AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാണാതായ അധ്യാപകനെ കണ്ടെത്താൻ 15 വർഷം പഴക്കമുള്ള കല്ലറകൾ തുറന്നു

Kidnapped and Never Returned: Bodies Exhumed in Assam to Trace Missing Agartala Teacher: അഗർത്തല സ്വദേശിയായ ആശിഷ് സോം എന്ന സ്കൂൾ അധ്യാപകനെയാണ് 2011 മെയ് മാസത്തിൽ കാണാതായത്. അന്ന് അദ്ദേഹത്തിന് ഏകദേശം 40 വയസ്സായിരുന്നു പ്രായം. ജോലിക്കായി വീട്ടിൽ നിന്ന് പോയ ആശിഷ് പിന്നീട് മടങ്ങിവന്നില്ല. ഇതിനുശേഷം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ചിലർ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാണാതായ അധ്യാപകനെ കണ്ടെത്താൻ 15 വർഷം പഴക്കമുള്ള കല്ലറകൾ തുറന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 17 Sep 2026 | 03:04 PM

ശ്രീഭൂമി: ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങൾക്കാണ് അസം സാക്ഷ്യം വഹിക്കുന്നത്. 2011-ൽ ത്രിപുരയിൽ നിന്ന് കാണാതായ സ്കൂൾ അധ്യാപകനെ കണ്ടെത്താനുള്ള അന്വേഷണത്തിൻ്റെ ഭാഗമായി, അസമിലെ ശ്രീഭൂമി ജില്ലയിൽ 15 വർഷം മുൻപ് സംസ്കരിച്ച മൂന്ന് അജ്ഞാത മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്കായി പുറത്തെടുത്തു. ബുധനാഴ്ച ശ്രീഭൂമിയിലെ സർക്കാർ ശ്മശാനത്തിൽ നിന്നുമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ത്രിപുരയിലെ ജില്ലാ കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി

ശ്രീഭൂമി ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, കാണാതായ അധ്യാപകൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്തത്. കോടതി നിർദ്ദേശപ്രകാരം മൃതദേഹങ്ങളുടെ അസ്ഥികളുടെ സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കും. അഗർത്തലയിലുള്ള അധ്യാപകൻ്റെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എയുമായി ഈ സാമ്പിളുകൾ ഒത്തുനോക്കും.

അഗർത്തല സ്വദേശിയായ ആശിഷ് സോം എന്ന സ്കൂൾ അധ്യാപകനെയാണ് 2011 മെയ് മാസത്തിൽ കാണാതായത്. അന്ന് അദ്ദേഹത്തിന് ഏകദേശം 40 വയസ്സായിരുന്നു പ്രായം. ജോലിക്കായി വീട്ടിൽ നിന്ന് പോയ ആശിഷ് പിന്നീട് മടങ്ങിവന്നില്ല. ഇതിനുശേഷം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ചിലർ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടതിനെ തുടർന്ന് പലതവണയായി ഏകദേശം 25 ലക്ഷം രൂപ കുടുംബം കൈമാറുകയും ചെയ്തു. എന്നാൽ പണം നൽകിയിട്ടും ആശിഷ് സോം തിരിച്ചെത്തിയില്ല. വർഷങ്ങളോളം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചതുമില്ല.

Also Read: സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ല; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ആശിഷ് കൊല്ലപ്പെട്ടിരിക്കാമെന്നും, ആ കാലയളവിൽ അസമിൽ നിന്ന് കണ്ടെടുത്ത അജ്ഞാത മൃതദേഹങ്ങളിൽ അദ്ദേഹത്തിൻ്റേതും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 2011-ൽ ആശിഷിനെ കാണാതായ സമയത്ത് ശ്രീഭൂമി ജില്ലയിലെ സോൻ ബീൽ പ്രദേശത്ത് നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നുവെന്നും, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അത് ശ്മശാനത്തിൽ സംസ്കരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

എന്നാൽ ആ കാലയളവിൽ സർക്കാർ ശ്മശാനത്തിൽ മൂന്ന് അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചതായി ഉദ്യോഗസ്ഥർക്ക് പിന്നീട് വിവരം ലഭിച്ചു. ഇതിൽ ഏത് കല്ലറയിലാണ് ആശിഷിൻ്റെ മൃതദേഹം ഉള്ളതെന്ന് ഉറപ്പിക്കാൻ കഴിയാത്തതിനാലാണ് മൂന്ന് മൃതദേഹങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി ഇപ്പോൾ പുറത്തെടുത്തത്.

English Summary

Three unidentified bodies buried 15 years ago in Assam were exhumed for DNA testing to check if one belongs to Ashish Som, a Tripura teacher kidnapped in 2011.

Follow Us