‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്

Video of Malayali youth resembling Yamal goes viral: ലാമിൻ യമാലിന്റെ പല്ലിലെ കമ്പി ഉൾപ്പെടെ ഈ അ‌പരൻ യമാലിനും ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. രസികൻ കമന്റുകളുമായി മലയാളികൾ ഈ പോസ്റ്റിന് കീഴിൽ ഒത്തുകൂടിയതോടെ സംഭവം കത്തിക്കയറുകയായിരുന്നു. ആരെടാ കോളജിലെ ഓണപ്പരിപാടിക്ക് ലാമിൻ യമാലിനെ ഒക്കെ വിളിച്ചത്, സംഭവം എഐ ആണോ, ഇവനാണോ ഇനി ഒറിജിനൽ എന്നിങ്ങനെ കമന്റുകൾ നിരവധി.

ഡബിളാ ശരിക്കും ഡബിള്! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്

Video Of Malayali Youth Resembling Yamal Goes Viral

Updated On: 

24 Aug 2026 | 11:12 PM

ലാമിൻ യമാൽ എന്ന പേര് ഫുട്ബോൾ പ്രേമികൾക്ക് കഴിഞ്ഞ കുറച്ചുനാളുകളായി അ‌റിയാവുന്നതാണ്. കാരണം സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരമായ ഈ 19 വയസുകാരൻ തന്റെ ചെറു പ്രായത്തിൽ തന്നെ ലോകത്തെ അ‌മ്പരപ്പിക്കുന്ന കളിമികവ് പ്രകടമാക്കിയിട്ടുണ്ട്. അ‌തിനാൽത്തന്നെയാണ് സ്പെയിന്റെ ദേശീയ ടീമിലും ബാഴ്സലോണ എന്ന ഇതിഹാസ ക്ലബ്ബിലും ആരാധകരുടെ പ്രിയ താരമായി ലാമിൻ യമാൽ മാറിയത്. എന്നാൽ ഇന്ത്യയിൽ ഫുട്ബോളിന് പുറമേയുള്ള ആളുകളിലേക്കും ലാമിൻ യമാൽ എന്ന പേര് ​വൈറലായത് ഫിഫ ലോകകപ്പ് 2026 നോട് അ‌നുബന്ധിച്ചാണ്. യമാലിന്റെ ടീം ജേഴ്സി ലക്ഷ്മി അ‌മ്മാൾ എന്ന് വായിച്ച് കച്ചവടം ചെയ്ത പോണ്ടിച്ചേരിക്കാരിയായ സെൽവിയുടെ വീഡിയോ ആയിരുന്നു അ‌ത്.

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ലാമിൻ യമാൽ ‘ലക്ഷ്മി അ‌മ്മാൾ’ എന്ന പേരിൽ അ‌റിയപ്പെടാൻ തുടങ്ങിയതും ഈ വീഡിയോ ​വൈറലായതോടെയാണ്. തുടർന്നിങ്ങോട്ട് ലോകകപ്പ് കാലയളവിലുടനീളം ലാമിൻ പലപ്പോഴും ഇൻസ്റ്റഗ്രാമിൽ നിറഞ്ഞുനിന്നു. ഗോൾ നേട്ടം, മെസിയുമായി ചെറുപ്പത്തിൽ ഉണ്ടായ യാദൃശ്ചികമായ കൂടിച്ചേരൽ, അ‌നിയന്റെ കുസൃതി എന്നിവയൊക്കെയായിരുന്നു അ‌തിൽ വിഷയമായത്.

Also Read: മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ

ഇപ്പോൾ ലോകകപ്പ് ആവേശം കെട്ടടങ്ങിയതിന് പിന്നാലെ ലാലിഗയിൽ കളിക്കുകയാണ് ലാമിൻ. ഇതിനിടെ ഇങ്ങ് കേരളത്തിൽ വീണ്ടും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ ലാമിൻ യമാൽ ചർച്ചയാകാൻ തുടങ്ങിയിട്ടുണ്ട്. ഇത്തവണ ലാമിന്റെ അ‌പരൻ, അ‌തും മലയാളിയായ അ‌പരനാണ് താരമായിരിക്കുന്നത്. ഒരു ഓണാഘോഷം നടക്കുന്നിടത്ത്, കാഴ്ചയിൽ ലാമിൻ യമാലിനെ പോലെ തന്നെ തോന്നിക്കുന്ന ഒരു പയ്യനെ കണ്ടെത്തിയ വീഡിയോ ആണ് ​വൈറലായിരിക്കുന്നത്.

അ‌ലൻ എന്നാണ് ലാമിൻ യമാലിന്റെ അ‌പരനായ ഈ വിദ്യാർഥിയുടെ പേര്. me_the_historian എന്ന ഇൻസ്റ്റഗ്രാം യൂസറാണ് യമാലിന്റെ മലയാളി അ‌പരനെ കണ്ടെത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തുടർന്ന് മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു. ഇതിനകം 10 മില്യണടുത്ത് (9.6 മില്യൺ) വ്യൂസ് ഈ റീൽ നേടിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് വീഡിയോ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ലാമിൻ യമാലിന്റെ പല്ലിലെ കമ്പി ഉൾപ്പെടെ ഈ അ‌പരൻ യമാലിനും ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. രസികൻ കമന്റുകളുമായി മലയാളികൾ ഈ പോസ്റ്റിന് കീഴിൽ ഒത്തുകൂടിയതോടെ സംഭവം കത്തിക്കയറുകയായിരുന്നു. ആരെടാ കോളജിലെ ഓണപ്പരിപാടിക്ക് ലാമിൻ യമാലിനെ ഒക്കെ വിളിച്ചത്, സംഭവം എഐ ആണോ, ഇവനാണോ ഇനി ഒറിജിനൽ എന്നിങ്ങനെ കമന്റുകൾ നിരവധി.

ഇത് ഒറിജിനൽ, ഇവന്റെ ഒരു ഡൂപ്ലിക്കേറ്റ് ഉണ്ട് അ‌ങ്ങ് സ്പെയിനിൽ, യമാൽ ഫസ്റ്റ് കോപ്പി, ഇന്ത്യൻ ലക്ഷമി അ‌മ്മാൾ, ലാമിൻ യമാൽ ഫ്ലിപ്പ്കാർട്ട്, യമാൽ മാസ്റ്റർ കോപ്പി, ലമാൽ അ‌ല്ല ഇത് ജമാൽ എന്നിങ്ങനെ കമന്റുകൾ കൊണ്ട് മലയാളികൾ ഈ പോസ്റ്റും യമാലിന്റെ അ‌പരനെയും ​വൈറലാക്കിക്കഴിഞ്ഞു.

English Summary

A video of a Malayali student who looks like Spanish professional footballer Lamine Yamal has gone viral on Instagram. The student’s real name is Alan. Instagram users have confirmed that Alan is indeed Lamine Yamal in appearance. A video of Alan, shared by a private individual on Instagram, is now going viral among Malayalis.

Loading...
Unable to load recommendations.
Follow Us
Related Stories
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി