AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

What Is Form In Sports: എന്താണ് കായികതാരങ്ങളുടെ ഫോം?; മികച്ച ഫോമിലായിരിക്കുമ്പോൾ എന്തുകൊണ്ട് നന്നായി കളിക്കാനാവുന്നു?

What It Means To Be In Good Form: കായികമത്സരങ്ങളിൽ ഫോം എന്നാലെന്താണ്? ഫോം നന്നായിരിക്കുമ്പോൾ കളി മെച്ചപ്പെടുന്നതും മോശം ഫോമിൽ കളി മോശമാവുന്നതും എന്തുകൊണ്ടാണ്?

What Is Form In Sports: എന്താണ് കായികതാരങ്ങളുടെ ഫോം?; മികച്ച ഫോമിലായിരിക്കുമ്പോൾ എന്തുകൊണ്ട് നന്നായി കളിക്കാനാവുന്നു?
വിരാട് കോലിImage Credit source: PTI
abdul-basith
Abdul Basith | Published: 20 Jul 2025 12:13 PM

നമ്മൾ കായികതാരങ്ങളുടെ ഫോമിനെയും ഫോം ഇല്ലായ്മയെയും പറ്റി പലപ്പോഴും കേൾക്കാറുണ്ട്. ‘ഫോമിലായതിനാൽ അദ്ദേഹം നന്നായി കളിക്കുന്നു, ഫോമിൽ അല്ലാത്തതിനാൽ ആ താരത്തിന് സമ്മർദ്ദം’ എന്നിങ്ങനെ കേൾക്കാം. എന്നാൽ, എന്താണ് ഫോം എന്നും മികച്ച ഫോമിലായിരിക്കുമ്പോൾ ആ താരത്തിന് എന്തുകൊണ്ട് നന്നായി കളിക്കാനാവുന്നു എന്നും അറിയാമോ?

എന്താണ് ഫോം?
ഒരു കായികതാരം തൻ്റെ കഴിവിനനുസരിച്ചുള്ള പ്രകടനങ്ങൾ തുടർച്ചയായി നടത്തുന്നതാണ് ഫോം. പ്രകടനങ്ങൾ തുടരെ നന്നായാൽ അയാൾ നല്ല ഫോമിലാണെന്നും പ്രകടനങ്ങൾ തുടരെ മോശമായാൽ അയാൾ മോശം ഫോമിലാണെന്നും കണക്കാക്കാം.

ഫോമും പ്രകടനവും തമ്മിൽ എന്താണ് ബന്ധം?
ഒരു താരം ഫോമിലാണെന്ന് പറയുമ്പോൾ അതിന് പല കാരണങ്ങളുണ്ട്. ആ താരം പിച്ചിൻ്റെ/ഗ്രൗണ്ടിൻ്റെ സ്വഭാവവും പന്ത് പെരുമാറുന്ന രീതിയും തൻ്റെ കഴിവുമൊക്കെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാവും. എങ്ങനെ, എവിടെ റിസ്കെടുത്താലാണ് കൂടുതൽ ഗുണം ലഭിക്കുക എന്ന് മനസ്സിലാക്കിയിട്ടുണ്ടാവും. മാനസിക നിലയും മസിൽ മെമ്മറിയുമാണ് ഇവിടെ പ്രധാനമാവുന്നത്. അതിനാൽ നല്ല ഫോമിലുള്ള താരത്തിൻ്റെ പ്രകടനം നന്നാവുകയും മോശം ഫോമിലുള്ള താരത്തിൻ്റെ പ്രകടനം മോശമാവുകയും ചെയ്യും.

Also Read: WCL India vs Pakistan: ധവാന് പിന്നാലെ കൂടുതൽ താരങ്ങൾ പിന്മാറി; ലെജൻഡ്സ് ലീഗിൽ ഇന്ത്യ – പാകിസ്താൻ മാച്ച് റദ്ദാക്കിയതായി അധികൃതർ

നല്ല ഫോമിൽ എങ്ങനെ നന്നായി കളിക്കും?
ഉദാഹരണത്തിന് ഒരു ക്രിക്കറ്റ് ബാറ്റർ. അയാൾ നല്ല ഫോമിലാണെന്ന് വിചാരിക്കുക. അപ്പോൾ സ്വാഭാവികമായും ആത്മവിശ്വാസം വർധിക്കും. പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് അയാൾ വളരെ പെട്ടെന്ന് മനസ്സിലാക്കും, ബൗളറിൻ്റെ പ്ലാൻ എന്താണെന്നും ഫീൽഡർമാരെ എവിടെ പ്ലേസ് ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കി സ്ട്രോക്ക് കളിക്കാൻ അയാൾക്ക് കഴിയും. ഇതൊക്കെ മനസിൻ്റെലാണ്. താൻ നല്ല ഫോമിലാണെന്ന് അയാൾക്കറിയാം. അതിനാൽ സ്ട്രോക്ക് പ്ലേ കളിക്കാൻ അയാൾക്ക് മടിയുണ്ടാവില്ല. ഇതിനൊപ്പം നന്നായി കളിച്ചുകൊണ്ടിരിക്കുന്നതിൻ്റെ മസിൽ മെമ്മറിയും സഹായിക്കും.

മോശം ഫോമിൽ പ്രകടനം എങ്ങനെ മോശമാവും?
നേരെ തിരിച്ചാണ് ഇവിടെ. ആത്മവിശ്വാസം ഇല്ലാത്തതിനാൽ ആദ്യം അതുണ്ടാക്കാനാവും ശ്രമിക്കുക. അതിന് ശ്രമിക്കുമ്പോൾ മറ്റ് കാര്യങ്ങൾ (പിച്ച്, പന്ത്, പ്ലാൻ) ശ്രദ്ധിക്കാനാവില്ല. അപ്പോൾ പ്രതിരോധത്തിലേക്ക് വലിയും. ശ്രദ്ധ നഷ്ടപ്പെടും. രക്ഷപ്പെടാൻ വൻ ഷോട്ടുകൾക്ക് ശ്രമിക്കും, പുറത്താവും. മോശം പ്രകടനങ്ങൾ കാരണം മസിൽ മെമ്മറിയെ വിശ്വാസത്തിലെടുക്കാൻ തലച്ചോറിന് കഴിയില്ല. അപ്പോൾ ഹാഫ് ഹാർട്ടഡ് ഷോട്ടുകളുണ്ടാവും. അതുവഴി വിക്കറ്റ് നഷ്ടമാവും.