Premier League 2026-27 : കിരീടം നിലനിർത്തുമോ? ഗണ്ണേഴ്സിന് മിന്നും തുടക്കം; പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ കവെൻട്രീയെ 3 ഗോളിന് തകർത്തു

English Premier League 2026-27 Arsenal vs Coventry City FC Highlights : എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ ആഴ്സനലിൻ്റെ ജയം. 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് കവെൻട്രീ സിറ്റി എഫ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നത്.

Premier League 2026-27 : കിരീടം നിലനിർത്തുമോ? ഗണ്ണേഴ്സിന് മിന്നും തുടക്കം; പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ കവെൻട്രീയെ 3 ഗോളിന് തകർത്തു

Martin Odegaard, Bukayo Saka, Ben White

Updated On: 

22 Aug 2026 | 01:15 PM

ലണ്ടൺ : ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിന് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ ആഴ്സനൽ. കവെൻട്രീ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്‍മാരുടെ മിന്നും തുടക്കം. 2001ൽ രണ്ടാം ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട കവെൻട്രീ സിറ്റി എഫ്സി 25 വർഷങ്ങൾക്ക് ശേഷമാണ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നത്. ഇംഗ്ലീഷ് ഇതിഹാസം ഫ്രാങ്ക് ലംപാർഡിൻ്റെ നേതൃത്വത്തിൽ ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് കിരീടം നേട്ടത്തോടെയാണ് കവെൻട്രീ പ്രീമിയർ ലീഗിലേക്കെത്തുന്നത്.

ആദ്യപകുതിയിൽ രണ്ട് ഗോളുകൾ

സ്ട്രൈക്കർ കായ് ഹാവെർട്സ്, വിങ്ങർ താരം ബുക്കായോ സാക്ക, മധ്യനിര താരം മാർട്ടിൻ ഒഡിഗാർഡ് എന്നിവരാണ് ഗണ്ണേഴ്സിന് വേണ്ടി കവെൻട്രീയുടെ വല കുലുക്കിയത്. മത്സരത്തിൽ ഒന്നടങ്കം പന്ത് കൈയ്യടക്കം വെച്ച് മിക്കൽ അർറ്റേറ്റയുടെ സംഘം ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. തുടക്കം മുതലെ ആക്രമണം അഴിച്ചുവിട്ട ഗണ്ണേഴ്സ് മത്സരത്തിൻ്റെ 15-ാം മിനിറ്റിൽ തന്നെ ലീഡ് കണ്ടെത്തി. ആഴ്സനലിൻ്റെ ഇടത് വിലങ്ങിലൂടെയുള്ള ആക്രമണം തടഞ്ഞ കവെൻട്രീ പ്രതിരോധ താരം ക്ലീയർ ചെയ്ത പന്ത്, ഗണ്ണേഴ്സിൻ്റെ ഫുൾബാക്ക് താരം റിക്കാർഡോ കലഫിയോറിയുടെ കാലുകളിലേക്ക് എത്തി. ആഴ്സനലിൻ്റെ പ്രതിരോധം ലഭിച്ച പന്ത് നേരെ ജർമൻ സ്ട്രൈക്കർ ഹാവെർട്സിൻ്റെ കാലുകളിലേക്കെത്തിച്ചു. കിട്ടിയ അവസരം കൃത്യമായി വലയിൽ എത്തിച്ച് ജർമൻ താരം ആഴ്സനലിന് ലീഡ് നൽകി.

ALSO READ : ​മിശിഹയുടെ കുപ്പായമല്ലേ വില കൂടും! മെസിയുടെ ജഴ്സി വിറ്റുപോയത് റോണോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക്

തൊട്ടുപിന്നാലെ 23-ാം മിനിറ്റിൽ ഗണ്ണേഴ്സ് തങ്ങളുടെ ലീഡ് ഉയർത്തുകയും ചെയ്തു. ഇത്തവണയും ഇടത് വിങ്ങിലൂടെ തന്നെയായിരുന്നു ആഴ്സനലിൻ്റെ ആക്രണമണം. ആഴ്സനൽ നിരയിലേക്ക് പുതുതായി എത്തിയ ഗ്രീക്ക് വിങ്ങർ താരം ക്രിസ്റ്റോസ് സോലിസിൻ്റെ ഒരു ലോ ക്രോസാണ് രണ്ടാം ഗോളിന് വഴിവെച്ചത്. സോളിസിൻ്റെ ക്രോസ് കവെൻട്രീ ഗോൾകീപ്പർ കാൾ റഷ്വേർത്ത് തട്ടിയകറ്റിയെങ്കിലും ആ പന്ത് നേരയെത്തിയത് ആഴ്സനലിൻ്റെ വലത് വിങ്ങ് താരം സാക്കയുടെ കാലിലേക്ക്. സാക്ക അത് കൃത്യമായി ലക്ഷം കാണ്ടു, അഴ്സനൽ ലീഡ് ഉയർത്തി. തുടർന്ന് രണ്ടാം പകുതിയിൽ മൂന്നാമത്തെ ഗോളിനായി ആഴ്സനൽ ഏറെ ശ്രമിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല.

മൂന്നാമത്തെ ഗോൾ

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഗണ്ണേഴ്സിൻ്റെ മൂന്നാം ഗോൾ നേട്ടവും. ഇത്തവണ വലത് വിങ്ങിലൂടെയുള്ള ആക്രമണത്തിനൊടുവിലാണ് മൂന്നാമത്തെ ഗോൾ ആഴ്സനൽ സ്വന്തമാക്കുന്നത്. ഫുൾബാക്ക് താരം ബെൻ വൈറ്റും സാക്കായും ചേർന്ന് നടത്തിയ നീക്കം പന്ത് കവെൻട്രീയുടെ ബോക്സിലേക്കെത്തിച്ചു. ഒരു കട്ട്ബാക്കിലൂടെ ബെൻ വൈറ്റ് പന്ത് മധ്യനിരതാരം ഒഡിഗാർഡിലേക്കെത്തിച്ചു. നോർവീജ്യൻ താരം പന്ത് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഷോട്ട് ദുർബലമായിരുന്നു. എന്നാൽ പന്തിന് ഡിഫ്ലിക്ഷനുണ്ടാകയും അത് തടയാൻ കവെൻട്രീ ഗോൾകീപ്പർക്ക് സാധിക്കാതെ വന്നു.

ഇന്നത്തെ മത്സരങ്ങൾ

ശേഷം അടുത്ത ഗോളിനായി പല ശ്രമങ്ങൾ ഗണ്ണേഴ്സ് നടത്തിയെങ്കിലും അതുണ്ടായില്ല. പകരക്കാരെ ഇറക്കി കവെൻട്രീ ആശ്വാസ ഗോളിനായി ശ്രമിച്ചെങ്കിലും അതും സംഭവിച്ചില്ല. അതേസമയം കിരീടം മോഹിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. പ്രീമിയർ ലീഗിലേക്ക് പുതുതായി എത്തിയ ഹൾ സിറ്റിയാണ് എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. മറ്റ് മത്സരങ്ങളിലായി ഐപ്സ്വിച്ച് ടൗൺ സണ്ടർലാൻഡിനെയും എവർട്ടൺ ക്രിസ്റ്റൽ പാലസിനെയും നോട്ടിങ്ഹാം ഫോറസ്റ്റ് ലീഡ്സ് യുണൈറ്റഡിനെയും ബ്രെൻ്റ്ഫോർഡ് ടോട്നാം ഹോട്ട്സ്പറിനെയും നേരിടും. ലീഗിലെ മറ്റ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും നാളെ ഞായറാഴ്ചയാണ് സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങുന്നത്.

English Summary

English Premier League Defending Champions Arsenal Gets Stunning Start For New Season, Gunners Beats Newly Promoted Conventry FC For 3-0.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: സഞ്ജു ചാരുവിന് ആദ്യ മെസേജ് അയച്ചിട്ട് ഇന്നേക്ക് 13 വര്‍ഷം; പ്രണയം ഫേസ്ബുക്കിലൂടെ
​മിശിഹയുടെ കുപ്പായമല്ലേ വില കൂടും! മെസിയുടെ ജഴ്സി വിറ്റുപോയത് റോണോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക്
ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിന്റെ സകല അ‌ടവും പൊളിച്ച് ഇന്ത്യൻ വനിതകൾ രണ്ടാം റൗണ്ടിൽ, ബാഡ്മിന്റണിൽ സിന്ധു പുറത്ത്
India vs Brazil: ‘ആ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കൂ; ഇന്ത്യ-ബ്രസീല്‍ മത്സരം ബഹിഷ്‌കരിക്കണം’
കിരീടമില്ലാതെ എന്ത് ക്യാപ്റ്റൻ; ബാഴ്സയുടെ ക്യാപ്റ്റനായതിന് പിന്നാലെ ജോയൻ ഗാംപർ ട്രോഫി നേടി റാഫിഞ്ഞ
Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു