AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL 5G Rollout 2025: ഇനി ബിഎസ്എൻഎല്ലിൽ 5ജി യു​ഗം, ​പുതിയ മാറ്റംകൊണ്ട് സാധാരണക്കാർക്ക് എന്തു ഗുണം?

BSNL 5G Rollout 2025, benefits to common users: 4ജിയെ അ‌പേക്ഷിച്ച് നൂറ് മടങ്ങ് വരെ വേഗതയാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ സെക്കൻഡിൽ 10-20 എംബി വേഗത ലഭിക്കുമ്പോൾ, 5ജിയിൽ ഇത് സെക്കൻഡിൽ 1 ജിബി വരെയാകാം. ഇത് വലിയ ഫയലുകൾ പോലും നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സഹായിക്കും.

BSNL 5G Rollout 2025: ഇനി ബിഎസ്എൻഎല്ലിൽ 5ജി യു​ഗം, ​പുതിയ മാറ്റംകൊണ്ട് സാധാരണക്കാർക്ക് എന്തു ഗുണം?
Bsnl 5gImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 14 Oct 2025 14:16 PM

ന്യൂഡൽഹി: രാജ്യവ്യാപകമായി 5ജിയിലേക്ക് മാറാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. ഇതിന്റെ പൈലറ്റ് പരീക്ഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും നിലവില്‍ 4ജി നെറ്റ്വര്‍ക്ക് എളുപ്പത്തില്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി ഉന്നത ഉദ്യോഗസ്ഥന്‍ വിവേക് ദുവ എഎന്‍ഐയോട് പറഞ്ഞു.

ഇനി 4ജി ടവറുകളും 5ജിയിലേക്ക് മാറും. ആറു മുതല്‍ 8 മാസത്തിനുള്ളില്‍ തന്നെ നെറ്റ്വര്‍ക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

 

Also read – ഫോം പൂരിപ്പിക്കും, ആപ്ലിക്കേഷൻ അയക്കും; പുതിയ ജെമിനി 2.5 കമ്പ്യൂട്ടർ യൂസിന്റെ പ്രത്യേകതകൾ ഇനിയുമേറെ

 

സാധാരണക്കാരന് എന്തു ​ഗുണം

 

  • 4ജിയെ അ‌പേക്ഷിച്ച് നൂറ് മടങ്ങ് വരെ വേഗതയാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ സെക്കൻഡിൽ 10-20 എംബി വേഗത ലഭിക്കുമ്പോൾ, 5ജിയിൽ ഇത് സെക്കൻഡിൽ 1 ജിബി വരെയാകാം. ഇത് വലിയ ഫയലുകൾ പോലും നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സഹായിക്കും.
  • സ്മാർട്ട് വാച്ചുകൾ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള ഇസിജി, ഹാർട്ട്ബീറ്റ് റേറ്റ് തുടങ്ങിയ ആരോഗ്യ വിവരങ്ങൾ അ‌തിവേഗം വിശകലനം ചെയ്യാൻ 5ജിയുടെ വേഗത പ്രയോജനപ്പെടും. ഹൃദയാഘാതം പോലുള്ള അ‌ടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനും ജിപിഎസ് സഹായത്താൽ ആംബുലൻസ് വിളിച്ച് രോഗിയെ ആശുപത്രിയിൽ എത്തിക്കാനും ഈ ഡാറ്റാ വേഗം നിർണ്ണായകമാകും.
  • ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും ലാഗ് ഇല്ലാതെ മികച്ച ഓൺലൈൻ ഗെയിമിംഗ് അനുഭവം ആസ്വദിക്കാൻ 5ജി സാധ്യമാക്കും. നിലവിലുള്ളതിനേക്കാൾ ഉയർന്ന തലത്തിലുള്ള പ്രകടനമാണ് 5ജി ഗെയിമിംഗ് രംഗത്ത് നൽകുക.
  • ദൂരപരിമിതികളില്ലാതെ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാൻ 5ജിക്ക് വലിയ പങ്ക് വഹിക്കാനാകും. വീഡിയോ കോൺഫറൻസിങ് പോലുള്ള സംവിധാനങ്ങൾ തടസ്സങ്ങളില്ലാതെ ഉപയോഗിക്കാനും ഇത് സഹായിക്കും.
  • 5ജി സേവനങ്ങൾ ഓൺലൈൻ വ്യാപാരത്തെ കൂടുതൽ സുഗമമാക്കും. മെഷീൻ വിഷൻ ടെക്നോളജികൾ ഉപയോഗിച്ച് വേഗത്തിൽ പണമിടപാടുകൾ നടത്താനും പർച്ചേസിങ് സമയം ലാഭിക്കാനും കഴിയും.
  • കുറഞ്ഞ ഡാറ്റാ വേഗത മൂലമുള്ള ഓഡിയോ, വീഡിയോ തടസ്സങ്ങൾ ഒഴിവാക്കി മികച്ച വിഡിയോ കോൺഫറൻസിങ് സാധ്യമാകും.
  • ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ജിയോ എയർഫൈബർ പോലുള്ള വയർലെസ് 5ജി സേവനങ്ങൾ വഴി തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിയും.
  • കൂടാതെ, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) പോലുള്ള പുത്തൻ സാങ്കേതികവിദ്യകൾ പൂർണ്ണമായി ആസ്വദിക്കുന്നതിനും 5ജി നിർണ്ണായകമാകും. കുറഞ്ഞ ഡാറ്റാ ലേറ്റൻസി ഈ സാങ്കേതികവിദ്യകൾക്ക് മികച്ച അ‌നുഭവം നൽകും.