AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

MG Hector Tomahawk EV : എം.ജിയുടെ ഞെട്ടിക്കൽ! ഒരേ ദിവസം ഒന്നല്ല രണ്ട് എസ്.യു.വികൾ… ഇവിയും പ്ല​ഗ് ഇൻ ഹൈ​ബ്രിഡും അവതരിപ്പിച്ചു

MG Launched New SUV Cars In India : ഒരൊറ്റ ദിവസം തന്നെ രണ്ടു വാഹനം മോഡലുകൾ ഇറക്കി ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ മോറിസ് ഗ്യാരേജ് ( എം. ജി ). എംജി ഹെക്ടർ ടോമോഹോക്ക് ഇ.വി ( MG Hector Tomahawk EV) , ടോമോഹോക്ക് പ്ലഗ് ഇൻ ഹൈബ്രിഡ് ഇ.വി (MG Hector Tomahawk HPEV ) എന്നീ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

MG Hector Tomahawk EV : എം.ജിയുടെ ഞെട്ടിക്കൽ! ഒരേ ദിവസം ഒന്നല്ല രണ്ട് എസ്.യു.വികൾ… ഇവിയും പ്ല​ഗ് ഇൻ ഹൈ​ബ്രിഡും അവതരിപ്പിച്ചു
Mg Hector Tomahawk Ev & Plug In Hybrid EvImage Credit source: Facebook / MG
Amal KV
Amal KV | Published: 26 Aug 2026 | 08:38 PM

ഒരൊറ്റ ദിവസം തന്നെ രണ്ടു വാഹനം മോഡലുകൾ ഇറക്കി ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ മോറിസ് ഗ്യാരേജ് ( എം. ജി ). എംജി ഹെക്ടർ ടോമോഹോക്ക് ഇ.വി ( MG Hector Tomahawk EV) , ടോമോഹോക്ക് പ്ലഗ് ഇൻ ഹൈബ്രിഡ് ഇ.വി (MG Hector Tomahawk HPEV ) എന്നീ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈയടുത്തിടയായി എംജി വികസിപ്പിച്ചെടുത്ത അഡാപ് എന്ന ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ടോമോഹോക്ക് ഇ. വിയെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഫൈവ് സീറ്റർ, സേവൻ സീറ്റർ ലേ ഔട്ടിൽ നാല് വക വേദങ്ങളിലാണ് ഈ മോഡൽ എത്തുന്നത്.

ഈ ഇലക്ട്രിക് വാഹനത്തിന്റെ വില വരുന്നത് 19.49 രൂപ മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. ഉയർന്ന തുക ഇനിഷ്യൽ പെയ്മെന്റ് ആയി നൽകാൻ സാധിക്കാത്തവർക്ക് വേണ്ടി ബാറ്ററി അസ് എ സർവീസ് ( ബാസ് ) എന്ന സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം 13.99 ലക്ഷം രൂപ മുതൽ ഈ വാഹനം സ്വന്തമാക്കാൻ കഴിയും. ഈ രീതി വഴി വാഹനം സ്വന്തമാക്കുന്നവർ കിലോമീറ്ററിന് 4.90 രൂപ നൽകേണ്ടിവരും. വാഹനത്തിന്റെ എല്ലാ മോഡലുകളിലും ബാറ്ററി ആസ് എ സർവീസ് സൗകര്യം ലഭിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

Also Read : 310 കിലോ മീറ്റർ റേഞ്ചുള്ള സുസുക്കിയുടെ കുഞ്ഞൻ ഇവി ഇ-സ്കൈ! വരുമോ ഇന്ത്യയിലേക്ക്

69.2 കിലോ വാട്ട് ശേഷി വരുന്ന ബാറ്ററിയാണ് ടോമോഹോക് ഇ.വിക്ക് കരുത്തേകുന്നത്. പരമാവധി 24 എച്ച് പി പവറും 310 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ് വാഹനം പ്രധാനം ചെയ്യുക. ഫുൾ ചാർജിൽ 517 കിലോമീറ്റർ റെയിഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ വെറും 8.2 സെക്കൻഡുകൾ മാത്രമാണ് ഈ എസ്. യു.വിക്ക് ആവശ്യം.

അടുത്ത മോഡൽ ആയ എംജി ഹെക്ടർ ടോമഹോക്ക് പ്ലഗ്ഗിൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളിന്റെ വില ആരംഭിക്കുന്നത് 21.79 ലക്ഷം രൂപ ( എക്സ് ഷോറൂം ) മുതലാണ്. ഈ വാഹന മോഡലിലും ബാസ് സൗകര്യം ലഭ്യമാണ്. കിലോമീറ്റർ 3.2 രൂപ നിരക്കിൽ ആണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് ഇ വി മോഡലാണ് ഇത്. ഈ വാഹനത്തിൽ 1. പെട്രോൾ എൻജിനാണ് പ്രധാനമായും വരുന്നത്. അതിനൊപ്പം 20.5 കിലോ വാട്ട് ബാറ്ററി പാക്കും ഉൾപ്പെടുന്നു. ഇത് 115 കിലോമീറ്റർ വരെ റേഞ്ച് നൽകും ( ബാറ്ററിയിൽ മാത്രം ). ഫുൾ ടാങ്ക് പെട്രോളും ബാറ്ററിയും ഒരുമിച്ച് ചേരുമ്പോൾ 1100 കിലോമീറ്റർ ദൂരം ഒരൊറ്റ സ്‌ട്രെച്ചിൽ സഞ്ചരിക്കാൻ കഴിയും.

English Summary

Chinese automaker Morris Garages (MG) has stunned the Indian automotive market by launching two vehicle models on a single day. The company has introduced the MG Hector Tomahawk EV and the MG Hector Tomahawk Plug-in Hybrid EV (HPEV).

Follow Us