Toyota Fortuner Leader: വില 36.51 ലക്ഷം മുതൽ, ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ എത്തി
Toyota Fortuner Leader Edition Launch:ഫോർച്യൂണറിന്റെ പുതിയൊരു വേരിയന്റ് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടൊയോട്ട. ഫോർച്യൂണർ ലീഡർ എഡിഷനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 36.51 ലക്ഷം രൂപ മുതലാണ് ലീഡർ എഡിഷന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ എഡിഷനിൽ 4x2 മാനുവൽ, 4x2 ഓട്ടോമാറ്റിക് എന്നീ വകഭേദങ്ങളാണ് ലഭ്യമാവുക. ഒക്ടോബർ 12 മുതൽ...
ഫോർച്യൂണറിന്റെ പുതിയൊരു വേരിയന്റ് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടൊയോട്ട. ഫോർച്യൂണർ ലീഡർ എഡിഷനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 36.51 ലക്ഷം രൂപ മുതലാണ് ലീഡർ എഡിഷന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ എഡിഷനിൽ 4×2 മാനുവൽ, 4×2 ഓട്ടോമാറ്റിക് എന്നീ വകഭേദങ്ങളാണ് ലഭ്യമാവുക. ഒക്ടോബർ 12 മുതൽ ഈ മോഡൽ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. ലുക്കിലാണ് വാഹനത്തിൽ പ്രധാന മാറ്റം വന്നിരിക്കുന്നത്.
പരിഷ്കരിച്ച ഫ്രണ്ട് ഗ്രിൽ, അതേ നിറത്തിൽ വരുന്ന ഹബ് ക്യാപ്പുകളോട് കൂടിയ ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ, കറുപ്പ് നിറത്തിലുള്ള വരുന്ന പിൻ ഡോർ ഗാർണിഷ്, ഡാർക്ക് ഫിനിഷുള്ള ആന്റിന എന്നിവ എക്സ്റ്റീരിയറിലെ പുതുമയാർന്ന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കറുപ്പ് നിറത്തിലുള്ള റൂഫും ബോഡി സൈഡ് മോൾഡിംഗുകളും വാഹനത്തിന് കൂടുതൽ ആകർഷകമായ ലുക്ക് സമ്മാനിക്കുന്നു. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വാഹനത്തിൽ വന്നിട്ടുണ്ട്.
Also Read: ബ്ലാക്കും വൈറ്റും! എം.ജി ഹെക്ടറിന്റെ രണ്ട് സ്പെഷ്യൽ എഡിഷനുകൾ എത്തി
കറുപ്പും മെറൂണും കലർന്ന അപ്‌ഹോൾസ്റ്ററി, ഒപ്പം ആംബിയന്റ് ലൈറ്റിംഗും ആണ് ഇതിലെ പ്രധാന ആകർഷണം. ദൈനംദിന ഉപയോഗം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഓട്ടോ-ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർ-വ്യൂ മിററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ കൂടുതൽ ഫീച്ചേഴ്സും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2026 ഫോർച്യൂണർ ലീഡർ എഡിഷന്റെ 4×2 മാനുവൽ പതിപ്പിന് 36.51 ലക്ഷം രൂപയും 4×2 ഓട്ടോമാറ്റിക് പതിപ്പിന് 38.72 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. മാനുവൽ വേരിയന്റിനേക്കാൾ 2.21 ലക്ഷം രൂപ കൂടുതലാണ് ഓട്ടോമാറ്റിക് പതിപ്പിന്. എന്നാൽഎൻജിൻ, ഗിയർബോക്സ്, പ്രകടനം എന്നിവയിലൊന്നും മാറ്റങ്ങളൊന്നും ടൊയോട്ട പറഞ്ഞിട്ടില്ല. സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം. രണ്ട് വകഭേദങ്ങളും റിയർ-വീൽ-ഡ്രൈവ് സംവിധാനത്തിലാണ് വരുന്നത്. അഞ്ച് വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസും, മൂന്ന് വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ ഇതിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അത് വരെ എന്ന നിലയിലുള്ള സ്റ്റാൻഡേർഡ് വാറന്റിയും വാഹനത്തിന് ടൊയോട്ട നൽകുന്നു. 2.20 ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറന്റി സൗകര്യവും ലഭിക്കും.
English Summary
Toyota has launched a new variant of the Fortuner in the market. The company has introduced the Fortuner Leader Edition. The ex-showroom price of the Leader Edition starts at 36.51 lakh.