7 Rupees Coin : ധോണിക്ക് ആദരവായി ആർബിഐ ഏഴ് രൂപ നാണയം ഇറക്കുന്നു? വാസ്തവമെന്ത്?

MS Dhoni 7 Rupees Coin : ആർബിഐയുടെ നാണയം, നോട്ടുകളുടെ പട്ടികയിൽ ഇല്ലാത്ത ഏഴ് എന്ന സംഖ്യയാണ് താരത്തെ ആദരിക്കാൻ ആർബിഐ ഇറക്കുന്നതെന്നാണ് പ്രചാരം. ഇതിൽ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ

7 Rupees Coin : ധോണിക്ക് ആദരവായി ആർബിഐ ഏഴ് രൂപ നാണയം ഇറക്കുന്നു? വാസ്തവമെന്ത്?

എം എസ് ധോണി, പ്രചരിക്കുന്ന 7 രൂപ നാണയം (Image Courtesy : Santosh Harhare/HT via Getty Images, Social Media)

Updated On: 

19 Nov 2024 | 08:13 PM

എണ്ണിയാൽ തീരാത്ത വ്യാജ വാർത്തകളാണ് സോഷ്യൽ മീഡയയിലൂടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വ്യാജ വാർത്തയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയെ (MS Dhoni) ചുറ്റിപ്പറ്റിയാണ്. എം എസ് ധോണിക്ക് ആദരവായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏഴ് രൂപ നാണയത്തുട്ട് ഇറക്കുന്നുയെന്ന്. വാർത്തയ്ക്കൊപ്പം നാണയത്തിൻ്റെ ചിത്രം വൈറലായിട്ടുണ്ട്. എന്നാൽ ഇതിൻ്റെ വാസ്തവമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ (PIB).

ഈ ചിത്രത്തിൽ അവകാശപ്പെടുന്ന ക്യാരങ്ങൾ വാസ്തവിരുദ്ധമാണ്. രാജ്യത്തിൻ്റെ ധനകാര്യ വിഭാഗം ഇത്തരത്തിൽ ഒരു വിവരം ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ലയെന്ന് പിഐബി എക്സിൽ കുറിച്ചു. ഐപിഎൽ, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഈ വ്യാജ വാർത്തയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചിരുന്നു. നിരവധി സോഷ്യൽ മീഡിയ ഹാൻഡലുകളാണ് വാസ്തവം മനസ്സിലാക്കാതെ ഈ വ്യാജ വാർത്ത പങ്കുവെച്ചത്.

ALSO READ : IPL Auction 2025: താരലേലം തൊട്ടരികിൽ, ആരാധകർ ആവേശത്തിൽ; താരങ്ങൾക്കായി വള്ളവും വലയുമായി ടീമുകൾ

ധോണിയുടെ അവസാന ഐപിഎൽ

ഐപിഎൽ 2025 സീസണിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ നവംബർ 24, 25 തീയതികളിൽ 2025 ഐപിഎൽ സീസണിന് മുന്നോടിയായിട്ടുള്ള താരലേലം നടക്കുകയാണ്. ഇത്തവണ മെഗാ താരലേലമാണ് നടക്കുക. സൗദി അറേബ്യയാണ് താരലേലത്തിനുള്ള വേദി. അതേസമയം 2025 സീസൺ ധോണിയുടെ അവസാനത്തെ ഐപിഎൽ ആയിരിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇത്തവണയും ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് തങ്ങൾ നിലനിർത്തിയ ആറ് പേരുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. എന്നാൽ അൺക്യാപ്ഡ് താരമായിട്ടാണ് സിഎസ്കെ ധോണിയെ നിലനിർത്തിട്ടുള്ളത്.  ധോണി ഉൾപ്പെടെ അഞ്ച് താരങ്ങളെയാണ് ചെന്നൈ നിലനിർത്തിയത്.

ചെന്നൈ നിലനിർത്തിട്ടുള്ള താരങ്ങൾ

  1. റുതുരാജ് ഗെയ്ക്വാദ് – 18 കോടി രൂപ
  2. മതീഷ പതിരണ – 13 കോടി രൂപ
  3. ശിവം ദൂബെ – 12 കോടി രൂപ
  4. രവീന്ദ്ര ജഡേജ – 18 കോടി രൂപ
  5. എം എസ് ധോണി – നാല് കോടി രൂപ

55 കോടിയാണ് ചെന്നൈയുടെ പഴ്സിലുള്ളത്. 20 താരങ്ങൾക്കുള്ള സ്ലോട്ടാണ് ഇനി സിഎസ്കെയ്ക്ക് ബാക്കിയുള്ളത്. 2024ൽ പ്ലേ ഓഫിൽ പ്രവേശിക്കാതെ അഞ്ചാം സ്ഥാനത്തായിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് സീസൺ അവസാനിപ്പിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ