മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi scores 100th goal for Inter Miami: ഇന്റർ മയാമിക്കായി മെസി നേടുന്ന 100-ാം ഗോൾ ഈ ഫൈനൽ മത്സരത്തിൽ പിറന്നു. കൂടാതെ കപ്പ് നേടിയതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന കളിക്കാരൻ എന്ന സ്വന്തം റെക്കോർഡ് മെസ്സി വീണ്ടും പുതുക്കി, തന്റെ കരിയറിലെ 48-ാം ഔദ്യോഗിക കിരീടം സ്വന്തമാക്കി. ഈ മത്സരത്തിൽ മെസി ഹെഡ്ഡറിലൂടെ നേടിയ ഗോൾ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ആരാധകരെ കോരിത്തരിപ്പിക്കുന്ന ഗോളും അസിസ്റ്റുമായി സാക്ഷാൽ ലയണൽ മെസി ഒരിക്കൽ കൂടി മൈതാനം നിറഞ്ഞ് കളിച്ചപ്പോൾ, കാംപിയോൺസ് കപ്പ് കിരീടം ഇന്റർ മയാമിക്ക്. ഫെനലിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളിനെ 2-0 എന്ന സ്കോറിനാണ് ഇന്റർ മയാമി തോൽപ്പിച്ചത്. ഇന്റർ മയാമിക്കായി മെസി നേടുന്ന 100-ാം ഗോൾ ഈ ഫൈനൽ മത്സരത്തിൽ പിറന്നു. കൂടാതെ കപ്പ് നേടിയതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന കളിക്കാരൻ എന്ന സ്വന്തം റെക്കോർഡ് മെസ്സി വീണ്ടും പുതുക്കി, തന്റെ കരിയറിലെ 48-ാം ഔദ്യോഗിക കിരീടം സ്വന്തമാക്കി.
മെസിയുടെ ഹെഡ്ഡർ വൻ ഹിറ്റ്
കാംപിയോൺസ് കപ്പിൽ ക്രൂസ് അസൂളിനെതിരെ ഇന്റർ മയാമിക്കായി മെസി ഗോൾ നേടിയത് തകർപ്പൻ ഹെഡ്ഡറിലൂടെയാണ്. മത്സരത്തിന്റെ 24-ാം മിനിറ്റിൽ ലൂയിസ് സുവാരസ് നൽകിയ ക്രോസിൽ നിന്ന് പ്രതിരോധ താരം വില്ലർ ഡിറ്റയെ മറികടന്ന് ഉയർന്നു ചാടിയാണ് മെസ്സി ക്ലോസ്-റേഞ്ചിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ഗോൾ നേടിയത്.
Also Raed: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
മെസ്സിയുടെ 5 അടി 7 ഇഞ്ച് ഉയരം വച്ചുനോക്കുമ്പോൾ ഇത്രയും കൃത്യതയോടെയും ശക്തിയോടെയും ബോക്സിനുള്ളിൽ ഉയർന്നു ചാടി നേടിയ ഹെഡ്ഡർ ഗോൾ ഒരു വിസ്മയം ആണെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിന് പിന്നാലെ 39-ാം വയസിൽ മെസി നേടിയ ഈ ഹെഡ്ഡർ ഗോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഫുട്ബോളിലെ ദൈവതുല്യമായ പ്രകടനമെന്നാണ് (God of Football) ആരാധകരും കായിക ലോകവും മെസിയുടെ ഈ വിജയ ഗാഥയെ വിശേഷിപ്പിക്കുന്നത്.
യാദൃശ്ചികത
ഈ മത്സരത്തിൽ മെസി ഇന്റർ മിയാമിക്കായി തന്റെ 100-ാം ഗോൾ നേടി. അതിൽ ഒരു യാദൃശ്ചികതയും കടന്നുവന്നു.
അത് എന്തെന്നാൽ, 2023-ൽ ഇന്റർ മയാമിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ക്രൂസ് അസൂളിനെതിരെ ആയിരുന്നു ഇന്റർ മിയാമിക്കായി മെസി ആദ്യ ഗോൾ നേടിയത്. ഇപ്പോൾ ടീമിനായുള്ള മെസിയുടെ 100-ാം ഗോളും അതേ ടീമിനെതിരേ തന്നെ ആയിരിക്കുന്നു.
ഇന്റർ മയാമിയുടെ രണ്ടാം ഗോളിലും കൊസെമിറോയ്ക്ക് ഒപ്പം മെസിയുടെ പേര് പതിഞ്ഞിട്ടുണ്ട്, 81′ മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്നാണ് ബ്രസീലിയൻ താരം കാസെമിറോ ഹെഡ്ഡറിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചത്. അങ്ങനെ മെസിയുടെ കിരീട വേട്ടയിലെ മറ്റൊരു സുവർണ അധ്യായമായി 2026 കാംപിയോൺസ് കപ്പ് ഫൈനൽ മാറി.
English Summary
Inter Miami clinched the Leagues Cup title as the legendary Lionel Messi once again dominated the pitch, delivering a thrilling goal and an assist. In the final, Inter Miami defeated the Mexican club Cruz Azul 2–0. This match saw Messi score his 100th goal for Inter Miami. Furthermore, by winning the cup, Messi extended his own record as the most decorated player in world football, securing the 48th official trophy of his career.