AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanchar Saathi App: സഞ്ചാർ സാഥിയ്ക്ക് വേണ്ടത് ഫയലുകൾ ഡിലീറ്റ് ചെയ്യാനടക്കം നിരവധി പെർമിഷനുകൾ; അപകടമെന്ന് നിരീക്ഷണം

About Sanchar Saathi App: സഞ്ചാർ സാഥി ആപ്പിന് വേണ്ടത് നിരവധി പെർമിഷനുകൾ. ഫയലുകൾ ഡിലീറ്റ് ചെയ്യാനും ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കാൻ പോലും ആപ്പ് പെർമിഷൻ തേടുന്നുണ്ട്.

Sanchar Saathi App: സഞ്ചാർ സാഥിയ്ക്ക് വേണ്ടത് ഫയലുകൾ ഡിലീറ്റ് ചെയ്യാനടക്കം നിരവധി പെർമിഷനുകൾ; അപകടമെന്ന് നിരീക്ഷണം
സഞ്ചാർ സാഥിImage Credit source: Social Media
abdul-basith
Abdul Basith | Published: 03 Dec 2025 15:57 PM

സഞ്ചാർ സാഥി ആപ്പ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് പോലെ തട്ടിപ്പ് തടയാൻ മാത്രമുള്ളതല്ല. അതിനും സാധിക്കുമെങ്കിലും ആപ്പ് ആവശ്യപ്പെടുന്ന പെർമിഷനുകൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് കരുതപ്പെടുന്നത്. ഫയലുകൾ ഡിലീറ്റ് ചെയ്യാനും ക്യാമറ ഉപയോഗിക്കാനും ടെക്സ്റ്റ് മെസേജുകൾ അയക്കാനുമൊക്കെയുള്ള പെർമിഷനുകളാണ് സഞ്ചാർ സാഥി ആവശ്യപ്പെടുന്നത്.

എസ്എംഎസ് വായിക്കാനും അയക്കാനുള്ള പെർമിഷൻ ആപ്പ് ആവശ്യപ്പെടുന്നുണ്ട്. കോൾ വിവരങ്ങൾ പരിശോധിക്കാനും ഫോണിൻ്റെ സ്റ്റാറ്റസും ഐഡൻ്റിറ്റിയും അറിയാനും ആപ്പിന് പെർമിഷൻ നൽകണം. ഫോണിലെ മീഡിയകളും ഫയലുകളും പരിശോധിക്കാനും ഇത് തിരുത്താനും നീക്കം ചെയ്യാനുമുള്ള പെർമിഷൻ, സ്റ്റോറേജ് പെർമിഷൻ എന്നിവയും നൽകണം. ഇതിനൊപ്പം ക്യാമറ തുറന്ന് ദൃശ്യങ്ങൾ പകർത്താനുള്ള പെർമിഷനും ഡിവൈസ് ഐഡി അടക്കം അറിയാനുള്ള പെർമിഷനും. നെറ്റ്‌വർക്ക് കണക്ഷൻ, ഫ്ലാഷ്ലൈറ്റ്, നെറ്റ്‌വർക്ക് അക്സസ്, വൈബ്രേഷൻ കണ്ട്രോൾ തുടങ്ങി മറ്റ് പല പെർമിഷനുകളും ആപ്പ് ആവശ്യപ്പെടുന്നുണ്ട്. അതായത്, ഫോണിൻ്റെ ഏതാണ്ട് എല്ലാ പെർമിഷനുകളും സഞ്ചാർ സാഥി ആവശ്യപ്പെടുന്നുണ്ട്.

Also Read: Highway Safety Warning: ദേശീയ പാതകളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ്: റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ഇവർ കൈകോർക്കുന്നു

ടെക്നോളജിയിൽ ഡേറ്റ ചോർച്ചയ്ക്ക് സാധ്യതകൾ ഏറെയാണ്. സഞ്ചാർ സാഥി ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആ ഫോണിലെ എല്ലാ ഫയലുകളും കോൾ റെക്കോർഡുകളും സഹിതം സകല വിവരങ്ങളും ആപ്പിലെത്തും. ഈ ആപ്പ് ഹാക്ക് ചെയ്താൽ ഈ വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കും. ഇതാണ് സഞ്ചാർ സാഥി ആപ്പിൻ്റെ ഏറ്റവും ഗുരുതര പ്രശ്നമായി കണക്കാക്കപ്പെടുന്നത്. എസ്എംഎസ് വായിക്കാനുള്ള പെർമിഷൻ നൽകുന്നതിലൂടെ ഒടിപി, ഡെലിവറി മെസേജുകൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നു. ഇതിലൂടെ സാമ്പത്തികത്തട്ടിപ്പിനുള്ള സാധ്യതയുമുണ്ട്.

തട്ടിപ്പിൽ നിന്ന് തടയാനുള്ള സഹായം നൽകുമെങ്കിലും ഹാക്കർമാർക്കും സാമ്പത്തികത്തട്ടിപ്പുകാർക്കും ഒറ്റയടിക്ക് ആവശ്യത്തിലധികം വിവരങ്ങൾ ലഭിക്കുന്നു എന്നതാണ് ചുരുക്കത്തിൽ സഞ്ചാർ സാഥി ആപ്പിൻ്റെ പ്രശ്നം.