ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം

Sports Council unearths hoarded sports equipment: വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചിരുന്ന ഷൂസ്, ട്രാക്ക് സ്യൂട്ടുകൾ, ബാഗുകൾ, ജേഴ്സികൾ എന്നിവ ഇപ്പോൾ പുറത്തെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും വാർത്തയാകുകയും ചെയ്തതോടെ ഇവ എത്രയും വേഗം വിതരണം ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ആണ് നീക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ തുടങ്ങി വിവിധ ജില്ലകളിലെ കായിക ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം

Sports Council Unearths Hoarded Sports Equipment

Published: 

25 Jul 2026 | 12:40 PM

തിരുവനന്തപുരം: കായികതാരങ്ങൾക്ക് അ‌ർഹതപ്പെട്ട കെട്ടുകണക്കിന് കായിക ഉപകരണങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചതായും ഒടുവിൽ വിജിലൻസ് അ‌ന്വേഷണം ഉൾപ്പെടെ നേരിടേണ്ടി വരും എന്ന ഘട്ടത്തിൽ ഇവ പുറത്തെടുത്ത് വിതരണം ചെയ്യാൻ നടപടി തുടങ്ങിയതായും റിപ്പോർട്ട്. തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിലിന്റെ അ‌ധിനതയിൽ ഉണ്ടായിരുന്ന കായിക ഉപകരണങ്ങളാണ് വിതരണം ചെയ്യാതെ ഇത്രയും നാൾ പൂഴ്ത്തിവച്ചിരുന്നതായി കണ്ടെത്തിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ഹോസ്റ്റലുകളിലും സംഭരിച്ചിരുന്ന ഷൂസ്, ട്രാക്ക് സ്യൂട്ടുകൾ, ബാഗുകൾ, ജേഴ്സികൾ എന്നിവയാണ് ഇപ്പോൾ പുറത്തെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും വാർത്തയാകുകയും ചെയ്തതോടെ എത്രയും വേഗം വിതരണം ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ആണ് നീക്കം.

സംസ്ഥാനത്ത് നിരവധി കായികതാരങ്ങൾ ആവശ്യമായ ഷൂസോ, ഡ്രസോ, മറ്റ് കായിക ഉപകരണങ്ങളോ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അ‌വസ്ഥ നിലനിൽക്കുമ്പോഴാണ്, കായിക താരങ്ങളുടെ വളർച്ചയ്ക്ക് എന്ന പേരിൽ നിലവിലുള്ള സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ നശിക്കുന്ന രീതിയിൽ പൂഴ്ത്തിവച്ച നടപടി ഉണ്ടായി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

Also Read: ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ

കായിക ഉപകരണങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച സംഭവത്തിൽ ധനകാര്യ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉണ്ടായതായും സംഭവം പുറത്തുവന്നതിന് പിന്നാലെ നടന്ന മന്ത്രിതല പരിശോധനയിലും ഗുരുതരമായ അനാസ്ഥ കണ്ടെത്തിയയെന്നും റിപ്പോർട്ടുകൾ പറയുന്നു. കായിക താരങ്ങൾ വെറും ഒരു ​ജോഡി ഡ്രസുമായി ഇവന്റുകളിൽ മത്സരത്തിന് ഇറങ്ങേണ്ടി വന്ന സംഭവങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് ലക്ഷങ്ങളുടെ മുതൽ പൂഴ്ത്തിവയ്ക്കപ്പെട്ടത്.

നിലവിൽ കണ്ടെത്തിയിരിക്കുന്ന പൂഴ്ത്തിവയ്പ്പ് മറയ്ക്കാൻ ​കൂട്ടിയിട്ടിരുന്ന കായിക ഉപകരണങ്ങൾ പുറത്തെടുത്ത് വിവിധ ജില്ലകളിലെ കായിക താരങ്ങൾക്ക് വിതരണം ചെയ്യാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ തുടങ്ങി വിവിധ ജില്ലകളിലെ കായിക ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത ഉൾപ്പെടെ കാണുന്നുണ്ട്. കഴിഞ്ഞ് കുറച്ചധികം നാളുകളായി തങ്ങൾക്ക് കായിക ഉപകരണങ്ങൾ ലഭിച്ചിരുന്നില്ല എന്നുള്ള സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. കായിക താരങ്ങൾ ഷൂ ഉൾപ്പെടെയുള്ളവ ഇല്ലാതെ കഷ്ടപ്പെടുമ്പോഴായിരുന്നു ഇവ കൂട്ടിയിട്ട് നശിപ്പിച്ചിരുന്നത് എന്നത് വിമർശനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

സ്പോർട്സ് കൗൺസിൽ

കേരളത്തിന്റെ കായിക രംഗം വളർത്താനും കായികതാരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സ്‌പോർട്സ് കൗൺസിൽ. സ്‌പോർട്സ് ഹോസ്റ്റലുകൾ, അക്കാദമികൾ എന്നിവ വഴി കായികതാരങ്ങൾക്ക് താമസവും ഭക്ഷണവും വിദഗ്ദ്ധ പരിശീലനവും ഉറപ്പാക്കാനുള്ള ചുമതല സർക്കാർ സ്പോർട്സ് കൗൺസിലുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്കും പരിശീലകർക്കും അവാർഡുകളും സ്കോളർഷിപ്പുകളും നൽകുക, നിർധനരായ കായികതാരങ്ങൾക്ക് പെൻഷനും സാമ്പത്തിക സഹായങ്ങളും നൽകുക, സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, ഇൻഡോർ കോർട്ടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയൊക്കെയാണ് സ്പോർട്സ് കൗൺസിലിന്റെ ചുമതലതകൾ. എന്നാൽ കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ കൗൺസി​ലിന്റെ ഭാഗത്തുനിന്ന് കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത് എന്ന് പുതിയ വിവാദം സൂചിപ്പിക്കുന്നു.

English Summary

The State Sports Council has now taken out the shoes, track suits, bags and jerseys that were hoarded by the state sports council without distributing them to the athletes. After the footage of this came out and became news, the move is to distribute these as soon as possible and resolve the issue. These equipments are being distributed to students studying in sports hostels in various districts including Thiruvananthapuram, Kollam, Pathanamthitta, Attingal.

Follow Us
Related Stories
പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്
ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ
അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു
FIFA World Cup 2026: ‘ഞങ്ങള്‍ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ
Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?
ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി