AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ISL Streaming Rights : ഫിഫയ്ക്ക് പിന്നാലെ ഐഎസ്എല്ലും ZEE തൂക്കി; ഒടിടിയിൽ ട്വിസ്റ്റ്

Indian Super League 2026-27 Season Streaming Updates : യുട്യൂബാണ് ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഓൺലൈൻ സ്ട്രീമിങ്ങിനുള്ള സംപ്രേഷണവകാശം സ്വന്തമാക്കിട്ടുള്ളത്. കഴിഞ്ഞതിൻ്റെ മുന്നെയുള്ള സീസൺ വരെ 250 കോടിക്ക് മുകളിലായിരുന്നു എഐഎഫ്എഫ് ഐഎസ്എല്ലിൻ്റെ സംപ്രേഷണവകാശം വിറ്റിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ വിറ്റത് വെറും പത്ത് കോടിക്ക് താഴെയായിരുന്നു.

ISL Streaming Rights : ഫിഫയ്ക്ക് പിന്നാലെ ഐഎസ്എല്ലും ZEE തൂക്കി; ഒടിടിയിൽ ട്വിസ്റ്റ്
Isl Streaming UpdatesImage Credit source: PTI
Jenish Thomas
Jenish Thomas | Published: 22 Sep 2026 | 04:36 PM

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പുതിയ സീസണിൻ്റെ സംപ്രേഷണവകാശം പ്രമുഖ ടെലിവിഷൻ നെറ്റ്വർക്കായ സീ ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോർട്ട്. പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ഐഎസ്എൽ സംപ്രേഷണവകാശം സംബന്ധിച്ചുള്ള സുപ്രധാന അറിയിപ്പ് പുറത്ത് വരുന്നത്. അതേസമയം മത്സരത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത് യുട്യൂബാണ്. ഒക്ടോബർ 16-ാം തീയതി മുതലാണ് ഐഎസ്എൽ 2026-27 സീസണിന് തുടക്കം കുറിക്കുക.

നേരത്തെ ഫിഫ ഇപ്പോൾ ഐഎസ്എൽ

നേരത്തെ സൂപ്പർ ലീഗ് കേരളയുടെ (എസ്എൽകെ) സംപ്രേഷണവകാശവും സീ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഐഎസ്എല്ലും സീ നെറ്റ്വർക്ക് റാഞ്ചിയെടുത്തത്. ഫിഫ ലോകകപ്പിൻ്റെ അവകാശം സ്വന്തമാക്കികൊണ്ടാണ് സീ നെറ്റ്വർക്ക് സ്പോർട്സ് ചാനൽ സംപ്രേഷണത്തിലേക്ക് തിരികെയെത്തിയത്. ഫിഫ ലോകകപ്പ് സംപ്രേഷണത്തിലൂടെ യുണൈറ്റ്8 സ്പോർട്സ് എന്ന പുതിയ കായിക ചാനൽ സീ ഗ്രൂപ്പ് അവതരിപ്പിക്കുകയും ചെയ്തു. ഫിഫ സംപ്രേഷണത്തിലൂടെ വലിയ ലാഭമാണ് സീ സ്വന്തമാക്കിയത്.

ALSO READ : Kerala Blasters : എല്ലാം ഡീലായി, ഇനി ഒപ്പിട്ടാൽ മതി! കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആര്? ഈ ആഴ്ച തന്നെ അറിയാം

ഫിഫയ്ക്കും എസ്എൽകെയ്ക്കും പുറമെ ജർമൻ ലീഗായ ബുന്ദെസ് ലിഗയും സിരി എ, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പാ ഇറ്റാലിനാ എന്നീ ഇറ്റാലിയൻ ക്ലബ് ഫുട്ബോൾ മത്സരങ്ങളുടെ സംപ്രേഷണവകാശവും സീ ഗ്രൂപ്പ് സ്വന്തമാക്കിട്ടുണ്ട്. ഫിഫയുമായി 2034 വരെയാണ് സീ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് ജർമൻ ഇറ്റാലിയൻ ലീഗുമായിട്ടുള്ള സീയുടെ കരാർ. ഈ ലീഗുകളുടെ ഓൺലൈൻ സംപ്രേഷണം സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5-ലൂടെയാണ് ചെയ്യുക. അതേസമയം ഐഎസ്എല്ലിൻ്റെ ഡിജിറ്റൽ സംപ്രേഷണവകാശം സീ ഗ്രൂപ്പിന് സ്വന്തമാക്കാൻ സാധിച്ചില്ല.

ഐഎസ്എൽ സംപ്രേഷണം പ്രീമിയം ഉപയോക്താക്കൾക്ക് മാത്രം?

ഐഎസ്എല്ലിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് യുട്യൂബാണ്. സബ്സ്ക്രിപ്ഷനില്ലാതെ എല്ലാവർക്കും ഇത്തവണ ഐഎസ്എൽ മത്സരം കാണാൻ സാധിച്ചേക്കും. അതേസമയം യുട്യൂബിൻ്റെ പ്രീമിയം സംബ്സ്ക്രിപ്ഷനുള്ളവർക്ക് മാത്രമെ ഐഎസ്എൽ കാണാൻ സാധിക്കൂ എന്നും ചില റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാന്നുണ്ട്.

ഡീൽ എത്ര കോടിക്ക്?

കഴിഞ്ഞ സീസണിൽ വൻ നഷ്ടത്തിലാണ് ഐഎസ്എല്ലിൻ്റെ സംപ്രേഷണവകാശം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് വിൽക്കേണ്ടി വന്നത്. ഇത് ടീമുകൾക്ക് വലിയ സാമ്പത്തിക നഷ്ടമായിരുന്നു വരുത്തിവെച്ചത്. മുൻ സീസണുകളിൽ 270 കോടി രൂപയ്ക്കായിരുന്നു ഐഎസ്എല്ലിൻ്റെ സംപ്രേഷണവകാശം വിറ്റു പോയിരുന്നത്. ഇത്തവണ അത്രയും വരുത്തില്ലെങ്കിലും ടീമുകൾക്ക് നഷ്ടം വരാത്ത രീതിയിലായിരിക്കും എഐഎഫ്എഫ് ഐഎസ്എല്ലിൻ്റെ സംപ്രേഷണവകാശം വിറ്റിരിക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കിനായി കാത്തിരിക്കേണ്ടി വരും.

English Summary

Indian Super League 2026-27 Season Streaming Rights Bagged By Zee Network And YouTube. Zee Group Unite8 Sports Channel Telecast ISL Matches Television. YouTube Will Streaming Via Online.

Follow Us