AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sports Events: ഏഷ്യൻ ഗെയിംസ് മുതൽ യുഎസ് ഓപ്പൺ വരെ! സെപ്തംബറിലെ കായിക മാമാങ്കങ്ങള്‍ അറിയാം

Top Major Global Sports Events September 2026: ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ കായിക മാമാങ്കങ്ങളാണ് ഈ മാസം നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ 20-ാം പതിപ്പ് ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് നടക്കുന്നത്. സെപ്തംബര്‍ 19-ന് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കും. ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷയിലാണ്.

Sports Events: ഏഷ്യൻ ഗെയിംസ് മുതൽ യുഎസ് ഓപ്പൺ വരെ! സെപ്തംബറിലെ കായിക മാമാങ്കങ്ങള്‍ അറിയാം
Sports Events September 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Sep 2026 | 08:08 PM

ഈ സെപ്തംബര്‍ മാസം കായികലോകത്തിന് ആവേശകരമായ ഒരു കാലയളവാണ്. ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ കായിക മാമാങ്കങ്ങളാണ് ഈ മാസം നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ 20-ാം പതിപ്പ് ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് നടക്കുന്നത്. സെപ്തംബര്‍ 19-ന് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കും. ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷയിലാണ്. ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളിലാണ് പ്രതീക്ഷ. നിലവില്‍ നടക്കുന്ന യുഎസ് ഓപ്പണ്‍ സെപ്തംബര്‍ രണ്ടാം വാരത്തോടെ സമാപിക്കും. ചെസ് ഒളിമ്പ്യാഡാണ് സെപ്തംബറില്‍ നടക്കുന്ന മറ്റൊരു വലിയ കായിക ഇവന്റ്.

എഫ്‌ഐബി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പാണ് സെപ്തംബറിലെ മറ്റൊരു ആവേശം. സെപ്തംബര്‍ 13 വരെ ഈ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. ഫോര്‍മുല വണ്ണില്‍ ഈ മാസം മൂന്ന് പ്രധാന ഗ്രാന്‍ഡ് പ്രികളാണ് (ഇറ്റലി, സ്‌പെയിന്‍, അസര്‍ബൈജാന്‍) നടക്കുന്നത്.

സെപ്തംബറിലെ പ്രധാന കായിക മത്സരങ്ങള്‍

  • സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ഏഷ്യന്‍ ഗെയിംസ് നടക്കും
  • നിലവില്‍ നടക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് സെപ്തംബര്‍ 13-ന് അവസാനിക്കും
  • ചെസ് ഒളിമ്പ്യാഡ് സെപ്തംബര്‍ 15 മുതല്‍ 28 വരെ
  • നിലവില്‍ നടക്കുന്ന വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പ് സെപ്തംബര്‍ 13-ന് അവസാനിക്കും
  • ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പ് സെപ്തംബര്‍ അഞ്ച് മുതല്‍ 27 വരെ
  • വേള്‍ഡ് അത്‌ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 11 മുതല്‍ 13 വരെ
  • യുസിഐ റോഡ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് (സൈക്ലിങ്) സെപ്തംബര്‍ 20 മുതല്‍ 27 വരെ
  • ഫോര്‍മുല 1 ഇറ്റാലിയന്‍ ഗ്രാന്‍ പ്രി സെപ്തംബര്‍ 4-6
  • സ്പാനിഷ് ഗ്രാന്‍ഡ് പ്രി സെപ്തംബര്‍ 11-13

Also Read: India vs Japan : ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടുന്നു, ഫുട്ബോൾ അല്ല ക്രിക്കറ്റ്! ചരിത്ര മത്സരം സെപ്റ്റംബർ 22ന്

ആവേശത്തില്‍ ഇന്ത്യയിലെ ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പനാമയ്‌ക്കെതിരായ മത്സരം സെപ്തംബര്‍ 26-നാണ്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വനിതാ ഏഷ്യാ കപ്പ് സെപ്തംബര്‍ 13-ന് അവസാനിക്കും. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എന്നിവയും ഈ മാസം നടക്കും. ഇതില്‍ സെപ്തംബര്‍ 27-ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.

കേരളവും കാത്തിരിപ്പില്‍

കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ സെപ്തംബര്‍ അഞ്ചിന് നടക്കും. സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ സെപ്തംബര്‍ 25-ന് ആരംഭിക്കും.

English Summary

September 2026 hosts major global sporting events like the 20th Asian Games in Japan and the US Open tennis tournament. Other key competitions include the Chess Olympiad, the FIBA Women’s Basketball World Cup, and Formula 1 races. India will also play cricket series against Afghanistan and the West Indies, with a match scheduled in Trivandrum. This packed schedule promises an exciting month for sports enthusiasts worldwide.

Follow Us