Redmi 15 C : ചാർജറും കിട്ടും, ബാറ്ററി 2 ദിവസം, 15000 പോലുമില്ല; പുത്തൻ റെഡ്മി ഫോൺ
വിലയും ബാറ്ററിയും സാധാരണക്കാരന് പറ്റുന്നതാണ്, ഫീച്ചറുകൾ ഒരു ബഡ്ജറ്റ് ഫോണിനേക്കാൾ മേലെ നിൽക്കുന്നുമുണ്ട്. എല്ലാം കൊണ്ടുമൊരു ബെസ്റ്റ് ഫോൺ
ചെറിയ വില കൊടുത്തു നല്ല ഫോൺ വാങ്ങണമെങ്കിൽ ഇപ്പോൾ ബെസ്റ്റ് സമയമാണ്. റെഡ്മി നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റെഡ്മി 15C-5G ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഡിസൈൻ, മാന്യമായ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവയോടെയാണ് പോക്കറ്റ് ഫ്രണ്ട്ലി ആയ ഈ ഫോൺ എത്തുന്നത്. ദീർഘമായ ബാറ്ററി ലൈഫ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് എറ്റവും ബെസ്റ്റ് ചോയിസായിരിക്കും ഇത്. മൂൺലൈറ്റ് ബ്ലൂ നിറത്തിൽ ഗ്ലോസ് ഫിനിഷുള്ള സ്പാർക്കിൾ ഡിസൈൻ ഉണ്ട്. ഡസ്ക് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ഉപകരണം ലഭ്യമാണ്.
റെഡ്മി 15C 5G ഡിസ്പ്ലേ
6.9 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുണ്ട് ഫോണിന്. വലിയ സ്‌ക്രീൻ ഉള്ളതിനാൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവയ്‌ക്കായി മീഡിയ ഉപഭോഗത്തിനായി 15C ഒപ്റ്റിമൈസ് ചെയ്‌തിട്ടുണ്ടെന്ന് റെഡ്മി അവകാശപ്പെടുന്നു.
ALSO READ: 10000 രൂപ സ്മാർട്ട് ഫോൺ ഇനിയില്ല? സർവ്വതും നിർത്താൻ കമ്പനികൾ
ദൈനംദിന ജോലികൾക്ക്
ദൈനംദിന ജോലികൾക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഇതിൻ്റെ പ്രകടനം കൈകാര്യം ചെയ്യുന്നത്. പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മികച്ച ഗെയിമിംഗ് അനുഭവം ലഭിക്കുമെന്ന് റെഡ്മി പറയുന്നു.
ക്യാമറ,ബാറ്ററി
50-മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ AI ക്യാമറ സിസ്റ്റം ഫോണിലുണ്ട്. 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. ഇതിൻ്റെ പ്രധാന ഹൈലൈറ്റ് അതിന്റെ 6,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ്, ഇത് ദീർഘമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. വേഗതയേറിയ ചാർജിംഗിന് 33W വയർഡ് ചാർജിംഗും, 10W റിവേഴ്സ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നു. റെഡ്മി 15C 5G യുടെ ഒരു നിങ്ങൾക്ക് ബോക്സിൽ ഒരു ചാർജറും ലഭിക്കും.
വില
വിലയാണ് ഫോണിനെ ആകർഷണീയമാക്കുന്നത്. ഇന്ത്യയിൽ 12,499 രൂപയാണ് ഫോണിൻ്റെ ലോഞ്ചിംഗ് വില. 4GB/128GB വേരിയന്റിന് 13,999 രൂപയും ഉയർന്ന 8GB/128GB മോഡലിന് 15,499 രൂപയുമാണ് വില. ഡിസംബർ 11-ന് ആമസോൺ, Mi.com, റെഡ്മിയുടെ ഔദ്യോഗിക റീട്ടെയിൽ ഷോപ്പുകൾ എന്നിവയിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.