Argentina Team : 2026ൽ വരാമെന്ന് പറഞ്ഞു, പറ്റില്ലെന്ന് സർക്കാരും സ്പോൺസറും; മെസി വരാത്തതിൻ്റെ ഉത്തരവാദിത്വം അർജൻ്റീനയ്ക്കെന്ന് മന്ത്രി

Lionel Messi And Argentina Team To Kerala : ഒക്ടോബർ നവംബർ മാസത്തിൽ ലയണൽ മെസി ഉൾപ്പെടെയുള്ള അർജൻ്റീന ടീം കേരളത്തിൽ എത്തുമെന്നും ഇവിട പന്ത് തട്ടുമെന്നുമായിരുന്നു സംസ്ഥാന കായിക വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നത്.

Argentina Team : 2026ൽ വരാമെന്ന് പറഞ്ഞു, പറ്റില്ലെന്ന് സർക്കാരും സ്പോൺസറും; മെസി വരാത്തതിൻ്റെ ഉത്തരവാദിത്വം അർജൻ്റീനയ്ക്കെന്ന് മന്ത്രി

Lionel Messi ,V Abdurahiman

Published: 

04 Aug 2025 19:41 PM

കേരളത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി. ഖത്തർ ലോകകപ്പ് ജേതാക്കളായ ലയണൽ മെസിയുടെ അർജൻ്റീന ടീം കേരളത്തിലേക്ക് ഈ വർഷം വരില്ല. നേരത്തെ ഈ വർഷം ഓക്ടോബർ-നവംബറിൽ അർജൻ്റീന ടീം കേരളത്തിലേക്കെത്തുമെന്നായിരുന്നു സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡ് എന്ന സ്പോൺസർമാരോട് ചേർന്നായിരുന്നു സർക്കാർ തീരുമാനമെടുത്തത്.

എന്നാൽ ഈ വർഷം പറ്റില്ല പകരം 2026-ൽ മെസിയും സംഘവും കേരളത്തിൽ വന്ന് പന്ത് തട്ടാമെന്നായിരുന്നു അർജൻ്റൈൻ ഫുട്ബോൾ അസോസിയേഷൻ മറുപടി നൽകി. എന്നാൽ ഈ വർഷം ഒക്ടോബറിൽ മാത്രമെ അർജൻ്റീനയെ കേരളത്തിൽ എത്തിക്കാൻ സാധിക്കു എന്ന് സ്പോൺസർമാരും തീരുമാനം എടുത്തതോടെ മെസിയും സംഘവും കേരളത്തിൽ എത്തുമെന്ന പ്രതീക്ഷയ്ക്ക് അവസാനമായി. അർജൻ്റീനയെ കേരളത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള കരാറിൻ്റെ ആദ്യ ഗഡു സ്പോൺസർമാർ അർജൻ്റൈൻ ഫുട്ബോൾ അസോസിയേഷൻ നൽകിയിരുന്നുയെന്നും കായിക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : Xavi Hernandez: എല്ലാവരെയും പറ്റിച്ചേ ! സാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 19കാരന്‍?

അതേസമയം മെസിയും കൂട്ടരും കേരളത്തിലേക്ക് വരാത്തതിൻ്റെയും അത് മൂലം ഉണ്ടായ നഷ്ടങ്ങളുടെയും പൂർണ ഉത്തരവാദിത്വം അർജൻ്റീന ടീം മാനേജ്മെൻ്റിനാണെന്ന് മന്ത്രി അബ്ദുറിഹ്മാൻ പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ യാതൊരു സാമ്പത്തിക ബാധ്യതയില്ല. എന്നാൽ തയ്യാറെടുപ്പുകൾ നടത്തിയ അർജൻ്റീന സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി അറിയിച്ചു.

 

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന