ഞെട്ടിയോ… വില കണ്ട് ഞെട്ടീ…! ആപ്പിൾ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും ലോഞ്ച് ചെയ്തു

iPhone 18 Pro and iPhone 18 Pro Max launched in India: ആപ്പിൾ ഇവന്റ് 2026-ൽ ഐഫോൺ 18 സീരീസിന്റെ ഭാഗമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ രണ്ട് പ്രോ മോഡലുകൾ ഐഫോൺ 18 സീരീസിൽ ആപ്പിൾ അ‌വതരിപ്പിച്ചു. ഐഫോൺ 18 പ്രോ 1,64,900 രൂപ പ്രാരംഭ വിലയിലും ഐഫോൺ 18 പ്രോ മാക്സ് 1,79,900 രൂപ പ്രാരംഭ വിലയിലും ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഞെട്ടിയോ...  വില കണ്ട് ഞെട്ടീ...! ആപ്പിൾ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും ലോഞ്ച് ചെയ്തു

Iphone 20 Pro And Iphone 20 Pro Max Launched With A18 Pro 2nm Soc

Published: 

10 Sep 2026 | 12:52 AM

ലോകമെമ്പാടുമുള്ള ഐഫോൺ ആരാധകർക്ക് ആവേശം പകർന്ന് പുതിയ ഐഫോൺ 18 സീരീസ് എത്തിയിരിക്കുന്നു. ആപ്പിൾ ഇവന്റ് 2026-ൽ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) എന്നീ രണ്ട് പ്രോ മോഡലുകൾ ഐഫോൺ 18 സീരീസിൽ ആപ്പിൾ അ‌വതരിപ്പിച്ചു. ഇത്തവണ സ്റ്റാന്റേർഡ് മോഡൽ പ്രോ മോഡലുകൾക്ക് ഒപ്പം അ‌വതരിപ്പിച്ചിട്ടില്ല. ഈ ഐഫോൺ 18 പ്രോ മോഡലുകൾക്ക് ഒപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോ (iPhone Duo) മോഡലും അ‌വതരിപ്പിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോൺ വില വർധനയുടെ പശ്ചാത്തലത്തിൽ പുതിയ ഐഫോൺ മോഡലുകൾ എന്ത് വിലയിലാണ് എത്തുക എന്ന് അ‌റിയാൻ കാത്തിരിക്കുന്നവർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ട് ഐഫോൺ 18 പ്രോ 256GB അ‌ടിസ്ഥാന വേരിയന്റ് 1,64,900 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിന്റെ 256GB അ‌ടിസ്ഥാന മോഡൽ 1,79,900 രൂപ മുതൽ വിലയിൽ എത്തിയിരിക്കുന്നു.

Also Read: ക്യാമറ ശരിക്ക് തേച്ചുമിനുക്കിയിട്ടുണ്ട്! ഐഫോൺ 18 പ്രോ, ഗാലക്സി അ‌ൾട്ര മോഡലുകളെ വെല്ലാൻ വിവോ X500 സീരീസ്

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾ തമ്മിൽ പ്രധാനമായും വലിപ്പത്തിന്റെ കാര്യത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഐഫോൺ പ്രോ മാക്സ് മോഡലിന് കൂടുതൽ വലിയ ഡിസ്പ്ലേയും ബാറ്ററി ശേഷിയും ഉണ്ട്. ഐഫോൺ 18 പ്രോയ്ക്ക് 150×71.9×8.75mm വലിപ്പവും 211 ഗ്രാം ഭാരവുമുണ്ട്. ഐഫോൺ 18 പ്രോ മാക്സിന് 163.4×78×8.75mm വലിപ്പവും 249 ഗ്രാം ഭാരവുമാണ് ഉള്ളത്.

മുൻ മോഡലുകളെ അ‌പേക്ഷിച്ച് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി, സ്ഥിരതയുള്ള പ്രോസസ്സിംഗ് പെർ​ഫോമൻസ്, ബാറ്ററി ലൈഫ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ എത്തിയിരിക്കുന്നത്. മെക്കാനിക്കൽ വേരിയബിൾ അപ്പർച്ചർ സജ്ജീകരിച്ചിരിക്കുന്ന പുതിയ 48MP ഫ്യൂഷൻ മെയിൻ ക്യാമറയാണ് പ്രധാന ഒപ്റ്റിക്കൽ അപ്‌ഡേറ്റ്. 2nm A20 പ്രോ ചിപ്പാണ് ഈ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നത്.

പ്രധാന ഫീച്ചറുകൾ

ഐഫോൺ 18 പ്രോ 6.3-ഇഞ്ചും (2622×1206 പിക്സൽസ്), 18 പ്രോ മാക്സ് 6.9-ഇഞ്ചും (2868×1320 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ സഹിതം എത്തുന്നു. 1000 നിറ്റ്സ് മാക്സ് ​ബ്രൈറ്റ്നസ്, 1600 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 3000 നിറ്റ്സ് വരെ പീക്ക് ഔട്ട്ഡോർ ​ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, ഡൈനാമിക് ഐലൻഡ്, ഓൾവെയ്സ് ഓൺ ഡിസ്പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള പ്രോമോഷൻ ടെക്നോളജി, സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

64-ബിറ്റ് ആർക്കിടെക്ചർ സഹിതം, സിക്സ്-കോർ A20 പ്രോ 2nm ചിപ്പ് ആണ് ഈ പ്രോ മോഡലുകളുടെ കരുത്ത്. ന്യൂറൽ ആക്സിലറേറ്ററുകളുള്ള 7-കോർ GPU, ഡ്യുവൽ 16-കോർ ന്യൂറൽ എഞ്ചിൻ, 256GB, 512GB, 1TB, 2TB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. iOS 27 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

മുൻ മോഡലിനെ ​അ‌പേക്ഷിച്ച് വമ്പൻ അ‌പ്ഗ്രേഡുകളോടെയാണ് ക്യാമറ സജ്ജീകരണം എത്തുന്നത്. 48MP പ്രോ ഫ്യൂഷൻ വൈഡ്-ആംഗിൾ (ƒ/1.48, ƒ/1.8, ƒ/2.8, ƒ/4.0 വേരിയബിൾ അപ്പർച്ചർ) ക്യാമറ, വീഡിയോയ്‌ക്കുള്ള സെക്കൻഡ് ജനറേഷൻ സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x ടെലിഫോട്ടോ, 100% ഫോക്കസ് പിക്‌സലുകൾ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ് എന്നിവ ഇവയിലുണ്ട്.

ഇതോടൊപ്പം 48MP ഫ്യൂഷൻ 120° അൾട്രാ വൈഡ് (f/2.2) ഓട്ടോഫോക്കസ് സെക്കൻഡറി ക്യാമറ, 48MP ഫ്യൂഷൻ ടെലിഫോട്ടോ (ƒ/2.8) ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 8x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂം ഇൻ, 2x ഒപ്റ്റിക്കൽ സൂം ഔട്ട്; 16x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂം റേഞ്ച്; 40x വരെ ഡിജിറ്റൽ സൂം എന്നിവയും ഉണ്ട്.

120 fps വരെ 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് (ഫ്യൂഷൻ), 60 fps-ൽ 4K ഡോൾബി വിഷൻ വരെ സിനിമാറ്റിക് മോഡ്, 1080p-ൽ 30 fps-ൽ സ്പേഷ്യൽ വീഡിയോ റെക്കോർഡിംഗ്, 1080p-ൽ 240 fps-ൽ സ്ലോ-മോഷൻ വീഡിയോ പിന്തുണ, 120 fps-ൽ 4K ഡോൾബി വിഷൻ (ഫ്യൂഷൻ മെയിൻ) തുടങ്ങിയ ഫീച്ചറുകളും ഈ ഐഫോൺ 18 പ്രോ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.

ഫ്രണ്ടിൽ 18MP (ƒ/1.9) സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണുള്ളത്. ഇത് ഫോക്കസ് പിക്സലുകളുള്ള ഓട്ടോഫോക്കസ്, റെറ്റിന ഫ്ലാഷ്, 60 fps-ൽ 4K വരെ ഡോൾബി വിഷൻ ഉള്ള HDR വീഡിയോ റെക്കോർഡിംഗ്, 120 fps-ൽ 1080p സ്ലോ-മോ,
ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനായി ട്രൂഡെപ്ത് ക്യാമറ എന്നിവ സഹിതം എത്തുന്നു.

സൈലന്റ് മോഡ്, ഫോക്കസ്, ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, വോയ്‌സ് മെമ്മോ, റെക്കഗ്നൈസ് മ്യൂസിക്, ട്രാൻസ്ലേറ്റ്, മാഗ്നിഫയർ, കൺട്രോളുകൾ, ഷോർട്ട്കട്ട് അല്ലെങ്കിൽ ആക്‌സസിബിലിറ്റി എന്നിവയ്ക്കായി ആക്ഷൻ ബട്ടണും എക്‌സ്‌പോഷർ, ഡെപ്ത്, സൂം, ക്യാമറകൾ, സ്റ്റൈലുകൾ, ടോൺ ക്യാമറ കൺട്രോളും ഇവയിലുണ്ട്. IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + eSIM), ആപ്പിൾ സി2 സെല്ലുലാർ മോഡം, സെക്കൻഡ് ജനറേഷൻ അൾട്രാ വൈഡ്‌ബാൻഡ് ചിപ്പ്, ത്രെഡ് നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യ എന്നിവയും ഇരുമോഡലുകളിലും ഉണ്ട്.

ബാറ്ററിയുടെ കാര്യമെടുത്താൽ, 25W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ്, USB-C ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററി ഇവയിലുണ്ട്. 60W അ‌ല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള അഡാപ്റ്ററർ വഴി 15 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാം. ​18 പ്രോ മോഡൽ 34 മണിക്കൂർ വരെയും 18 പ്രോ മാക്സ് 43 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യും.

വില

ഐഫോൺ 18 പ്രോ 256GB അ‌ടിസ്ഥാന വേരിയന്റിന് 1,64,900 രൂപ, 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന് 3,14,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ 18 പ്രോ മാക്സ് 256GB അ‌ടിസ്ഥാന വേരിയന്റിന് 1,79,900 രൂപ, 512GB– 2,04,900 രൂപ, 1TB– 2,54,900 രൂപ, 2TB– 3,29,900 രൂപ എന്നിങ്ങനെയാണ് വില. ബ്ലാക്ക്, സിൽവർ, ഗ്ലേസിയർ, ബർഗണ്ടി കളർ ഓപ്ഷനുകളിൽ ഇവ വാങ്ങാനാകും.

English Summary

Apple launched two Pro models in the iPhone 18 series, the iPhone 18 Pro and the iPhone 18 Pro Max, at the Apple Event 2026. The iPhone 18 Pro is priced at Rs 1,64,900 and the iPhone 18 Pro Max is priced at Rs 1,79,900.

Loading...
Unable to load recommendations.
Follow Us
Related Stories
അ‌ഭിമാന പുരസരം ആദ്യ ഫോൾഡബിൾ ഐഫോൺ അ‌വതരിപ്പിച്ച് ആപ്പിൾ; ഐഫോൺ ഡ്യുവോ എത്തി; വില 299900 രൂപ!
ക്യാമറ ശരിക്ക് തേച്ചുമിനുക്കിയിട്ടുണ്ട്! ഐഫോൺ 18 പ്രോ, ഗാലക്സി അ‌ൾട്ര മോഡലുകളെ വെല്ലാൻ വിവോ X500 സീരീസ്
ഐഫോൺ 18 പ്രോ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കി; ഗാലക്സി S26 അ‌ൾട്ര ഡിസ്കൗണ്ടിൽ വിറ്റ് സാംസങ്
ഒറ്റ സീനും വിടരുത്! ബിഗ് ബോസ് അ‌രിച്ചുപെറുക്കി കാണാൻ ജിയോഹോട്ട്സ്റ്റാർ കിട്ടുന്ന 5 ജിയോ റീച്ചാർജ് പ്ലാനുകൾ
ഒറ്റക്കളർ, ലിമിറ്റഡ് എഡിഷൻ! ഇന്ത്യയുടെ വിസ്മയമാകാൻ റിയൽമി 16 പ്രോ 5G ഹാരിപോട്ടർ എഡിഷൻ
കണ്ടാൽ ബ്ലേഡ് പോലെ ഉണ്ടോ! IP69K റേറ്റിങ്, 6000mAh ബാറ്ററി; ടെക്നോ കാമൺ സ്ലിം 5ജി ലോഞ്ച് ചെയ്തു
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ