UPI Changes June : 15 സെക്കൻഡിനുള്ളിൽ യുപിഐയിൽ പണമടക്കാം; ജൂൺ 16 മുതൽ പുതിയ നിയമം!
UPI Changes from June: മാർച്ച് 26, ഏപ്രിൽ 1, ഏപ്രിൽ 12 തീയ്യതികളിൽ യുപിഐ പേയ്മെൻ്റം സംവിധാനങ്ങൾ തടസപ്പെട്ടിരുന്നു. നിരവധി ഇടപാടുകൾ നടക്കാതെയും കൂടി വന്നതോടെ ഉപഭോക്താക്കളും പരിഭ്രാന്തരായി

Upi Changes Junes
ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്തക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യുപിഐ പേയ്മെൻ്റിൽ ഒരു പ്രധാന മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. യുപിഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ മാറ്റങ്ങൾ മുന്നോട്ട് വെക്കുന്നത്. ഇതിൻ്റെ ഭാഗമായി മുൻപ് യുപിഐ സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്‌മെന്റുകൾ സ്ഥിരീകരിക്കുന്നതിനും പേയ്മെൻ്റ് ചെയ്യുന്നതിനുമുള്ള സമയമാണിത്. ഏപ്രിൽ 26 ന് പുറത്തിറക്കിയ സർക്കുലറിൽ, എല്ലാ ബാങ്കുകളോടും പേയ്‌മെന്റ് ആപ്പുകളോടും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ എൻപിസിഐ നിർദ്ദേശിച്ചിട്ടുണ്ട്.
പേയ്‌മെന്റ് വെറും 15 സെക്കൻഡിൽ
ഈ മാറ്റത്തിന് ശേഷം, ഇടപാട് പരിശോധിക്കുന്നതിനും ഇടപാട് റിവേഴ്‌സൽ ചെയ്യുന്നതിനും 10 സെക്കൻഡും ഐഡി സ്ഥിരീകരിക്കുന്നതിന് 10 സെക്കൻഡുമായി മാറിയിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമെന്ന നിലയിൽ യുപിഐയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഈ മാറ്റങ്ങൾക്ക് കാരണം. അധികം താമസിക്കാതെ തന്നെ പുതിയ മാറ്റങ്ങൾ നടപ്പാകും. ഏകദേശം 25 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് യുപിഐ വഴി നടപ്പാക്കുന്നത്.
യുപിഐ ഇടുപാടുകളിലെ പ്രശ്നം
മാർച്ച് 26, ഏപ്രിൽ 1, ഏപ്രിൽ 12 തീയ്യതികളിൽ യുപിഐ പേയ്മെൻ്റം സംവിധാനങ്ങൾ തടസപ്പെട്ടിരുന്നു. നിരവധി ഇടപാടുകൾ നടക്കാതെയും കൂടി വന്നതോടെ ഉപഭോക്താക്കളും പരിഭ്രാന്തരായി. ഇതിൻ്റെ പിന്നിൽ ഇടപാടുകളിലുണ്ടായ ഉയർന്ന ലോഡാണെന്ന് കണ്ടെത്തി. ഇത് സിസ്റ്റത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രോസസ്സിംഗ് മന്ദഗതിയിലാക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.