AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kalamkaval Singer: മകൻ വഴി വന്ന അവസരം, കളങ്കാവലിലെ സർപ്രൈസ് അരങ്ങേറ്റത്തെപ്പറ്റി സിന്ധു നെൽസൺ പറയുന്നതിങ്ങനെ…

Kalamkaval Song nila kaayum velicham singer : പാടുക എന്നല്ലാതെ മറ്റൊരു പരിശീലനവും എനിക്കില്ല. സംസാരിക്കുമ്പോഴും പാടുമ്പോഴും എനിക്ക് രണ്ട് തരം ശബ്ദമാണ് എന്നും സിന്ധു പറയുന്നു.

Kalamkaval Singer: മകൻ വഴി വന്ന അവസരം, കളങ്കാവലിലെ സർപ്രൈസ് അരങ്ങേറ്റത്തെപ്പറ്റി സിന്ധു നെൽസൺ പറയുന്നതിങ്ങനെ…
Kalamkaval SingerImage Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 08 Dec 2025 | 06:20 PM

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ‘കളങ്കാവലിലെ ‘നിലാ കായും വെളിച്ചം’ എന്ന ഗാനം ഹിറ്റായതോടെ, ശ്രദ്ധ നേടുകയാണ് ഗായിക സിന്ധു ഡെൽസൺ. എറണാകുളം സ്വദേശിനിയായ സിന്ധുവിന്റെ കന്നി ചലച്ചിത്ര ഗാനമാണിത്. വലിയ വേദികളിലോ റിയാലിറ്റി ഷോകളിലോ മുൻപരിചയമില്ലാത്ത സിന്ധുവിന്, സിനിമയിൽ പാടാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണ്.

ഈ ഗാനം കേട്ടവരെല്ലാം ശ്രദ്ധിക്കുന്ന പ്രധാന കാര്യം ഗായികയുടെ ശബ്ദത്തിലെ പ്രത്യേകതയാണ്. ‘വിന്റേജ് ടച്ച് ഉള്ള മനോഹര ഗാനം’ എന്നാണ് പൊതുവെ ലഭിക്കുന്ന അഭിപ്രായം. സിനിമയിൽ പാടാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹം എനിക്കുമുണ്ടായിരുന്നു. പക്ഷേ അത് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല എന്ന് സിന്ധു മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

Also Read: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്

സ്കൂൾ കാലഘട്ടത്തിൽ രണ്ട് വർഷം മാത്രം സംഗീതം പഠിച്ച സിന്ധുവിന്റെ സംഗീതത്തോടുള്ള ഇഷ്ടം മുഴുവൻ പ്രകടിപ്പിച്ചത് സ്മ്യൂൾ പോലുള്ള ആപ്പുകളിലൂടെ ആയിരുന്നു.

 

മകനിലൂടെ സിനിമയിലേക്ക്

 

സംഗീത സംവിധായകൻ മുജീബ് മജീദിന്റെ അഡീഷണൽ പ്രോഗ്രാമറായി ജോലി ചെയ്യുന്ന മകൻ നെവിൻ ഡെൽസൺ ആണ് ഈ അവസരത്തിന് നിമിത്തമായത്. കളങ്കാവലിനായി ഗായികയെ അന്വേഷിക്കുന്നതിനിടെ മകന്റെ നിർദ്ദേശപ്രകാരം പാടി നോക്കുകയും, അത് സംവിധായകൻ ജിതിൻ.കെ.ജോസിന് ഇഷ്ടമാവുകയുമായിരുന്നു. ഈ ഗാനത്തിന്റെ അഡീഷണൽ പ്രോഗ്രാമിങ് നിർവ്വഹിച്ചതും നെവിൻ തന്നെയാണ്.

പാടുക എന്നല്ലാതെ മറ്റൊരു പരിശീലനവും എനിക്കില്ല. സംസാരിക്കുമ്പോഴും പാടുമ്പോഴും എനിക്ക് രണ്ട് തരം ശബ്ദമാണ് എന്നും സിന്ധു പറയുന്നു. ജാനകിയമ്മയുടെയും വാണിയമ്മയുടെയും ശബ്ദത്തോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുള്ളതായും സിന്ധു കൂട്ടിച്ചേർത്തു. കോവിഡ് ബാധയെ തുടർന്ന് ഒരു വർഷത്തോളം പാടാൻ കഴിയാതിരുന്ന വിഷമകരമായ അവസ്ഥയെക്കുറിച്ചും ഓർമ്മിച്ചു.

ആദ്യ ഗാനത്തിനു ലഭിച്ച വലിയ സ്വീകാര്യതയിൽ സന്തോഷവതിയായ സിന്ധു, ഇപ്പോൾ സംഗീതത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Follow Us