വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
India vs Brazil: വിനീഷ്യസ് ജൂനിയറിനെയും, എന്‍ഡ്രിക്കിനെയും തിരികെ എത്തിക്കാന്‍ റയല്‍ മാഡ്രിഡ് കൊല്‍ക്കത്തയിലേക്ക് ചാര്‍ട്ടേഡ് വിമാനം അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ 10-ന് സാന്ത്യാഗോ ബെർണബ്യൂവിൽ വിയ്യാറയലിനെതിരെ റയൽ മാഡ്രിഡിന് മത്സരമുണ്ട്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം നടക്കുന്നത്.

Brazil Footballer Vinicius Junior
ഇന്ത്യ-ബ്രസീല്‍ സൗഹൃദമത്സരത്തിന് തൊട്ടുപിന്നാലെ സൂപ്പര്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും, എന്‍ഡ്രിക്കിനെയും തിരികെ എത്തിക്കാന്‍ റയല്‍ മാഡ്രിഡ് കൊല്‍ക്കത്തയിലേക്ക് ചാര്‍ട്ടേഡ് വിമാനം അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ 10-ന് സാന്ത്യാഗോ ബെർണബ്യൂവിൽ വിയ്യാറയലിനെതിരെ റയൽ മാഡ്രിഡിന് മത്സരമുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിന് തൊട്ടുപിന്നാലെ വിനീഷ്യസിനെയും എൻഡ്രിക്കിനെയും തിരികെ കൊണ്ടുപോകാൻ റയൽ മാഡ്രിഡ് ഒരു ചാർട്ടേഡ് വിമാനം കൊൽക്കത്തയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നതായി ‘ദി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം നടക്കുന്നത്.
അതേസമയം, പരിക്കിനെത്തുടർന്ന് ബ്രസീലിയൻ മുന്നേറ്റ താരം ജോവോ പെഡ്രോയെ സൗഹൃദ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. ഫ്ലുമിനെൻസ് മിഡ്ഫീൽഡർ മാർട്ടിനെല്ലിയെ പരിശീലകൻ കാർലോ ആഞ്ചലോട്ടി പെഡ്രോയ്ക്ക് പകരക്കാരനായി തിരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും എതിരായ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ പരിശീലന ക്യാമ്പിൽ മാർട്ടിനെല്ലി ഭാഗമാകും. ചെല്‍സി താരമായ പെഡ്രോയുടെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
താരപ്പൊലിമ കുറയില്ല!
ജോവോ പെഡ്രോയുടെ അഭാവം ബ്രസീലിന്റെ താരപ്പൊലിമയെ ബാധിക്കില്ല. ബാഴ്‌സലോണ ഫോർവേഡ് റാഫിന്യ, പാരീസ് സെയ്ന്റ് ജെർമെയ്ൻ ഡിഫൻഡർ മാർക്കിഞ്ഞോസ്, ആഴ്‌സനൽ സെന്റർ ബാക്ക് ഗബ്രിയേൽ മഗൽഹേസ് എന്നിവരും ബ്രസീൽ സ്ക്വാഡിലുണ്ട്.
ഇരുടീമുകളുടെയും സ്‌ക്വാഡ്
ഇന്ത്യ: ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രഭ്സുഖൻ സിങ് ഗിൽ, സോം കുമാർ, ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്ചം, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, റിക്കി മീതേയ് ഹൂബാം, ബിജോയ് വർഗീസ്, പ്രംവീർ, അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, റിക്കി ഷാബോങ്, മുഹമ്മദ് സനൻ, മക്കാർട്ടൺ നിക്‌സൺ, ലാലെങ്‌മാവിയ റാൾട്ടെ, സഹല്‍ അബ്ദുല്‍ സമദ്, ഫാറൂഖ് ചൗധരി, എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിങ്, റഹീം അലി, ഇർഫാൻ യാദ്വാദ്, വിക്രം പർതാപ് സിങ്, റഹീം അലി, റയാന്‍ വില്യംസ്.
Also Read: കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
ബ്രസീല്‍: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ, മാത്യുസിഞ്ഞോ, വെസ്‌ലി, മൗറോ ജൂനിയർ, മാർക്വിന്യസ്, യായീർ കുൻഹ, വിറ്റോർ റൈസ്, ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്, ഗബ്രിയേൽ ബോണ്ടെമ്പോ, ഡഗ്ലസ് ലൂയിസ്, ഡാനിലോ, ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്, എസ്തേവാവോ, മാർട്ടിനെല്ലി, റാഫിന്യ, എൻഡ്രിക്, റയാൻ, സാമുവൽ ലിനോ, പെഡ്രോ, വിനീഷ്യസ് ജൂനിയർ.
English Summary
Real Madrid are considering a chartered flight to return Vinicius and Endrick quickly ahead of their match against Villarreal. The decision comes as Brazil prepare for their upcoming international friendly against India in Kolkata. Meanwhile, Chelsea forward Joao Pedro has withdrawn from the Brazilian squad after suffering an injury. luminense midfielder Martinelli has been called up by manager Carlo Ancelotti to replace him in the team.