AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bank Strike : സർക്കാരുമായിട്ടുള്ള ചർച്ച പരാജയം; സെപ്റ്റംബർ 11 ബാങ്കുകൾ പണിമുടക്കും

Nationwide Bank Strike On September 11 : ബാങ്കുകളുടെ പ്രവർത്തി ദിനം അഞ്ച് ദിവസമാക്കി ചുരുക്കണം എന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്ത ബാങ്ക് യൂണിയനുകളുടെ പ്രധാന ആവശ്യം. ബാങ്ക് ജീവനക്കാരുടെ ആവശ്യം പരിഗണിക്കാതെ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലയെന്ന് സംയുക്ത ബാങ്ക് യൂണിയൻ അറിയിച്ചു.

Bank Strike : സർക്കാരുമായിട്ടുള്ള ചർച്ച പരാജയം; സെപ്റ്റംബർ 11 ബാങ്കുകൾ പണിമുടക്കും
Representational ImageImage Credit source: Sudipta Das/NurPhoto via Getty Images)
Jenish Thomas
Jenish Thomas | Published: 09 Sep 2026 | 10:53 PM

ന്യൂ ഡൽഹി : സെപ്റ്റംബർ 11-ാം തീയതി വെള്ളിയാഴ്ച രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കുമെന്ന് അറിയിച്ച് സംയുക്ത ബാങ്ക് യൂണിയൻ. ബാങ്കുകളുടെ പ്രവർത്തി ദിവസം അഞ്ച് ദിവസമാക്കി ചുരുക്കണമെന്നുള്ള പ്രധാന ആവശ്യം സർക്കാരുമായിട്ടുള്ള ചർച്ചയിൽ പരിഗണിക്കാതെ വന്നതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ബാങ്ക് യൂണിയനുകൾ തീരുമാനമെടുത്തത്. അഞ്ച് ദിവസം പ്രവർത്തി ദിനം ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകാതെ പെണിമുടക്കിൽ നിന്നും പിന്നോട്ടില്ലയെന്ന് സംയുക്ത ബാങ്ക് യൂണിയൻ (യുഎഫ്ബിയു) വ്യക്തമാക്കി.

മുഖ്യ ലേബർ കമ്മീഷ്ണറുമായി യുഎഫ്ബിയു, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിനാഷ്യൽ സർവീസ്, മറ്റ് പ്രതിനിധികളും ചേർന്ന് ചർച്ച നടത്തിയെങ്കിലും അനുകൂലമായ തീരൂമാനമുണ്ടായില്ല. സെപ്റ്റംബർ 11 മുതൽ 13-ാം തീയതി വരെ ന്യൂ ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി സാഹചര്യത്തിൽ പണിമുടക്കമായി മുന്നോട്ട് പോകരുതെന്നായിരുന്നു കേന്ദ്ര സാമ്പത്തികകാര്യ സേവന വകുപ്പ് യൂണിയൻ പ്രതിനിധികളോട് ആവശ്യപ്പെട്ടത്. എന്നാൽ തങ്ങൾക്ക് അനുകൂലമായി തീരുമാനമുണ്ടാകാതെ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലയെന്ന് യൂണിയനുകൾ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ALSO READ : എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി

11-ാം തീയതിയിലെ പണിമുടക്കിന് പിന്നാലെ സെപ്റ്റംബർ 28 മുതൽ 30-ാം തീയതി വരെ മൂന്ന് ദിവസം ബാങ്കുകൾ പണിമുടക്കും. എന്നിട്ടും തങ്ങളുടെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 26-ാം തീയതി അനിശ്ചിതകാല പണിമുടക്കിലേക്ക് പ്രതിഷേധം നീങ്ങുമെന്ന് ബാങ്ക് യൂണിയനുകൾ അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് 2025-26 സാമ്പത്തിക വർഷത്തേക്ക് പ്രകടനടിസ്ഥാനത്തിലുള്ള ഇൻസെൻ്റീവ് നിർണയം സെപ്റ്റംബർ ഏഴിന് ധനകാര്യ മന്ത്രാലയം താൽക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ പ്രവർത്തി ദിവസം അഞ്ച് ദിവസമായി ചുരുക്കുക എന്ന ആവശ്യത്തിൽ ബാങ്ക് യൂണിയനുകൾ ഉറച്ച് നിന്നതോടെ ബാങ്ക് പണിമുടക്ക് പിൻലിക്കാനുള്ള ചർച്ചകൾ പരാജമായി മാറി. അഞ്ച് ദിവസത്തെ പ്രവർത്തി ദിനം ബാങ്ക് യൂണിയനുകൾ വർഷങ്ങളായി അവശ്യപ്പെടുകയാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവർത്തി ദിവസങ്ങളിലെ ഡ്യൂട്ടി സമയം വർധിപ്പിച്ച് രണ്ട് ദിവസം അവധി നൽകാനാണ് യൂണിയനുകൾ അവശ്യപ്പെടുന്നത്.

English Summary

Bank Union To Go Ahead September 11 Naton Wide Bank Strike. After Failed With With Govt Officials.

 

Follow Us