KBFC vs NEUFC: പ്രതിരോധത്തില് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ പകുതി നോര്ത്ത് ഈസ്റ്റ് കൊണ്ടുപോയി
Kerala Blasters vs NorthEast United FC: സ്റ്റാര്ട്ടിങ് ഇലവന്-അർഷ് അൻവർ ഷെയ്ഖ് (ഗോള്കീപ്പര്), ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, ആമേ റണവാഡെ, സുമിത് ശർമ്മ, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ആന്ദ്രെ ഗ്രീൻ, മോമോ യാന്സെയ്ന്.
ഗുവാഹത്തി: കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് മുന്നില്. 15-ാം മിനിറ്റില് അലദിന് അജറായിയും, ആദ്യ പകുതിയുടെ അവസാന നിമിഷം അന്റോണിയോ മൊയോനോയുമാണ് ഗോളുകളടിച്ചത്. ആദ്യ പകുതിയിലുടനീളം നോര്ത്ത് ഈസ്റ്റ് അക്രമിച്ച് കളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തില് വന്ന പിഴവുകള് മുതലെടുത്താണ് നോര്ത്ത് ഈസ്റ്റ് ഗോളുകള് അടിച്ചുകൂട്ടിയത്.
ആദ്യ പകുതിയില് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ആടിയുലഞ്ഞു. നോര്ത്ത് ഈസ്റ്റിന് ഒരു ഘട്ടത്തില് പോലും ഭീഷണി ഉയര്ത്താന് ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.
മത്സരം തത്സമയം കാണാം
സ്റ്റാര്ട്ടിങ് ഇലവന്: അർഷ് അൻവർ ഷെയ്ഖ് (ഗോള്കീപ്പര്), ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, ആമേ റണവാഡെ, സുമിത് ശർമ്മ, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ആന്ദ്രെ ഗ്രീൻ, മോമോ യാന്സെയ്ന്.
പകരക്കാര്: അമരീന്ദർ സിംഗ്, സന്ദീപ് സിംഗ്, മുഹമ്മദ് സനാൻ, ഫാലോ എൻഡിയയെ, കോറോ സിങ്, ജഗനാഥ് ജയൻ, നെബോജ്സ കൊസോവിച്, എബിൻദാസ് യേശുദാസ്, ശ്രീക്കുട്ടൻ എംഎസ്