AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

INS Mangrol-VIDEO: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിച്ച കരുത്തൻ; ‘ഐ.എൻ.എസ് മംഗ്രോൾ’ ഇനി ഇന്ത്യൻ കപ്പൽപ്പടയുടെ ഭാഗം

Built by Cochin Shipyard, INS Mangrol Commissioned to Boost Navy's Coastal Defence: ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള മത്സ്യബന്ധന കേന്ദ്രവും തീരദേശ നഗരവുമായ മംഗ്രോളിൻ്റെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരുക്കുന്നത്. 2004 ഏപ്രിൽ വരെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്ന ഐ.എൻ.എസ് മംഗ്രോൾ (M85) എന്ന പഴയ മൈൻ സ്വീപ്പർ കപ്പലിൻ്റെ പാരമ്പര്യം പുതിയ കപ്പലിലൂടെ നിലർത്തുകയും ചെയ്യുന്നു ഇന്ത്യൻ നാവികസേന

INS Mangrol-VIDEO: കൊച്ചിൻ കപ്പൽശാലയിൽ നിർമ്മിച്ച കരുത്തൻ; ‘ഐ.എൻ.എസ് മംഗ്രോൾ’ ഇനി ഇന്ത്യൻ കപ്പൽപ്പടയുടെ ഭാഗം
ഐ.എൻ.എസ് മംഗ്രോൾImage Credit source: X Spokesperson Navy
Sumeesh T Unneen
Sumeesh T Unneen | Published: 12 Oct 2026 | 02:59 PM

മുംബൈ: ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ ആൻ്റി-സബ്മറൈൻ വാർഫെയർ ഷാലോവാട്ടർ ക്രാഫ്റ്റ് തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. വലിയ കപ്പലുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത തീരദേശ മേഖകളിൽ ഉൾപ്പടെ നാവികസേനയുടെ അന്തർവാഹിനി പ്രതിരോധ ശേഷി വർധിപ്പിക്കാൻ പുതിയ കപ്പലിൻ്റെ വരവ് സഹായിക്കും. കേരളത്തിൻ്റെ അഭിമാനമായ കൊച്ചിൻ കപ്പൽശാലയിലാണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. മാരിടൈം പട്രോളിംഗ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മറ്റു യുദ്ധക്കപ്പലുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാനും, ശത്രുക്കളുടെ അന്തർവാഹിനികൾ വേഗത്തിൽ കണ്ടെത്തി നശിപ്പിക്കാനും കഴിയുന്ന വിധത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സമുദ്ര മേഖലയിൽ സുരക്ഷാ വെല്ലുവിളികളും ഭീഷണകളുംവർധിച്ചുവരുന്ന ഇക്കാലത്ത് ഐ.എൻ.എസ് മംഗ്രോളിൻ്റെ കമ്മീഷനിംഗ് ഇന്ത്യൻ നാവികസേനയെ സംബധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. തുറമുഖങ്ങൾക്കും, തീരദേശ മേഖലകൾക്കും മികച്ച സുരക്ഷ ഒരുക്കാനും മറ്റു യുദ്ധക്കലുകളുടെ നീക്കങ്ങൾക്ക് സുരക്ഷാ അകമ്പടി നൽകാനും ഇതിലൂടെ നാവിക സേനയ്ക്ക് സാധിക്കും.

Also Read: Chennai Metro: പൂനമല്ലി മുതൽ വടപളനി വരെ മെട്രോ; സർവീസ് സമയം അറിയാം

ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള മത്സ്യബന്ധന കേന്ദ്രവും തീരദേശ നഗരവുമായ മംഗ്രോളിൻ്റെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരുക്കുന്നത്. 2004 ഏപ്രിൽ വരെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്ന ഐ.എൻ.എസ് മംഗ്രോൾ (M85) എന്ന പഴയ മൈൻ സ്വീപ്പർ കപ്പലിൻ്റെ പാരമ്പര്യം പുതിയ കപ്പലിലൂടെ നിലർത്തുകയും ചെയ്യുന്നു ഇന്ത്യൻ നാവികസേന. കപ്പലിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 80 ശതമാനത്തിലധികം സാമഗ്രികളും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് എന്നതാണ് ഐ.എൻ.എസ് മംഗ്രോളിൻ്റെ മറ്റൊരു സവിശേഷത. യുദ്ധക്കപ്പലുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും രാജ്യം വലിയ വളർച്ച കൈവരിച്ചു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

വലിയ കപ്പുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത തീരപ്രദേശങ്ങളിലെയും, ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളിലെയും ഭീഷണികൾ നേരിടാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഐ.എൻ.എസ് മംഗ്രോളിൽ അത്യാധുനിക ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. അഭയ് ഹൾ മൗണ്ടഡ് സോണാർ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയമായി നിർമ്മിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, മാരീച് അഡ്വാൻസ്ഡ് ഡോർപ്പിഡോ ഡിക്കോയ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാട്ടർജെറ്റ് പ്രൊപ്പെൽഷൻ സംവിധാനമുള്ള മുന്ന് ഡീസൽ എഞ്ചിനുകളാണ് കപ്പലിന് കരുത്തേകുന്നത്.

English Summary

The Indian Navy commissioned INS Mangrol, its third anti-submarine warfare shallow water craft, in Mumbai. Built by Cochin Shipyard, it will significantly boost coastal defence and underwater threat detection capabilities.

Follow Us