New TVS Jupiter 110 : കളറായിട്ടുണ്ടല്ലോ! പുത്തൻ രൂപത്തിൽ കൂടുതൽ ഫീച്ചറുകളുമായി ടിവിഎസ് ജുപീറ്റർ 110
TVS Jupiter 110 Dual-Tone Spectral Colour Scooter : ജുപ്പിറ്റർ ഡ്യുവൽ-ടോൺ സ്പെക്ട്രൽ ശ്രേണിയിൽ സ്പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ എന്നീ രണ്ട് ഫിനിഷുകളിൽ ലഭ്യമാകും. രണ്ട് മോഡലുകളിലും ഡ്യുവൽ-ടോൺ പെയിന്റ് ശൈലിയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ടോണുമായി യോജിക്കുന്ന ഇന്നർ പാനലുകൾ, പുതുക്കിയ സീറ്റ് ഫിനിഷ്, മിററുകളിൽ ക്രോം എലമെന്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tvs Jupiter 110 Dual Tone
ടിവിഎസിന്റെ ഏറ്റവും ജനപ്രിയ സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് ടിവിഎസ് ജുപീറ്റർ. ഈ മോഡലിന്റെ ഏറ്റുവും പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ‘ജുപ്പിറ്റർ 110 ഡ്യുവൽ-ടോൺ സ്പെക്ട്രൽ റേഞ്ച്’ എന്ന മോഡലിനെ ആണ് കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ജുപ്പിറ്റർ 110 നിരയിലെ ഏറ്റവും ഉയർന്ന വകഭേദമായി അഥവാ ടോപ്പ്-എൻഡ് വേരിയന്റ് ആയി എത്തുന്ന ഈ സ്കൂട്ടർ, നിലവിലുള്ള മെക്കാനിക്കൽ സംവിധാനങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. രണ്ട് പുതിയ കളർ ഓപ്ഷനുകളും ചില അധിക ഫീച്ചറുകളമാണ് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജുപ്പിറ്റർ ഡ്യുവൽ-ടോൺ സ്പെക്ട്രൽ ശ്രേണിയിൽ സ്പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ എന്നീ രണ്ട് ഫിനിഷുകളിൽ ലഭ്യമാകും. രണ്ട് മോഡലുകളിലും ഡ്യുവൽ-ടോൺ പെയിന്റ് ശൈലിയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ടോണുമായി യോജിക്കുന്ന ഇന്നർ പാനലുകൾ, പുതുക്കിയ സീറ്റ് ഫിനിഷ്, മിററുകളിൽ ക്രോം എലമെന്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെക്ട്രൽ ബ്ലൂ വേരിയന്റിൽ വെള്ള, നീല, പർപ്പിൾ നിറങ്ങൾ സംയോജിപ്പിക്കുമ്പോൾ, സ്പെക്ട്രൽ കോപ്പറിൽ വെള്ള, ബ്രൗൺ, പർപ്പിൾ നിറങ്ങളും ഉൾചേരുന്നു.
Also Read : ഒറ്റ ചാർജിൽ 145 കിലോ മീറ്റർ ! ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ സ്പെഷ്യൽ എഡിഷൻ എത്തി
വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ നിറം മാറുന്ന കാഴ്ചാനുഭവം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള സ്പെക്ട്രൽ കളർ ടെക്നോളജി എന്നാണ് ടിവിഎസ് പുതിയ പെന്റിംഗ് ശൈലിയെ വിശേഷിപ്പിക്കുന്നത്. തവിട്ട് നിറമാണ് സീറ്റുകൾക്ക് കൊടുത്തിരിക്കുന്നത്. ഇത് വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. കൂടാതെ ലോംഗ് സീറ്റിൽ സ്റ്റാൻഡേർഡായി പുറകിലിരിക്കുന്ന ആൾക്ക് വേണ്ടി ബാക്ക്‌റെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മോഡലിന് 74 125 രൂപ മുതലാണ് ക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ ശ്രേണിയിൽ സീക്വൻഷ്യൽ ടേൺ സിഗ്നൽ ലാമ്പുകളും ഉൾപ്പെടുത്തി. 110 സിസി എൻജിൻ വരുന്ന സ്കൂട്ടർ വിഭാഗത്തിൽ ഇത്തരമൊരു ഫീച്ചർ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് ടിവിഎസ് അവകാശപ്പെടുന്നു. പുതിയ ടോപ്പ്-സ്പെക്ക് ജൂപ്പിറ്റർ 110-ൽ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ക്രമീകരിച്ചിട്ടുണ്ട്.
നാവിഗേഷൻ സഹായം, കോൾ-എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ നൽകുന്ന SmartXonnect കണക്റ്റഡ് ടെക്നോളജി സംവിധാനവും മോഡലിൽ തുടരുന്നും ലഭിക്കും. 33 ലിറ്റർ വരുന്ന സ്റ്റോറേജ് സ്പേസിൽ രണ്ട് ഹെൽമെറ്റുകൾ വെക്കാം. പഴയ മോഡലിലെ അതേ 7.9 bhp കരുത്തും 9.8 Nm ടോർക്കും നൽകുന്ന 113.3 cc, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക് എൻജിനും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഇതിലും വരുന്നത്.
English Summary
The TVS Jupiter is one of the company’s most popular scooter models. TVS has now introduced the latest version of this model to the market: the Jupiter 110 Dual-Tone Spectral Range. Positioned as the top-end variant in the Jupiter 110 lineup, this scooter incorporates new updates while retaining the existing mechanical systems.