Apple iphone18: അടുത്ത വർഷത്തെ ഐഫോൺ 18 സീരീസിൻറെ ലോഞ്ച് വലിയ മാറ്റങ്ങൾക്കു തുടക്കമോ?

Apple Changes iPhone 18 Launch Plan: ഈ വർഷം ആപ്പിൾ അവതരിപ്പിച്ച സ്ലിം ഐഫോൺ വേരിയന്റായ ഐഫോൺ എയറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോൺ എയർ 2.

Apple iphone18: അടുത്ത വർഷത്തെ ഐഫോൺ 18 സീരീസിൻറെ ലോഞ്ച് വലിയ മാറ്റങ്ങൾക്കു തുടക്കമോ?

Apple Iphone

Published: 

05 Oct 2025 | 10:41 AM

ന്യൂഡൽഹി: അടുത്ത വർഷം മുതൽ ഐഫോൺ ലൈനപ്പ് അവതരിപ്പിക്കുന്ന രീതിയിൽ ആപ്പിൾ വലിയ മാറ്റങ്ങൾ വരുത്തിയേക്കും എന്ന് റിപ്പോർട്ട്. സാധാരണയായി എല്ലാ വർഷവും സെപ്റ്റംബറിൽ പുതിയ സ്മാർട്ട്‌ഫോൺ ശ്രേണി അവതരിപ്പിക്കുന്ന രീതിക്കാണ് മാറ്റം വരുന്നത്.

 

സെപ്റ്റംബറിലെ ലോഞ്ച് ഇനി പ്രീമിയം മോഡലുകൾക്ക് മാത്രം

 

സപ്ലൈ ചെയിൻ റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ 2026 സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കില്ല. പകരം, സെപ്റ്റംബറിലെ ലോഞ്ച് ഹൈ-എൻഡ് സ്മാർട്ട്‌ഫോണുകൾക്ക് പ്രാധാന്യം നൽകും.

 

2026 സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന മോഡലുകൾ

 

  1. ഐഫോൺ 18 പ്രോ
  2. ഐഫോൺ 18 പ്രോ മാക്സ്

ഈ വർഷം ആപ്പിൾ അവതരിപ്പിച്ച സ്ലിം ഐഫോൺ വേരിയന്റായ ഐഫോൺ എയറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോൺ എയർ 2. ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യ ഫോൾഡബിൾ ഐഫോൺ 2026 സെപ്റ്റംബറിലെ ലോഞ്ചിൽ നാലാമത്തെ മോഡലായി എത്തുമെന്നതാണ് ഏറ്റവും വലിയ കൗതുകം.

Also read – സാംസങ് ഗാലക്സി Z ഫോൾഡ് 7-ന്റെ പ്രത്യേക പതിപ്പ് എത്തുന്നു…. ലോഞ്ച് ഒക്ടോബർ 11 ന

2027 മാർച്ചിൽ ഇരട്ട ലോഞ്ച് എന്നതാണ് മറ്റൊരു പ്രധാന കാര്യം. റിലീസ് തീയതി നീട്ടിവെക്കുന്നതോടെ, ഐഫോൺ 18 സ്റ്റാൻഡേർഡ് മോഡൽ 2027 മാർച്ച് മാസത്തിലായിരിക്കും വിപണിയിലെത്തുക. മാർച്ച് ലോഞ്ചിൽ ബഡ്ജറ്റ് ഫ്രണ്ട്ലി മോഡലായ ഐഫോൺ 18 ഇ (iPhone 18 E) സ്മാർട്ട്‌ഫോണിനൊപ്പമായിരിക്കും ഐഫോൺ 18 വനില മോഡലും പുറത്തിറങ്ങുക.

2026 സെപ്റ്റംബറിലെ ഹൈ-എൻഡ് ലോഞ്ചിന് ശേഷം, ഹൈപ്പ് കുറയാതെ വിപണിയിൽ വീണ്ടും സജീവമാകാൻ 2027 മാർച്ചിലെ ഇരട്ട ലോഞ്ച് ആപ്പിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഐഫോൺ 18 ശ്രേണിയിൽ ചിപ്പ്, ക്യാമറ അപ്‌ഡേറ്റ് അടക്കം വലിയ പുതുമകൾ ഉണ്ടാകുമെന്നാണ് സൂചന

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ