Mobile Recharge Plans: റീ ചാർജ്ജ് ചെയ്യാൻ ഇനി കീശ കാലിയാകുമോ? പ്ലാനുകളുടെ നിരക്ക് കൂടിയേക്കുമെന്ന് സൂചന
എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ, ബിഎസ്എൻഎൽ ഉപയോക്താക്കളെയും ഇത് ബാധിക്കാമെന്നാണ് റിപ്പോർട്ട്

Mobile Recharge Plans
മൊബൈൽ ഉപഭോക്താക്കളെ ഞെട്ടിച്ച് ഒരു വാർത്ത കൂടി എത്തുകയാണ്. മൊബൈൽ ഫോൺ റീ ചാർജ്ജ് പ്ലാനുകളുടെ നിരക്ക് വർധിക്കാൻ പോവുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുൻപ് തന്നെ ഇതുണ്ടാവുമെന്നാണ് ഒരു റിപ്പോർട്ട്. എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ, ബിഎസ്എൻഎൽ ഉപയോക്താക്കളെയും ഇത് ബാധിക്കാമെന്നാണ് റിപ്പോർട്ട്.
അതേസമയം അതിശക്തമായ ചൂട്, വൈദ്യുതി ഉപഭോഗം ഇതും റീ ചാർജ്ജ് പ്ലാനുകളുടെ നിരക്ക് വർധനക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ടുണ്ട്. ടെലികം കമ്പനികളുടെ ബേസ് സ്റ്റേഷനുകൾ സെർവ്വറുകൾ ഇവയുടെ പ്രവർത്തനം കൂടുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് ഇൻഫോർമൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിരക്ക് ജൂണിൽ ഉയരുമോ?
മെയ്, ജൂൺ വരെ ചൂട് തുടരുകയാണെങ്കിൽ ജൂണിൽ നിരക്കുകൾ വീണ്ടും വർധിക്കാമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ടെലിക്കോം താരിഫ് നിരക്ക് വർധന ഉണ്ടാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 20 മുതൽ 25 ശതമാനം വരെ വർധനയാണ് നിരക്കിൽ പ്രതീക്ഷിക്കുന്നത്.
നിലവിലെ നിരക്കുകൾ പ്രകാരം 98 രൂപയാണ് ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാൻ. ഇത് കൂടാതെ 129 രൂപയുടെ പ്ലാനും ജിയോയ്ക്കുണ്ട്. ഇതുവഴി 2 ജിബി ഡാറ്റയും, 28 ദിവസത്തെ വാലിഡിറ്റിയിൽ 300 എസ്എംഎസും ലഭിക്കും.
എയർടെല്ലിൻറെ പ്ലാൻ 155 രൂപയാണ്. 24 ദിവസത്തെ വാലിഡിറ്റിയിൽ 300 എസ്എംഎസും, 1 ജിബി ഡാറ്റയും ലഭിക്കും. ഇതിനൊപ്പം വിങ്ക് മ്യൂസിക്കും, ഹലോ ട്യൂൺസും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും.
വോഡഫോൺ ഐഡിയ പ്ലനിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുള്ളത് വെറും 19 രൂപയ്ക്ക് രണ്ട് ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത്. 36 രൂപയാണ് ബിഎസ്എൻഎല്ലിൻറെ അടിസ്ഥാന പ്ലാൻ. 15 ദിവസമാണ് ഇതിൻറെ കാലാവധി. ഇതിന് പുറമെ 22 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള പ്ലാനും ബിഎസ്എൻഎല്ലിൽ ലഭിക്കും.