AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit-Kohli: രോഹിതിനും കോഹ്ലിക്കും അക്കാര്യത്തില്‍ ഇളവ് നല്‍കണം; ബിസിസിഐയോട് മുന്‍ പരിശീലകന്‍

Virat Kohli and Rohit Sharma: വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍

jayadevan-am
Jayadevan AM | Published: 08 Dec 2025 14:45 PM
വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിനുള്ള അവരുടെ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ ഇരുവർക്കും ടീമിലിടം ഉണ്ടാകണമെന്ന് ബംഗാര്‍ പറഞ്ഞു. 2027 ലോകകപ്പിനുള്ള ടീമിൽ ഇടം നേടണമെങ്കിൽ രോഹിതും കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സഞ്ജയ് ബംഗാര്‍ ഇക്കാര്യം പറഞ്ഞത് (Image Credits: PTI)

1 / 5
രോഹിത്തും കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും സജീവമല്ലാത്തതിനാൽ അടുത്ത ഏകദിന ലോകകപ്പ് വരെ ഇരുവര്‍ക്കും ഫോമും ഫിറ്റ്‌നസും നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. കോഹ്‌ലിക്കും രോഹിത്തിനും പ്രത്യേക ഇളവുകൾ നൽകണമെന്ന്  സഞ്ജയ് ബംഗാര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (Image Credits: PTI)

2 / 5
രോഹിതിന്റെയും, കോഹ്ലിയുടെയും കഴിവുകളില്‍ സംശയിക്കരുത്. ടീമിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും സ്ഥാനം ഒരു ചോദ്യമായിരിക്കരുത്. ഇത്രയും വർഷങ്ങളായി അവർ ടീമിന് വേണ്ടി ചെയ്തത് പരിഗണിക്കണമെന്നും സഞ്ജയ് ബംഗാര്‍ ആവശ്യപ്പെട്ടു (Image Credits: PTI)

3 / 5
അവർ രണ്ട് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചു. ഒരു യുവ കളിക്കാരനെ പോലെ അവർക്ക് അത്രയും മത്സരങ്ങൾ കളിക്കേണ്ടതില്ല. രോഹിതിന്റെയും, കോഹ്ലിയുടെയും കാര്യത്തില്‍ വ്യത്യസ്ത സമീപനം വേണമെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു (Image Credits: PTI)

4 / 5
അവര്‍ ഫോമിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് ആ വ്യത്യാസം മനസിലാകും. രോഹിതിന്റെയും കോഹ്ലിയുടെയും സാന്നിധ്യം ഡ്രസിങ് റൂം അന്തരീക്ഷത്തിലും മാറ്റമുണ്ടാക്കും. അതുകൊണ്ട് തന്നെ ഇരുവരെയും മാറ്റിനിര്‍ത്തരുതെന്നാണ് ബംഗാറിന്റെ ആവശ്യം (Image Credits: PTI)

5 / 5