Kerala Blasters: ബാറ്റെടുത്ത് അമരീന്ദര്‍ സിങ്; ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

Kerala Blasters Goalkeeper’s Cricket Skills Go Viral: ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ബാറ്റു ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ട വീഡിയോ അതിവേഗം വൈറലായി.

Kerala Blasters: ബാറ്റെടുത്ത് അമരീന്ദര്‍ സിങ്; ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ അമരീന്ദർ സിങ്‌ ക്രിക്കറ്റ് കളിക്കുന്നു

Published: 

10 Nov 2026 | 10:20 AM

ഒഴിവുസമയം ക്രിക്കറ്റ് കളിച്ച് ആസ്വദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ബാറ്റു ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ‘സച്ചിന്‍ ഫ്രം ബോംബെ അല്ലെ, അമരീന്ദര്‍ ഫ്രം പഞ്ചാബ് ആണ്’ എന്ന ക്യാപ്ഷനോടെ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ട വീഡിയോ അതിവേഗം വൈറലായി. ആദ്യം ബാറ്റു ചെയ്യാന്‍ വളരെ പ്രയാസപ്പെടുന്ന അമരീന്ദറിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. തുടക്കത്തില്‍ ഒരൊറ്റ പന്ത് പോലും കണക്ട് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. എന്നാല്‍ അവസാനം താരം ട്രാക്കിലെത്തി. പന്ത് കൃത്യമായി കണക്ട് ചെയ്ത് തുടരെ ബൗണ്ടറികള്‍ കണ്ടെത്തി. അവസാനം ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കി താരം പുറത്തായി.

വീഡിയോ കാണാം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ ഇടവേളയാണ്. നവംബര്‍ 29ന് ഗോവയ്‌ക്കെതിരെയാണ് അടുത്ത മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചെങ്കിലും, പിന്നീട് ഇതുവരെ വിജയിക്കാനായിട്ടില്ല.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1ന് തോറ്റു. മുംബൈ സിറ്റിക്കെതിരെയും, ചെന്നൈയിന്‍ എഫ്‌സിക്കെതിരെയും നടന്ന മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. നാലു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും, ഒരു തോല്‍വിയും, രണ്ട് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. അഞ്ച് പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

Also Read: Kerala Blasters: ‘ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കണം’; നിരാശ പങ്കുവെച്ച് വെസ്റ്റ്‌വുഡ്‌

ശക്തമായി തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സ്‌

ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയും, മികച്ച പരിശീലനങ്ങളിലൂടെയും ശക്തമായ തിരിച്ചുവരവ് നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. താരങ്ങള്‍ക്ക് കായികക്ഷമതയില്ലാത്തതാണ് പ്രശ്‌നമെന്ന് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് വ്യക്തമാക്കിയിരുന്നു. മറ്റ് ടീമുകളെ അപേക്ഷിച്ച് പ്രീ സീസണ്‍ ട്രെയിനിങിന് ബ്ലാസ്റ്റേഴ്‌സിന് മതിയായ സമയം ലഭിച്ചില്ലെന്നും, 90 മിനിറ്റ് കളിക്കാനുള്ള കായികക്ഷമത ചില താരങ്ങള്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് വെസ്റ്റ്‌വുഡ് പറഞ്ഞിരുന്നു. അവസരങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ അത് ഗോളാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താരങ്ങള്‍ക്ക് കൂടുതല്‍ സ സമയവും പരിശീലനവും ആവശ്യമാണ്. ശരിയായ ടീം കോമ്പിനേഷന്‍ നടത്താനുള്ള ശ്രമത്തിലാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കിയിരുന്നു.

English Summary

Kerala Blasters players enjoyed a fun cricket session during their off-time. Goalkeeper Amrinder Singh’s batting video was shared on the team’s social media. After a shaky start, he quickly found his rhythm and hit several boundaries.

Loading...
Unable to load recommendations.
Follow Us
Related Stories
India vs New Zealand 3rd ODI: ഇന്ത്യ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു; ടീമിൽ മാറ്റമില്ല, ന്യൂസിലൻഡ് നിരയിൽ ഒരു മാറ്റം
Indian Cricket: കഴിവുണ്ടായിട്ടും അവസരമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ താരങ്ങളോട് ഈ അവഗണന എന്തിന്?
തിരഞ്ഞെടുപ്പില്‍ തോറ്റു; ഐഒഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.ടി. ഉഷ പുറത്തേക്ക്; അഞ്ജു ബോബി ജോര്‍ജിന് ജയം
India vs New Zealand: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി; മലയാളി താരത്തെ ഉള്‍പ്പെടുത്തി
India vs Pakistan U19 Asia Cup 2026: വിജയം പിടിച്ചെടുത്ത് ഹംസ സഹൂര്‍; പാകിസ്ഥാനോട് തോറ്റ് ഇന്ത്യ
26 ഗോൾ! 2026-ലെ MLS ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മെസി; തുടർച്ചയായി ഈ പുരസ്കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരം
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി