Indian Football: ഞെട്ടണ്ട, ശരിക്കുമുള്ളതാണ്! ലോകകപ്പ് കളിച്ച മൂന്ന് ടീമുകളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യ? എഐഎഫ്എഫ് രണ്ടും കല്‍പിച്ച്
Indian Football Faces Huge Tests Against Brazil and Panama: , ഏറെ പ്രതീക്ഷകളോടെ ഇന്ത്യ മൈതാനത്തിറങ്ങുമ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് വന്‍ പോരാട്ടങ്ങള്‍ക്കാണ്. സൗഹൃദ മത്സരത്തില്‍ ആദ്യം പനാമയെയാണ് ഇന്ത്യ നേരിടുന്നത്. തുടര്‍ന്ന് ബ്രസീലുമായി ഏറ്റുമുട്ടും. കാംബോ വെര്‍ദെയ്‌ക്കെതിരായ മത്സരത്തില്‍ മാത്രമാണ് അനിശ്ചിതത്വം. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം
ലോകകപ്പ് കളിച്ച മൂന്ന് വമ്പന്മാരെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബ്ലൂ ടൈഗേഴ്‌സ്. പനാമയും, കാംബോ വെര്‍ദെയും പിന്നെ സാമ്പാ കരുത്തുമായി സാക്ഷാല്‍ ബ്രസീലും മുന്നിലെത്തുമ്പോള്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിക്കാണ് കളമൊരുങ്ങുന്നത്. ശോഭനമായ ഭാവി മുന്നില്‍ക്കണ്ട്, ഏറെ പ്രതീക്ഷകളോടെ ഇന്ത്യ മൈതാനത്തിറങ്ങുമ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് വന്‍ പോരാട്ടങ്ങള്‍ക്കാണ്. സൗഹൃദ മത്സരത്തില്‍ ആദ്യം പനാമയെയാണ് ഇന്ത്യ നേരിടുന്നത്. തുടര്‍ന്ന് ബ്രസീലുമായി ഏറ്റുമുട്ടും. കാംബോ വെര്‍ദെയ്‌ക്കെതിരായ മത്സരത്തില്‍ മാത്രമാണ് അനിശ്ചിതത്വം. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ vs പനാമ
ബ്രസീലിനെതിരായ മത്സരത്തിന് മുമ്പാണ് ഇന്ത്യ പനാമയെ നേരിടുന്നത്. സെപ്തംബര്‍ 26-നാണ് പനാമയ്‌ക്കെതിരായ സൗഹൃദ മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പോരാട്ടത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയും പനാമയും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. നിലവിൽ ഫിഫ ലോക റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പനാമ അടുത്തിടെ സമാപിച്ച ലോകകപ്പില്‍ കളിച്ചിരുന്നു. ഈ പോരാട്ടം ഇന്ത്യയ്ക്ക് മികച്ച പരിചയസമ്പത്ത് സമ്മാനിക്കുമെന്ന് എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ പറഞ്ഞു.
പനാമയ്ക്കെതിരായ മത്സരം കഠിനമായൊരു പോരാട്ടമായിരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. പനാമ ലോകത്തിലെ മികച്ച 50 ടീമുകളിൽ ഒന്നാണ്. ലോകകപ്പിൽ കളിച്ച ഇതുപോലെയുള്ള ടീമുകൾക്കെതിരെ കളിക്കാൻ സാധാരണയായി അവസരം ലഭിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ vs ബ്രസീല്‍
ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കരുത്തരായ ബ്രസീലിനെ ഇന്ത്യ നേരിടും. സീനിയർ പുരുഷ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന കന്നി മത്സരം എന്ന നിലയിൽ ആരാധകര്‍ക്ക് ഇത് ചരിത്ര നിമിഷമാണ്. അതേസമയം, ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ചില മുറുമുറുപ്പുകളുമുയരുന്നുണ്ട്. ബ്രസീലിനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ രംഗത്തെത്തിയിരുന്നു.
വെറും 90 മിനിറ്റ് മാത്രം നീളുന്ന ഒരു മത്സരത്തിനായി എന്തിനാണ് വന്‍ തുക ചെലവാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ തുക അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രസീലിനെതിരായ മത്സരം ഇന്ത്യയ്ക്ക് നാണക്കേടിന്റെ ദിനമായി മാറുമെന്നായിരുന്നു മുന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ വിമര്‍ശനം. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് എഐഎഫ്എഫ് സ്വന്തം രാജ്യത്തെ ഫുട്‌ബോള്‍ കലണ്ടര്‍ ശരിയാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബ്രസീലിനെ നേരിടാന്‍ ആസിയാന്‍ കപ്പില്‍ നിന്നു പിന്മാറിയ തീരുമാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ബ്രസീലിനെതിരായ മത്സരവുമായി മുന്നോട്ടുപോകാനാണ് എഐഎഫ്എഫിന്റെ തീരുമാനം. ബ്രസീല്‍ പ്രതിനിധികള്‍ ഇന്ത്യയിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചിരുന്നു.
കാംബോ വെര്‍ദെയ്‌ക്കെതിരെ കളിക്കുമോ?
ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കാംബോ വെര്‍ദെയ്‌ക്കെതിരായ മത്സരവും എഐഎഫ്ഫിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാംബോ വെര്‍ദെയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായിട്ടില്ല. കാംബോ വെര്‍ദെയ്ക്ക് പകരമാണ് പനാമയ്‌ക്കെതിരായ മത്സരം തീരുമാനിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അതിലും സ്ഥിരീകരണമില്ല.
വരുന്നു ന്യൂസിലന്‍ഡിനെതിരായ പോരാട്ടം
ലോകകപ്പ് കളിച്ച ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. നവംബറിലാണ് ഈ മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 12, 15 തീയതികളിലാണ് ഈ പോരാട്ടം.
English Summary
Indian football is gearing up for a demanding test as the Blue Tigers prepare to face Panama and football giants Brazil. The upcoming clashes are expected to provide a major platform for the team to showcase its progress on the international stage. All eyes will be on how India rises to the challenge against two formidable opponents.