5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blood Moon 2025: ചുവന്നുതുടത്ത ചന്ദ്രനെ കാണണ്ടേ; ‘ബ്ലഡ് മൂൺ’ ആകാശത്ത് എവിടെ, എപ്പോൾ ദൃശ്യമാകും

Lunar Eclipse Phenomenon 2025: ബ്ലഡ്‌ മൂൺ എന്നാൽ ചുവന്ന നിറത്തിലുള്ള ചന്ദ്രൻ എന്നാണ് അർത്ഥമാക്കുന്നത്. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിനാലാണ് ചന്ദ്രബിംബത്തെ ബ്ലഡ്‌ മൂൺ എന്ന് പറയുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ 2022 ന് ശേഷമുള്ള ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണമാണിത്.

Blood Moon 2025: ചുവന്നുതുടത്ത ചന്ദ്രനെ കാണണ്ടേ; ‘ബ്ലഡ് മൂൺ’ ആകാശത്ത് എവിടെ, എപ്പോൾ ദൃശ്യമാകും
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 11 Mar 2025 17:27 PM

അത്യാകർഷകമായ ചുവന്നുതുടത്ത ചന്ദ്രനെ കാണാനൊരുങ്ങിയിരിക്കുകയാണ് ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘ബ്ലഡ്‌ മൂൺ’ (Blood Moon 2025) ദൃശ്യമാകും. ബ്ലഡ്‌ മൂൺ എന്നാൽ ചുവന്ന നിറത്തിലുള്ള ചന്ദ്രൻ എന്നാണ് അർത്ഥമാക്കുന്നത്. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിനാലാണ് ചന്ദ്രബിംബത്തെ ബ്ലഡ്‌ മൂൺ എന്ന് പറയുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ 2022 ന് ശേഷമുള്ള ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണമാണിത്.

എന്തുകൊണ്ട് ചന്ദ്രൻ ചുവപ്പായി മാറുന്നു?

കടും ചുവപ്പ് നിറത്തിലാണ് അന്നേദിവസം ചന്ദ്രനെ കാണാൻ കഴിയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിൻറെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച നമുക്ക് സമ്മാനിക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവർത്തനങ്ങൾ ബ്ലഡ്‌ മൂൺ പ്രതിഭാസത്തിന് കാരണമാകുന്നു. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പൊടി, വാതകം, മറ്റ് കണികകൾ എന്നിവ കാരണം ഈ ചുവന്ന രശ്മികളിൽ മാറ്റം വന്നേക്കാം.

ബ്ലഡ് മൂൺ എപ്പോൾ ദൃശ്യമാകും?

ഈ വർഷം മാർച്ച് 14നാണ് ആകാശത്ത് ഈ അത്യപൂർവ കാഴ്ച്ച നമുക്ക് കാണാൻ കഴിയുന്നത്. 65 മിനിറ്റ് നേരമാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്. മാർച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29 ഓടെ ഇത് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെയാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്. ഈ സമയത്താണ് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത്. ഭൂമിയുടെ ഓരോ മേഖലകളിലും വ്യത്യസ്ത സമയങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.

ബ്ലഡ് മൂൺ എവിടെ ദൃശ്യമാകും?

വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്കാണ് ഈ പ്രതിഭാസത്തെ ഏറ്റവും മനോഹരമായി കാണാൻ കഴിയുന്നത്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂവെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ബ്ലഡ് മൂൺ ഇന്ത്യയിൽ ദൃശ്യമാകുമോ?

ചന്ദ്രഗ്രഹണ സമയത്ത് ഇന്ത്യയിൽ പകൽ സമയമായിരിക്കും. അതിനാൽ ബ്ലഡ് മൂൺ കാഴ്ച ഇന്ത്യയിൽ ദൃശ്യമാകില്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എങ്കിലും മറ്റ് ചാനലുകൾ ഈ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതുവഴി നിങ്ങൾക്ക് ഈ മനോഹരമായ ബ്ലഡ് മൂൺ പ്രതിഭാസം കാണാൻ കഴിയും.