India vs Japan : ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടുന്നു, ഫുട്ബോൾ അല്ല ക്രിക്കറ്റ്! ചരിത്ര മത്സരം സെപ്റ്റംബർ 22ന്
India vs Japan T20 Cricket Match : ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വർഷികത്തോട് അനുബന്ധിച്ചാണ് ഇരു രാജ്യങ്ങളൾ തമ്മിൽ ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടാൻ പോകുന്നത്. ബിസിസിഐയും ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായിട്ടാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയും ജപ്പാനും ആദ്യമായി നേർക്കുനേരെ എത്തുന്നു. ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിൻ്റെ 75 വാർഷികത്തോട് അനുബന്ധിച്ചാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടാൻ പോകുന്നത്. സെപ്റ്റംബർ 22-ാം തീയതി ജപ്പാനിലെ ടൊചിഗിയിലെ സാനോ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ചരിത്ര മത്സരം. സുസൂക്കി സൂപ്പർ കപ്പ് എന്ന പേരിലാണ് ഏക മത്സരം സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും തമ്മിൽ നേരത്തെ നടന്ന കുടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലയിൽ സഹകരണത്തിന് കരാറിൽ ഏർപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായിട്ടുള്ള സ്പോർട്സ് 75-ൻ്റെ ആദ്യപടിയായിട്ടാണ് ഈ ക്രിക്കറ്റ് മത്സരം. 2036ൽ ഒളിമ്പിക്സ്, പാലാലിമ്പിക് ഗെയിംമുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിൻ്റെ ഭാഗം കൂടിയാണ് ഈ സ്പോർട്സ് 75.
ഈ ചരിത്രനിമിഷത്തൻ്റെ ഭാഗമാകാൻ സാധിച്ചതിൽ ബിസിസിഐക്ക് സന്തോഷമുണ്ട്. ക്രിക്കറ്റുമായി ഇന്ത്യൻ ടീമിലെ പുതിയ ഒരു മേഖലയിലേക്ക് കൊണ്ടുപോകാനും കിഴക്ക ഏഷ്യയിലെ കായിക പ്രേമികൾക്ക് ഈ കായികവിനോദത്തെ പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ജപ്പാനിലെ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്കായി ജാപ്പനീസ് ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ അറിയിച്ചു.