AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോഹ്ലിയെ മാറ്റാൻ RCB ശ്രമിച്ചു, ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം കിട്ടിയിരുന്നതായി പാർത്ഥിവ്; നടന്നത് വൻ ട്വിസ്റ്റ്

Parthiv Patel reveal about attempt to remove Kohli from RCB captaincy: 2008 അണ്ടർ-19 ലോകകപ്പ് വിജയത്തിന് ശേഷം 'ഡ്രാഫ്റ്റ്' വഴിയാണ് വിരാട് കോഹ്ലി ബെംഗളൂരു ടീമിലെത്തുന്നത്. ആദ്യ സീസണുകളിൽ മധ്യനിര ബാറ്ററായിരുന്ന കോഹ്ലി ക്രമേണ ടീമിന്റെ പ്രധാന ബാറ്റിംഗ് തൂണായി മാറി. 2013-ൽ ഡാനിയൽ വെട്ടോറിയിൽ നിന്ന് ആർസിബിയുടെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. 140-ലധികം മത്സരങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹം 2016-ൽ ആർസിബിയെ ഫൈനലിൽ എത്തിച്ചിരുന്നു.

കോഹ്ലിയെ മാറ്റാൻ RCB ശ്രമിച്ചു, ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം കിട്ടിയിരുന്നതായി പാർത്ഥിവ്; നടന്നത് വൻ ട്വിസ്റ്റ്
Parthiv Patel Reveal Kohli Rcb CaptaincyImage Credit source: Pankaj Nangia/Getty Images, Daniel Kalisz - CA/Cricket Australia via Getty Images/Getty Images)
Prasanth Kumar
Prasanth Kumar | Published: 09 Oct 2026 | 04:29 PM

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് (RCB) എന്നാൽ വിരാട് കോഹ്ലിയാണ്. ചെ​ന്നൈ സൂപ്പർ കിങ്സിന്റെ മുഖം ധോണി എന്നപോലെ, ആർസിബിയുടെ മുഖമാണ് വിരാട് കോഹ്ലി. ഐപിഎല്ലിൽ താൻ കളിക്കുകയാണെങ്കിൽ അത് ആർസിബിക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് കോഹ്‌ലി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അ‌ത്രമേൽ അ‌ടുത്ത ബന്ധം ആർസിബിയുമായി പുലർത്തുന്ന താരമാണ് കോഹ്ലി. അ‌ങ്ങനെയുള്ള കോഹ്ലിയെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ശ്രമങ്ങൾ നടന്നു എന്ന നിലയ്ക്കുള്ള വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. മുൻ ഇന്ത്യൻതാരം പാർഥിവ് പട്ടേൽ ആണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2019-ലെ ഐപിഎല്ലിന് മുമ്പ് തനിക്ക് ക്യാപ്റ്റൻസി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന് ഇന്ത്യൻ ടീം മുൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ വെളിപ്പെടുത്തി. “തയ്യാറായിരിക്കാൻ ടീം മാനേജ്‌മെന്റ് എന്നോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത സീസണിൽ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്” – എന്ന് ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പാർഥിവ് പട്ടേൽ തുറന്നുപറഞ്ഞു.

Also Read: ഭുവി തിരിച്ചെത്തിയതിൽ സന്തോഷം; പക്ഷേ, ഷമിയോടും, സിറാജിനോടും ഇങ്ങനെ ചെയ്യുന്നത് ശരിയോ? ആഞ്ഞടിച്ച് മുൻതാരം

തുടർന്നുണ്ടായ ട്വിസ്റ്റുകളെക്കുറിച്ചും പാർഥിവ് പറയുന്നുണ്ട്. ”അടുത്ത വർഷമായപ്പോഴേക്കും എനിക്ക് ആ അവസരം വാഗ്ദാനം ചെയ്ത രണ്ടുപേരെയും (ആശിഷ് നെഹ്‌റയും ഗാരി കിർസ്റ്റനും) മാറ്റി പുതിയ പരിശീലകർ വന്നു. ആ സീസണിൽ എനിക്ക് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചതുമില്ല,”- എന്നായിരുന്നു പാർഥിവിന്റെ വെളിപ്പെടുത്തൽ.

നേരത്തെ മുൻ ഇംഗ്ലണ്ട് താരം മൊയീൻ അലിയും ഇതേ കാര്യം സൂചിപ്പിച്ചിരുന്നു. 2019-ൽ വിരാട് കോഹ്‌ലിക്ക് പകരം പാർഥിവ് പട്ടേലിനെ നായകനാക്കാൻ ആർ.സി.ബി മാനേജ്‌മെന്റ് ഗൗരവമായി ആലോചിച്ചിരുന്നതായി മൊയീൻ അലി വെളിപ്പെടുത്തിയിരുന്നു. മൊയീൻ അ‌ലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്, അ‌ന്ന് നടന്നത് എന്താണ് എന്ന് പാർഥിവ് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്തായാലും കോഹ്ലിയെ മാറ്റി, പാർഥിവിനെ ക്യാപ്റ്റനാക്കാൻ മുൻ​കൈയെടുത്തവർ ഒടുവിൽ ടീമിന് പുറത്തേക്ക് പോകുന്ന നിലയാണ് അ‌ന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ സംഭവിച്ചത്. 2019-ലും കോഹ്ലി ആർസിബിയുടെ നായകനായി തുടർന്നു. പിന്നീട് 2021 സീസണിന് പിന്നാലെയാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത്.

2008 അണ്ടർ-19 ലോകകപ്പ് വിജയത്തിന് ശേഷം ‘ഡ്രാഫ്റ്റ്’ വഴിയാണ് കോഹ്ലി ബെംഗളൂരു ടീമിലെത്തുന്നത്. ആദ്യ സീസണുകളിൽ മധ്യനിര ബാറ്ററായിരുന്ന കോഹ്ലി ക്രമേണ ടീമിന്റെ പ്രധാന ബാറ്റിംഗ് തൂണായി മാറി. 2013-ൽ ഡാനിയൽ വെട്ടോറിയിൽ നിന്ന് ആർസിബിയുടെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. 140-ലധികം മത്സരങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹം 2016-ൽ ആർസിബിയെ ഫൈനലിൽ എത്തിച്ചിരുന്നു.

2025 ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം സ്വന്തമാക്കുമ്പോൾ രജത് പാട്ടിദാർ ആയിരുന്നു ക്യാപ്റ്റൻ. എങ്കിലും കോഹ്ലി തന്നെയായിരുന്നു അ‌ന്നും ആർസിബിയുടെ മുഖം. ഇപ്പോഴും ഐപിഎല്ലിൽ ആർസിബി എന്നാൽ കോഹ്ലി തന്നെ, അ‌തിൽ ഒരു മാറ്റവും വന്നിട്ടില്ല.

English Summary

Revelations have emerged regarding attempts to remove Kohli from the RCB captaincy. Former Indian wicketkeeper Parthiv Patel disclosed that he was offered the captaincy prior to the 2019 IPL. Speaking on Aakash Chopra’s YouTube channel, Parthiv revealed, “The team management asked me to be ready. They mentioned that they were considering a change in captaincy for the upcoming season.”

Follow Us