AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

അല്ലു അർജുന് മറ്റൊരു നേട്ടം കൂടി, ഫോബ്സിൻ്റെ കവർ പേജിൽ തിളങ്ങി പാൻ ഇന്ത്യൻ സ്റ്റാർ

ഫോർബ്സ് ഇന്ത്യ ഷോസ്റ്റോപ്പേഴ്‌സ് 2026 എന്ന പേരിൽ പുറത്തിറക്കിയ പ്രത്യേക ലക്കത്തിലാണ് താരം ഇടം നേടിയത്. ഏത് വിധത്തിലുള്ള സിനിമയായാലും.. ബോക്സ് ഓഫീസിൽ ജനപ്രീതി നേടുന്നതിലെ പ്രധാന കാര്യം അതിൻ്റെ കഥയാണെന്നാണ് അല്ലു അർജുൻ പറഞ്ഞത്, നല്ല ഉള്ളടക്കമുണ്ടെങ്കിൽ, ഭാഷ എന്തുതന്നെയായാലും അത് ഹിറ്റാകുമെന്ന് താരം പറഞ്ഞു.. ഒരു പുതിയ കഥ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. സിനിമകളിലെ അഭിനേതാക്കളുടെ താരമൂല്യത്തേക്കാൾ ശരിയായ കഥയാണ് സിനിമയുടെ വിജയം

അല്ലു അർജുന് മറ്റൊരു നേട്ടം കൂടി, ഫോബ്സിൻ്റെ കവർ പേജിൽ തിളങ്ങി പാൻ ഇന്ത്യൻ സ്റ്റാർ
Allu Arjun Forbes Edition 2026Image Credit source: facebook
Arun Nair
Arun Nair | Updated On: 28 Aug 2026 | 12:33 PM

ദേശിയ അവാർഡ് നേട്ടത്തിന് പിന്നാലെ പ്രശസ്ത അന്താരാഷ്ട്ര മാസികയായ ഫോർബ്സിൻ്റെ കവർ പേജിൽ തിളങ്ങി അല്ലു അർജുൻ. ഫോർബ്‌സ് ഇന്ത്യയുടെ 2026 ലെ 100 വലിയ സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടം നേടിയതിൻ്റെ ഭാഗമായാണ് അല്ലുവിൻ്റെ ചിത്രം മാസികയുടെ കവർ പേജാക്കിയത്. ഫോർബ്സ് ഇന്ത്യ ഷോസ്റ്റോപ്പേഴ്‌സ് 2026 എന്ന പേരിൽ പുറത്തിറക്കിയ പ്രത്യേക ലക്കത്തിലാണ് താരം ഇടം നേടിയത്. അല്ലു അർജുനെ കൂടാതെ തെലുഗ് താരം രാം ചരണും പട്ടികയിൽ ഇടം നേടി. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ വിവിധ മേഖലകളിൽ ശക്തമായ സ്വാധീനം ചെലുത്തുകയും ബ്രാൻഡ് മൂല്യവും വളർത്തുകയും ചെയ്ത സെലിബ്രിറ്റികളെയാണ് 2026-ലെ ഷോസ്റ്റോപ്പേഴ്‌സ് ലക്കത്തിൽ ഫോബ്ല് ഉൾപ്പെടുത്തിയത്.

പുഷ്പ’ യുടെ വൻ വിജയത്തിന് ശേഷം ദേശീയ തലത്തിൽ വലിയ ജനപ്രീതിയാണ് അല്ലു അർജുൻ നേടിയത്. പ്രമുഖ ദേശീയ ബ്രാൻഡുകളുടെ മുഖമായി മാറിയ അദ്ദേഹം, ഈ ഫോർബ്‌സ് മാഗസിൻ കവറിലും പ്രത്യക്ഷപ്പെട്ടു. ഒരു തെലുങ്ക് താരത്തെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണ്. RRR’ എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിജയത്തിന് ശേഷം രാം ചരണും തൻ്റെ പാൻ-ഇന്ത്യൻ സാന്നിധ്യം ശക്തമാക്കിരിക്കുകയാണ്. ആഗോളതലത്തിലുള്ള ശ്രദ്ധയും വൻകിട സിനിമകളും അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തി. തമിഴ് സിനിമയിൽ നിന്ന് സൂപ്പർസ്റ്റാർ രജനികാന്ത് പട്ടികയിൽ ഇടംനേടി. ബോളിവുഡിൽ നിന്ന് ആമിർ ഖാനും പട്ടികയിലുണ്ട്.

Also Read : ടോക്സിക് എങ്ങനെയുണ്ട്… ‘കൾട്ട്’ ആണോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

പോസ്റ്റ് കാണാം

 

View this post on Instagram

 

A post shared by Forbes India (@forbesindia)

ഏത് വിധത്തിലുള്ള സിനിമയായാലും

ഏത് വിധത്തിലുള്ള സിനിമയായാലും.. ബോക്സ് ഓഫീസിൽ ജനപ്രീതി നേടുന്നതിലെ പ്രധാന കാര്യം കഥയാണെന്ന്,” അല്ലു അർജുൻ പറഞ്ഞു. നല്ല ഉള്ളടക്കമുണ്ടെങ്കിൽ, ഭാഷ എന്തുതന്നെയായാലും അത് ഹിറ്റാകുമെന്ന് അല്ലു അർജുൻ പറഞ്ഞു.. ഒരു പുതിയ കഥ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. സിനിമകളിലെ അഭിനേതാക്കളുടെ താരമൂല്യത്തേക്കാൾ ശരിയായ കഥയാണ് സിനിമയുടെ വിജയം

സംവിധായകൻ ആറ്റ്‌ലിയുടെ സംവിധാനത്തിൽ അല്ലു അർജുൻ ഇപ്പോൾ ഇപ്പോൾ ‘രാക’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക.

Follow Us