Amazon Prime Day: സ്‌കൂട്ടറുകള്‍ക്ക് പകുതി വില! ആമസോണില്‍ കിടിലന്‍ ഓഫര്‍

Amazon Prime Day Offers for EV Scooters: പ്രമുഖ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ് ഫോമായ ആമസോണില്‍ പ്രൈം ഡേ ഓഫറുകള്‍ പുരോഗമിക്കുകയാണ്. ഇത്തരം ഓഫര്‍ സമയങ്ങളില്‍ സാധാരണയായി മിക്കവരും ഫോണുകളും വീട്ടുപകരണങ്ങളും ഫാഷന്‍ വസ്തുക്കളുമൊക്കെയാണ് വാങ്ങാന്‍ ശ്രമിക്കാറ്. കുറെ നാളുകളായി ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും നടക്കുന്നുണ്ട്. ഇത്തവണത്തെ ഓഫര്‍ സെയിലില്‍ ഇത്തരം വാഹനങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

Amazon Prime Day: സ്‌കൂട്ടറുകള്‍ക്ക് പകുതി വില! ആമസോണില്‍ കിടിലന്‍ ഓഫര്‍

പ്രതീകാത്മക ചിത്രം

Published: 

05 Jul 2026 | 10:33 AM

പ്രമുഖ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ് ഫോമായ ആമസോണില്‍ പ്രൈം ഡേ ഓഫറുകള്‍ പുരോഗമിക്കുകയാണ്. ഇത്തരം ഓഫര്‍ സമയങ്ങളില്‍ സാധാരണയായി മിക്കവരും ഫോണുകളും വീട്ടുപകരണങ്ങളും ഫാഷന്‍ വസ്തുക്കളുമൊക്കെയാണ് വാങ്ങാന്‍ ശ്രമിക്കാറ്. കുറെ നാളുകളായി ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും നടക്കുന്നുണ്ട്. അതിനാല്‍ ഇത്തവണത്തെ ഓഫര്‍ സെയിലില്‍ ഇത്തരം വാഹനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. അമ്പത് ശതമാനം വരെയാണ് പല ഇലക്ട്രിക് സ്‌കൂട്ടറകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ നോക്കുന്നവരാണ് എങ്കില്‍ ഈ അവസരം പാഴാക്കാതെ നോക്കുക. ഏറ്റവും മികച്ച ഈ ഒഫറുകള്‍ ഒന്ന് പരിശോധിച്ചാലോ…

ഗ്രീന്‍ വിസ്ത ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് മികച്ച ഓഫറാണ് പ്രൈം ഡേ സെയിലില്‍ വന്നിരിക്കുന്നത്. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ വാഹനത്തിന് ഇപ്പോള്‍ 65,999 രൂപയാണ് ഓഫര്‍ വില വരുന്നത്. കുറഞ്ഞ വേഗതയുള്ള സെഗ്മെന്റില്‍ വരുന്ന ഈ വാഹനം ദിവസേന ചെറിയ കിലോ മീറ്റര്‍ സഞ്ചരിക്കുന്നവര്‍ക്ക് പരിഗണിക്കാം. പരമാവിധി 80 കിലോമീറ്റര്‍ വരെയാണ് സ്‌കൂട്ടറിന്റെ ദൂരപരിധിയായി വരുന്നത്. ഈ വാഹനം ഓടിക്കാന്‍ ലൈസന്‍സ് വേണ്ട എന്ന പ്രത്യേകതയുമുണ്ട്.

അടുത്ത ഒരു പ്രധാന ഡീല്‍ പരിശോധിച്ചാല്‍, ഇഒക്‌സ് ബ്രന്‍ഡിനാണ്. കമ്പനിയുടെ 47 എ.എച്ച് പവറുള്ള സ്‌കൂട്ടറിന് 50 ശതമാനം വരെയാണ് വിലക്കിഴിവ്. മുന്‍പ് 1,29,998 രൂപയുണ്ടായിരുന്ന വാഹനത്തിന് നിലവിലെ ഓഫര്‍ പ്രകാരം 94,998 രൂപയാണ് ഇപ്പോള്‍ വരുന്നത്. റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി വരുന്ന മോഡിലിനാണ് ഈ ഓഫര്‍. പ്രധാനമായും നഗരയാത്രകള്‍ ഉള്ളവര്‍ക്ക് ഈ മോഡലിനെ പിരിഗണിക്കാം.

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ കൊമാക്കിയുടെ വിവിധ മോഡലുകള്‍ക്കും ഇത്തവണത്തെ സെയിലില്‍ മികച്ച ഓഫറുകളാണ് ഉള്ളത്. 24 ശതമാനം വരെ വിലക്കുറവില്‍ കൊമാക്കിയുടെ എക്‌സ് വണ്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ കഴിയും. 49,999 രൂപയുണ്ടായിരുന്ന ഈ ബഡ്ജറ്റ് വാഹനത്തിനിപ്പോള്‍ ഒഫര്‍ പ്രൈസായി വന്നിരുക്കുന്നത് വെറും 37,999 രൂപയാണ്. ഒറ്റ ചാര്‍ജില്‍ 25 കിലോമീറ്റര്‍ വരെയാണ് സ്‌കൂട്ടറിന് ദൂരപരിധി ലഭിക്കുക. ലോ സ്പീഡ് ഗണത്തില്‍ വരുന്ന വാഹനം ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല.

ജൂലൈ ആറ് വരെയാണ് ആമസോണില്‍ പ്രൈം ഡേ സെയില്‍ നടക്കുന്നത്. ബ്രാന്‍ഡുകളുടെ ഓഫറുകള്‍ക്ക് പുറമെ ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ വിവിധ ബാങ്ക് കാര്‍ഡുകളും അധി ഡിസ്‌കൗണ്ട് ലഭിക്കും. ഓഫര്‍ പരിമിത കാലത്തേക്കാണ് ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ പരമാധി നേരത്തെ തന്നെ പര്‍ച്ചേസ് ചെയ്യാന്‍ ശ്രമിക്കുക. കൃത്യമായി റിവ്യൂവും സ്‌പെസിഫിക്കേഷനും സെല്ലറെയും വിലയിരുത്തിയ ശേഷം വേണം ഓര്‍ഡര്‍ പ്ലേസ് ചെയ്യാന്‍.

English Summary

Prime Day offers are currently underway on the leading online marketplace, Amazon. During such sales events, people typically look to purchase items like phones, home appliances, and fashion products. However, two-wheelers have also been sold via e-commerce sites for some time now, and they feature in this sale as well.

Follow Us
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം