Simple vs Ather 450: സിംപിൾ വൺ വേണോ, അതോ ഏഥർ 450 യോ…. ബെറ്റർ ഓപ്ഷൻ ഏത്?
അത്യാവശ്യം സ്റ്റൈലിഷ് ലുക്കും അതിനനുസരിച്ച് ഉള്ള പെർഫോമൻസും എന്നാൽ ദൈനംദിന ഉപയോഗത്തിന് ഉൾപ്പെടെ പ്രയോജനപ്പെടുന്നതുമായ ചുരുക്കം ചില ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഈ സെഗ്മെന്റിൽ വരുന്ന രണ്ട് ഇ.വി സ്കൂട്ടറുകളെ നമുക്ക് വിശദമായി പരിചയപ്പെടാം. ഏഥർ എനർജിയുടെ 450 യും സിംപിൾ എനർജിയുടെ സിംപിൾ വണ്ണും ആണ് താരതമ്യം ചെയ്യുന്നത്.

Simple One , Ather 450
അത്യാവശ്യം സ്റ്റൈലിഷ് ലുക്കും അതിനനുസരിച്ച് ഉള്ള പെർഫോമൻസും എന്നാൽ ദൈനംദിന ഉപയോഗത്തിന് ഉൾപ്പെടെ പ്രയോജനപ്പെടുന്നതുമായ ചുരുക്കം ചില ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഈ സെഗ്മെന്റിൽ വരുന്ന രണ്ട് ഇ.വി സ്കൂട്ടറുകളെ നമുക്ക് വിശദമായി പരിചയപ്പെടാം. ഏഥർ എനർജിയുടെ 450 യും സിംപിൾ എനർജിയുടെ സിംപിൾ വണ്ണും ആണ് താരതമ്യം ചെയ്യുന്നത്.
ഏഥർ 450 (Ather 450)
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഏഥറിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ മോഡൽ ആണ് 450. ഇറങ്ങിയ നാൾ മുതൽ ഇന്നുവരെ വിപണിയിൽ ഡിമാൻഡ് ഉള്ള ഇ.വി സ്കൂട്ടർ ആണിത്. ഏഥർ 450 S, 450 X എന്നിങ്ങനെ രണ്ടുപേരെന്റുകളാണ് ഈ വാഹനത്തിനുള്ളത്. 450 S വേരിയന്റിന്റെ വില ആരംഭിക്കുന്നത് 1,35,999 രൂപ (എസ്‌ക് ഷോറൂം) മുതലാണ്. 450 X ന്റെ എക്സ് ഷോ റൂം വില 1,48,998 രൂപ മുതലും ആരംഭിക്കുന്നു.
450 S 121 KM, 161 KM എന്നിങ്ങനെ രണ്ട് കിലോമീറ്റർ ഓപ്ഷനുകളിലും 450 X 126 KM, 161 KM എന്നിങ്ങനെ രണ്ട് കിലോമീറ്റർ ഓപ്ഷനുകളിലും ലഭ്യമാണ്. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ ആണ് ഈ രണ്ടു മോഡലുകളുടെയും ഉയർന്ന വൈഗത. ക്രൂയിസ് കൺട്രോൾ, ഹിൽ കൺട്രോൾ തുടങ്ങിയ ഫീച്ചേഴ്സ് വാഹനത്തിൽ ഉണ്ട്. 17.7 സെന്റീമീറ്റർ വലിപ്പമുള്ള ടിഎഫ്ടി ഡാഷ് ബോർഡ് ആണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
സിംപിൾ വൺ (Simple One)
സിംപിൾ എനർജിയുടെ ആദ്യ മോഡലാണ് സിംപിൾ വൺ. ഒറ്റ തവണ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 265 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ മോഡലാണ് ഇത്. മണിക്കൂറിൽ 115 കിലോമീറ്റർ ആണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത വരുന്നത്. 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 2.55 സെക്കൻഡുകൾ മാത്രം മതി ഈ മോഡലിന്. അഞ്ച് കിലോവാട്ട് 6.5 കിലോ വാട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഈ വാഹനം വാങ്ങാൻ കഴിയും. യഥാക്രമം 2,04,999, 2,44,999 എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത്. ഏഥർ 450 മോഡലിന് സമാനമായി സ്പോർട്ടി ലുക്കിലാണ് വാഹനം വരുന്നത്. എന്നാൽ ദൈംനം ദിന ആവശ്യങ്ങൾക്ക് പരിഗണിക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക -വാഹനത്തിന്റെ വില സംബന്ധിച്ച കാര്യങ്ങൾ നിങ്ങലുടെ തൊട്ടടുത്തുള്ള ഷോറൂമിലെത്തി ചോദിച്ച് മനസ്സിലാക്കുക. ഓരോ പ്രദേശങ്ങൾ അനുസരിച്ച് വാഹനങ്ങളുടെ വിലയിൽ മാറ്റം ഉണ്ടാകും.
English Summary
Very few electric scooters introduced in the Indian market combine an attractive design with strong performance while also being well-suited for daily use. Let us take a detailed look at two such electric scooters in this category: Ather Energy’s Ather 450 and Simple Energy’s Simple One.