IPL Updates: സൺറൈസേഴ്സിൻ്റെ നീക്കം പാളി, കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം
166 റൺസ് ഹൈദരാബാദിന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഫിൻ അലനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 49 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എങ്കിലും....ഈ വിജയത്തോടെ കൊൽക്കത്ത പോയൻ്റ് പട്ടികയിൽ നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തായിരിക്കുകയാണ്. എങ്കിലും, പ്ലേഓഫിൽ പ്രവേശിക്കാനുള്ള കൊൽക്കത്തയുടെ പ്രതീക്ഷകൾ ഇപ്പോഴും മങ്ങിയിട്ടില്ല. കൊൽക്കത്തയ്ക്ക് ഇനിയും അഞ്ച് മത്സരങ്ങൾ കൂടി കൊൽക്കത്തക്ക് ബാക്കിയുണ്ട്.
ഐപിഎല്ലിലെ 45-മത് മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റുമുട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏഴ് വിക്കറ്റ് ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച് സൺറൈസേഴ്സ് 165 റൺസിന് ഓൾ ഔട്ടായി. 19-ാം ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത വിജയം കണ്ടു. തുടർച്ചയായി 5 മത്സരങ്ങൾ വിജയിച്ച ഹൈദരാബാദ് ടീമിന് ഇതോടെ ഇരട്ട ഹാട്രിക് വിജയം നഷ്ടമായി, ഈ വിജയത്തോടെ കൊൽക്കത്ത പോയൻ്റ് പട്ടികയിൽ നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തായിരിക്കുകയാണ്. എങ്കിലും, പ്ലേഓഫിൽ പ്രവേശിക്കാനുള്ള കൊൽക്കത്തയുടെ പ്രതീക്ഷകൾ ഇപ്പോഴും മങ്ങിയിട്ടില്ല. കൊൽക്കത്തയ്ക്ക് ഇനിയും അഞ്ച് മത്സരങ്ങൾ കൂടി കൊൽക്കത്തക്ക് ബാക്കിയുണ്ട്.
166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഫിൻ അലനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 49 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഫിൻ അലൻ 29 റൺസിന് പുറത്തായതിന് ശേഷം അജിങ്ക്യ രഹാനെയും അങ്ക്രീഷും രഘുവംശിയും ചേർന്നുണ്ടാക്കിയ 66 പന്തിൽ 84 റൺസെന്ന് കൂട്ടുകെട്ടാണ് ടീമിന് വലിയ കരുത്തായത് എന്ന് വേണം പറയാൻ. 36 പന്തിൽ 43 റൺസിന് അജിങ്ക്യ രഹാനെ പുറത്തായി. തുടർന്ന് റിങ്കു സിങ്ങ് കളത്തിലിറങ്ങിയെങ്കിലും കൂട്ടുകെട്ട് രൂപപ്പെടുന്നതിന് മുമ്പ് അങ്ക്രീഷിൻ്റെ രഘുവംശി 59 റൺസിന് പുറത്തായി.
സൺറൈസേഴ്സ് ഹൈദരാബാദിനായി അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 10 പന്തിൽ 15 റൺസ് നേടിയ അഭിഷേക് ശർമ്മ പുറത്തായി. ട്രാവിസ് ഹെഡും ഇഷാൻ കിഷനും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. ഈ മത്സരത്തിൽ ട്രാവിസ് ഹെഡ് 28 പന്തിൽ 9 ഫോറുകളും 3 സിക്സറുകളും സഹിതം 61 റൺസ് നേടി. ഇഷാൻ കിഷൻ 29 പന്തിൽ 4 ഫോറുകളും 2 സിക്സറുകളും സഹിതം 42 റൺസ് നേടി.
ഒമ്പതാം ഓവറിലെ അവസാന പന്തിൽ രണ്ടാം വിക്കറ്റ് വീഴുമ്പോൾ ടീം-ൻ്റെ റൺസ് 105-ൽ എത്തിയിരുന്നു. 200 റൺസ് എളുപ്പമെന്ന് കരുതിയിടത്ത് ടീമിന് പിഴച്ചു. പിന്നീട് കണ്ടത് ഹൈദരാബാദിന്റെ ഇന്നിംഗ്സ് ചീട്ട് കൊട്ടാരം പോലെ തകരുന്നതായിരുന്നു. ഹെൻറിച്ച് ക്ലാസൻ 11 റൺസിന് പുറത്തായി, സ്മരണ രവിചന്ദ്രൻ 4 റൺസിനും, അനികേത് വർമ്മ 6 റൺസിനും, സാലിലി അറോറ 2 റൺസിനും പുറത്തായി, പാറ്റ് കമ്മിൻസ് 10 റൺസ്, ശിവാങ് കുമാർ 1 റൺസിന്, ഹർഷൽ പട്ടേൽ 6 റൺസ് എന്നിങ്ങനെയായിരുന്നു വൃക്തഗത സ്കോർ.
English Summary
How Sunrisers Hyderabad Lost in the Match With KKR, Team Missed the Triple Hattrick after this Match. How Kolkata’s Chances to Enter Play Off All You need to Know about IPL’S 45th Match