AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

കരു ‘ആനയെ’ വീഴ്ത്തി; ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് പ്രഗ്യാനന്ദ

Praggnanandhaa first Indian to win Grand Chess Tour: ലോക ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ ചെസ്സ് ലോകത്ത് ഏറ്റവും മൂല്യമുള്ള ടൂർണമെന്റായാണ് ഗ്രാൻഡ് ചെസ്സ് ടൂർ വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ ​ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോകത്തിലെ മുൻനിര താരവുമായ ഫബിയാനോ കരുവാനയെ (Fabiano Caruana) ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് പ്രഗ്യാനന്ദ ഗ്രാൻഡ് ചെസ്സ് ടൂർ കിരീടം ചൂടിയത്.

കരു ‘ആനയെ’ വീഴ്ത്തി; ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് പ്രഗ്യാനന്ദ
Praggnanandhaa First Indian To Win Grand Chess TourImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 28 Aug 2026 | 12:20 PM

ഇന്ത്യൻ ചെസ് രംഗത്തെ യുവ വിസ്മയമായ ആർ പ്രഗ്യാനന്ദ തന്റെ കരിയർ നേട്ടങ്ങളിലേക്ക് ഒരു പുതിയ പൊൻതൂവൽ കൂടി ചേർത്തിരിക്കുന്നു. ചെസ്സ് ലോകത്തെ ഏറ്റവും പ്രശസ്തവും കഠിനവുമായ ആഗോള ടൂർണമെന്റ് പരമ്പരകളിൽ ഒന്നായ ഗ്രാൻഡ് ചെസ്സ് ടൂർ 2026-ൽ കിരീടം നേടി പ്രഗ്യാനന്ദ ചരിത്രം കുറിച്ചു. മാഗ്നസ് കാൾസൺ, ഫബിയാനോ കരുവാന തുടങ്ങിയ ലോകോത്തര താരങ്ങൾ ആധിപത്യം പുലർത്തുന്ന ടൂർണമെന്റിൽ, പിന്നിൽനിന്ന് പൊരുതിക്കയറിയാണ് പ്രഗ്യാനന്ദ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. ഗ്രാൻഡ് ചെസ്സ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഈ ഇരുപത്തൊന്നുകാരൻ.

ലോക ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ ചെസ്സ് ലോകത്ത് ഏറ്റവും മൂല്യമുള്ള ടൂർണമെന്റായാണ് ഗ്രാൻഡ് ചെസ്സ് ടൂർ വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ ​ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോകത്തിലെ മുൻനിര താരവുമായ ഫബിയാനോ കരുവാനയെ (Fabiano Caruana) ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് പ്രഗ്യാനന്ദ കിരീടം ചൂടിയത്. ക്ലാസിക്കൽ ഘട്ടത്തിനു ശേഷം 3-9 എന്ന സ്കോറിന് കരുവാനയേക്കാൾ 6 പോയിന്റ് പിന്നിലായിരുന്നു പ്രഗ്നാനന്ദ.

Also Read: ആവേശം കുറയില്ല! ബാഴ്സലോണ- പിഎസ്ജി, റയൽ മാഡ്രിഡ്- ആഴ്സണൽ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വരുന്ന പ്രധാന പോരാട്ടങ്ങൾ

എന്നാൽ, റാപ്പിഡ് പോരാട്ടത്തിൽ കളിച്ച രണ്ട് മത്സരങ്ങളിലും കരുവാനയെ പരാജയപ്പെടുത്തി 8 പോയിന്റുകൾ സ്വന്തമാക്കിയ പ്രഗ്നാനന്ദ 11-9 എന്ന നിലയിൽ മുന്നിലെത്തി. തുടർന്ന് ബ്ലിറ്റ്സ് മത്സരങ്ങളിലും മികച്ച പ്രകടനം തുടർന്ന പ്രഗ്നാനന്ദ 14-12 എന്ന സ്കോറിന് വിജയം ഉറപ്പിച്ചു. അവസാന മത്സരത്തിൽ സമനില കൈവരിച്ചുകൊണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു.

സമ്മാനം

ഗ്രാൻഡ് ചെസ്സ് ടൂർ കിരീടനേട്ടത്തോടെ 200,000 ഡോളർ (ഏകദേശം 1.67 കോടിയിലധികം രൂപ) ആണ് സമ്മാനമായി പ്രഗ്യാനന്ദയ്ക്ക് കിട്ടുക. ഇത് കൂടാതെ അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ്സ് ടൂറിലേക്ക് നേരിട്ട് യോഗ്യതയും നേടി. ഈ സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പ്രഗ്നാനന്ദ, ഈ വർഷം ഇതുവരെ 404,354 ഡോളറാണ് സമ്മാനത്തുകയായി നേടിയത്.

“ലോക ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ ഏറ്റവും വലിയ ടൂർണമെന്റാണ് ഗ്രാൻഡ് ചെസ്സ് ടൂർ. 6 പോയിന്റ് പിന്നിലായിരുന്നതിനാൽ ഇന്ന് എനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ പോരാടി വിജയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.” എന്ന് മത്സര ശേഷം പ്രഗ്യാനന്ദ പ്രതികരിച്ചു. പ്രായം കുറവാണെങ്കിലും ശാന്തമായ പെരുമാറ്റവും കളിയിലെ അസാമാന്യമായ തന്ത്രങ്ങളും പ്രഗ്നാനന്ദയെ ചെസ്സ് ലോകത്തെ വേറിട്ട താരമാക്കി മാറ്റുന്നു.

ചെസ്സ് ലോകത്ത് നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ അ‌ഭിമാനമാണ് ചെ​ന്നൈ സ്വദേശിയായ ഈ ഇരുപത്തൊന്നുകാരൻ. പ്രഗ്യാനന്ദയുടെ സഹോദരിയും ഒരു ഗ്രാന്റ്മാസ്റ്ററാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ലോക ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണെ പലതവണ പരാജയപ്പെടുത്തി ഈ യുവതാരം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നത് ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള പ്രഗ്യാനന്ദ തന്റെ ചതുരംഗപ്പലകയിലെ തന്റെ ‘അ‌ശ്വമേധം’ തുടരുമ്പോൾ ഇന്ത്യക്കും അ‌ഭിമാനത്തിന്റെ നിമിഷങ്ങളാണ് വീണുകിട്ടുന്നത്.

English Summary

Indian chess prodigy R Praggnanandhaa has added another feather to his cap. Praggnanandhaa made history by winning the Grand Chess Tour 2026, one of the most prestigious and toughest global tournament series in the world of chess. This year, Praggnanandhaa defeated the reigning champion and world number one Fabiano Caruana in a thrilling final.

Follow Us