AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Honda Rebel 300: ഹോണ്ടയുടെ ദീപാവലി സമ്മാനം, റിബൽ 300 ക്ര്യൂയിസർ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു

ക്രൂയിസർ ബൈക്ക് സെ​ഗ്മെന്റിലേക്ക് പുതിയൊരു മോഡലനെ കൂടി നിരത്തിൽ ഇറക്കിയിരിക്കുകയാണ് ഹോണ്ട. ദീപാവലി സമ്മാനമായി ‌'റെബൽ 300' (Rebel 300) മോട്ടോർസൈക്കിളുകളുടെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് വിതരണം ആരംഭിച്ചു. ഈ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. ഒരു എൻട്രി ലെവൽ ക്രൂയിസർ ആയാണ് റെബൽ 300 ബൈക്ക് മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്.

Honda Rebel 300: ഹോണ്ടയുടെ ദീപാവലി സമ്മാനം, റിബൽ 300  ക്ര്യൂയിസർ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു
Honda Rebel 300Image Credit source: Honda Website
Amal KV
Amal KV | Published: 09 Nov 2026 | 08:11 PM

ക്രൂയിസർ ബൈക്ക് സെ​ഗ്മെന്റിലേക്ക് പുതിയൊരു മോഡലനെ കൂടി നിരത്തിൽ ഇറക്കിയിരിക്കുകയാണ് ഹോണ്ട. ദീപാവലി സമ്മാനമായി ‌’റെബൽ 300′ (Rebel 300) മോട്ടോർസൈക്കിളുകളുടെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് വിതരണം ആരംഭിച്ചു. ഈ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. ഒരു എൻട്രി ലെവൽ ക്രൂയിസർ ആയാണ് റെബൽ 300 ബൈക്ക് മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. സുഖകരമായ ലോം​ഗ് ഡ്രൈവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സീറ്റിം​ഗ് പൊസിഷനും ഈ വാഹനം പ്രധാനമായും വാ​​ഗ്ദാനം ചെയ്യുന്നു.

താഴ്ന്ന സീറ്റീം​ഗ് പൊസിഷൻ

ലളിതമായ ഡിസൈനാണെങ്കിലും താഴ്ന്ന സീറ്റീം​ഗ് പൊസിഷനും അതിനൊത്തെ ഹാൻഡിൽ ബാറുമെല്ലാം ഏതൊരു ക്രൂയിസർ പ്രേമിയെയും ആകർഷിക്കുന്നതാണ്. ,അന്താരാഷ്ട്ര വിപണികളിൽ ഈ മോഡലിന് വലിയ ആരാധകവൃന്ദമാണുള്ളത്. താഴ്ന്ന സീറ്റാണെങ്കിലും മുന്നോട്ട് ബെൻഡ് ചെയ്ത് ഓട‍ിക്കാവുന്ന വിധത്തിലാണ് ഹാൻഡിലുകൾ വന്നിരിക്കുന്നത്. ഇത് കൂടുതൽ ​റൈഡിം​ഗ് കംഫർട്ട് നൽകുമെന്നാണ് കമ്പനി പറയുന്നത്. എന്തുകൊണ്ടും ക്രൂയിസർ സെ​ഗ്മെന്റിലെ തുടക്കക്കാർക്ക് പരി​ഗണിക്കാവുന്ന മോഡലാണിത്.

ലൈഫ്‌സ്റ്റൈൽ

ലളിതമായ സ്റ്റൈലിംഗ്, റണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാമ്പ്, കറുപ്പ് നിറത്തിലുള്ള മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവ ‘റെബൽ’ (Rebel) എന്ന ഈ മോഡലിന് കൂടുതൽ ​ആകർഷകത്വം നൽകുന്നുണ്ട്. സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ പവർഫുൾ എൻജിൻ 27.6 എച്ച്പി കരുത്തും 24.5ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. മികച്ച പെർഫോമൻസുള്ള പെർഫോമൻസ് ബൈക്ക് എന്നതിലുപരിയായി, ഒരു ലൈഫ്‌സ്റ്റൈൽ വാഹനമായും പരി​ഗണിക്കാൻ കഴിയും വിധമാണ് ഹോണ്ട ഈ ബൈക്കിനെ
അവതരിപ്പിച്ചിരിക്കുന്നത്.

വിലയെത്രെ വരും

ഈ എൻട്രി ലെവൽ ക്രൂയിസർ ബൈക്കിന് എക്സ്-ഷോറൂം വില 2.22 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വകഭേദമായ ‘ഇ-ക്ലച്ച്’ (e-Clutch) വേരിയന്റിന് 2.62 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. റെബൽ 300-ന് 2,200 mm നീളവും, 808 mm വീതിയും, 1,125 mm ഉയരവുമാണ് ഉള്ളത്. 16 ഇഞ്ച് വീലുകളാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നെലും ഡിസ്‌ക് ബ്രേക്കുകളും, ഒപ്പം ഡ്യുവൽ-ചാനൽ എബിഎസും (ABS) സ്റ്റാൻഡേർഡായി കൊടുത്തിട്ടുണ്ട്.

Follow Us