AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masappadi Case: മാസപ്പടി കേസിൽ SIT രൂപീകരിച്ചത് നിയമവിരുദ്ധം! അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

Masappadi Case: സിഎംആർഎൽ എക്സാലോജിക്ക് കൂടാതെ മാസപ്പടിയിലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടരുകയാണെങ്കിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും ചർച്ചയാകും എന്ന ആകുലതയാണ് ഇത്തരത്തിൽ ഒരു നീക്കവുമായി സർക്കാർ മുന്നോട്ട് പോയത് എന്ന് വിമർശനം ഉയർന്നു വന്നിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുഴുവൻ രേഖയും വിജിലൻസ്...........

Masappadi Case: മാസപ്പടി കേസിൽ SIT രൂപീകരിച്ചത് നിയമവിരുദ്ധം! അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി
High CourtImage Credit source: Social Media
Ashli C
Ashli C | Published: 09 Oct 2026 | 02:45 PM

കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാടുകളിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. പ്രാഥമിക അന്വേഷണത്തിന് വേണ്ടി എസ്ഐടി രൂപീകരിച്ച സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മാത്രമല്ല അഴിമതി തടയൽ നിയമപ്രകാരം ഉടനെ കേക്കണമെന്ന് വിജിനൽ ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയത് റിപ്പോർട്ട്. അഴിമതി തടയൽ നിയമപ്രകാരം ബന്ധപ്പെട്ട് വ്യക്തികൾക്കെതിരെ ഉടൻ തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം സിഎംആർഎൽ എക്സാലോജിക്ക് കൂടാതെ മാസപ്പടിയിലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടരുകയാണെങ്കിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും ചർച്ചയാകും എന്ന ആകുലതയാണ് ഇത്തരത്തിൽ ഒരു നീക്കവുമായി സർക്കാർ മുന്നോട്ട് പോയത് എന്ന് വിമർശനം ഉയർന്നു വന്നിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുഴുവൻ രേഖയും വിജിലൻസ് കൈമാറണമെന്നും കോടതി നിർദ്ദേശം നൽകി.

ALSO READ:മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിനം; ഹൈക്കോടതി വിധി ഇന്ന്

സിപിഎമ്മിന് മാത്രമല്ല സർക്കാരിനും സമ്മർദം കൂട്ടി…

ഇഡി പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലെ എസ് ഐ ടി അന്വേഷണം തീരുമാനമെടുത്തത് തന്നെ ദിവസങ്ങൾ വൈകിയായിട്ടാണ് എന്നാണ് പരാമർശിച്ചിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ അന്ന് തന്നെ വിമർശനം ഉയർന്നിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന 30 ദിവസത്തെ കാലതാമസമായിരുന്നു സർക്കാർ മുന്നിൽ കണ്ട ഉപായം. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേശം സിപിഎമ്മിന് മാത്രമല്ല സർക്കാരിനും സമ്മർദം കൂട്ടി ഒരുവശത്ത് ദേശീയതലത്തിൽ ഇഡിയോട് എടുക്കുന്ന സമീപനം കേരളത്തിൽ എത്തുമ്പോൾ അത് ഇരട്ടത്താപ്പ് ആകുന്നു എന്നാണ് രാഷ്ട്രീയ വിമർശനം.

അതേസമയം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും വിശദമായ നിയമ പരിശോധനയ്ക്കുശേഷം മാത്രം തുടർന്ന് തീരുമാനങ്ങൾ സ്വീകരിക്കാനാണ് സർക്കാരിന്റെ ഉത്തരവ് . നിലവിൽ എസ് ഐ ടി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അപ്പീൽ നൽകുന്നതിൽ ഉൾപ്പെടെ ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂയ നിയമപ്രശ്നങ്ങൾക്ക് അപ്പുറത്ത് രാഷ്ട്രീയമായ തിരിച്ചടികളാണ് സർക്കാരിനെ വലക്കുന്നത് എന്നും റിപ്പോർട്ട്. കേസിൽ സർക്കാർ അപ്പീൽ പോകുകയാണെങ്കിൽ അത് ഭയങ്കരാണെന്നാണ് ബിജെപി നേതാവ് ഷോൺ ജോർജിന്റെ പ്രതികരണം.

ENGLISH SUMMARY

The High Court ruled that the formation of a Special Investigation Team (SIT) to probe the CMRL-Exalogic transactions was illegal. The Court quashed the government order establishing the SIT for a preliminary inquiry. Furthermore, the High Court directed the Vigilance Director to immediately register a case under the Prevention of Corruption Act.

Follow Us