്ത്, അർഷാദ് ലിയാഖത്ത്, ആദിൽ ലതീഫ്, അഹമ്മദ് നദീം, ഗസൻഫർ അലി, അമ്മാദ് ഷക്കീൽ ഭട്ട്, മുഹമ്മദ് ഹമ്മാദുദ്ദീൻ അൻജും, റഹ്മാൻ അബ്ദുൾ, അഫ്രാസ്, ഉമർ മുസ്തഫ, അലി റാസ, അബ്ദുൾ മന്നാൻ, മുഹമ്മദ് അമ്മാദ്.
English Summary
India and Pakistan will clash today in a crucial match of the 2026 FIH Men’s Hockey World Cup to be held in Amstelveen, Netherlands. A win in this Pool-D match is essential for both teams to advance to the second round of the tournament. Those in India can watch the match live on Star Sports Network. Apart from this, live streaming of the match is also available on the JioHotstar app and website.